രാജ്യത്ത് ലഭ്യമാകുന്ന മിക്ക മ്യൂച്വല്‍ ഫണ്ടുകളും ഏറെക്കുറേ സമാന സ്വഭാവമുള്ളവയാണെന്ന് പറയാം. അതുകൊണ്ട് തന്നെ പ്രമുഖ റേറ്റിംഗ് ഏജന്‍സികളായ മോര്‍ണിംഗ്സ്റ്റാര്‍, വാല്യൂ റിസേര്‍ച്ച്, ക്രിസില്‍, ഐസിആര്‍എ തുടങ്ങിയ സ്ഥാപനങ്ങളുട
രാജ്യത്ത് ലഭ്യമാകുന്ന മിക്ക മ്യൂച്വല്‍ ഫണ്ടുകളും ഏറെക്കുറേ സമാന സ്വഭാവമുള്ളവയാണെന്ന് പറയാം. അതുകൊണ്ട് തന്നെ പ്രമുഖ റേറ്റിംഗ് ഏജന്‍സികളായ മോര്‍ണിംഗ്സ്റ്റാര്‍, വാല്യൂ റിസേര്‍ച്ച്, ക്രിസില്‍, ഐസിആര്‍എ തുടങ്ങിയ സ്ഥാപനങ്ങളുടെ റേറ്റിംഗുകള്‍ വിലയിരുത്തിക്കൊണ്ട് നിക്ഷേപ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ നിക്ഷേപകര്‍ നിര്‍ബന്ധിതരാവുകയാണ്.
മ്യൂച്വല്‍ ഫണ്ട് പ്ലാനിലെ റിസ്ക് സാധ്യതയും ആദായവും സംബന്ധിച്ചുള്ള ഒരു ഏകദേശ ധാരണ മ്യൂച്വല്‍ ഫണ്ടുകളുടെ റേറ്റിംഗിലൂടെ മനസ്സിലാക്കാം. കൂടുതല്‍ സ്റ്റാറുകള്‍ റേറ്റിംഗില്‍ ഉള്ള മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ മികച്ചവയാണെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്നു.
മ്യൂച്വല്‍ ഫണ്ട് പ്ലാനുകള്‍
എന്നിരുന്നാലും മ്യൂച്വല്‍ ഫണ്ട് പ്ലാനിന്റെ മുന്‍കാല പ്രകടനങ്ങള്‍ മാത്രം വിലയിരുത്തി നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നതിന് പകരം ഫണ്ടിന്റെ റേറ്റിംഗും പരിശോധിക്കേണ്ടതുണ്ട്. മുന്‍കാല പ്രകടനം മാത്രം നിരീക്ഷിച്ചു കൊണ്ട് നിക്ഷേപം നടത്തുന്നത് നഷ്ട സാധ്യതകളിലേക്ക് നിക്ഷേപകനെ നയിച്ചേക്കാം. നിലവില്‍ ഓരോ ഫണ്ടിനുമുള്ള റേറ്റിംഗ് പരിശോധിക്കുന്നത് വഴി നിക്ഷേപകന് ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് നടത്തുവാനും സാധിക്കും. വാല്യു റിസേര്‍ച്ചും ക്രിസിലും 5 സ്റ്റാര്‍ റേറ്റിംഗ് നല്‍കിയിരിക്കുന്ന രണ്ട് മ്യൂച്വല്‍ ഫണ്ട് എസ്ഐപി പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.
1. മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂ ചിപ് ഫണ്ട്
ലാര്‍ജ്, മീഡിയം സൈസ്ഡ് കമ്പനികളില്‍ സമ്മിശ്രമായാണ് ഈ മ്യൂച്വല്‍ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഫണ്ട് മാനേജര്‍മാര്‍ക്ക് ഉചിതമായ അളവില്‍ അയവും ഈ ഫണ്ട് നല്കുന്നു. വാല്യു റിസര്‍ച്ച് ഡാറ്റ പ്രകാരം ഒരു നിക്ഷേപകന് ഈ മ്യൂച്വല്‍ ഫണ്ട് പ്ലാനില്‍ 3 വര്‍ഷം മുമ്പ് 1 ലക്ഷം രൂപ നിക്ഷേപം നടത്തിയിരുന്നു എങ്കില്‍ ഇന്നേക്ക് ആ 1 ലക്ഷം രൂപ 1.91 ലക്ഷം രൂപയായി വളര്‍ന്നിരിക്കും.
അതേ സമയം ഒരു നിക്ഷേപകന് 3 വര്‍ഷങ്ങള്‍ക്ക് മുമ്പ് 10,000 രൂപ വീതമുള്ള പ്രതിമാസ എസ്ഐപി നിക്ഷേപമാണ് ആരംഭിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ ആ നിക്ഷേപത്തിന്റെ മൂല്യം 6.17 ലക്ഷം രൂപയായിരിക്കും.
നിക്ഷേപം 5 വര്‍ഷം മുമ്പ്
ഇനി ഈ പറഞ്ഞ 1 ലക്ഷം രൂപ നിക്ഷേപം 5 വര്‍ഷം മുമ്പാണ് നടത്തിയിരിക്കുന്നത് എങ്കില്‍ ഇപ്പോഴത് 2.65 ലക്ഷം രൂപയായിട്ടാണ് വളര്‍ന്നിരിക്കുക. 5 വര്‍ഷം മുമ്പ് മാസം 10,000 രൂപ വീതമുള്ള എസ്ഐപി നിക്ഷേപം ആരംഭിച്ചാല്‍ ഇപ്പോഴത് 11.40 ലക്ഷം രൂപയായി മാറിയിരിക്കും. ഈ പ്ലാനില്‍ 5 വര്‍ഷമോ അതില്‍ അധികമോ കാലയളവിലേക്ക് എസ്ഐപി നിക്ഷേപം നടത്തുവാനാണ് വാല്യു റിസേര്‍ച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്.
2. കാനറ റൊബേകോ ബ്ലൂ ചിപ് ഇക്വിറ്റി ഫണ്ട്
ഈ ഫണ്ട് ലാര്‍ജ് ക്യാപ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. കരടിയാല്‍ നയിക്കപ്പെടുന്ന ഒരു വിപണിയില്‍ സ്മോള്‍, മീഡിയം സൈസ്ഡ് കമ്പനികളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകളേക്കാള്‍ ഇത്തരം ഫണ്ടുകള്‍ താഴേക്ക് പോകുവാനുള്ള സാധ്യതകള്‍ വിരളമാണ്. വാല്യു റിസര്‍ച്ച് നല്കുന്ന വിവരങ്ങള്‍ പ്രകാരം 3 വര്‍ഷം ഈ പ്ലാനില്‍ 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തുന്ന ഒരു വ്യക്തിയ്ക്ക് ഇപ്പോള്‍ തിരികെ ലഭിക്കുന്ന തുക 1.82 ലക്ഷം രൂപയായിരിക്കും.
നിക്ഷേപം
ഇനി പ്രതിമാസം 10,000 രൂപാ വീതം എസ്ഐപി രീതിയിലാണ് നിക്ഷേപം നടത്തുന്നത് എങ്കില്‍ ഇപ്പോള്‍ നിക്ഷേപം 5.73 ലക്ഷം രൂപയായി മാറിയിരിക്കും. ഇനി 1 ലക്ഷം രൂപ 5 വര്‍ഷം മുമ്പാണ് ഇതേ പ്ലാനില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നത് എങ്കില്‍ ഇപ്പോഴത് 2.36 ലക്ഷം രൂപയായി മാറും. 10,000 രൂപാ വീതം മാസം എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തിയാല്‍ ഇന്നേക്ക് അത് 10.79 ലക്ഷം രൂപായിട്ടുണ്ടാകും.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
