സാമ്പത്തികമായൊരു പദ്ധതിയും ആസൂത്രണവും കൈവശമുണ്ടെങ്കില്‍ ജീവിതത്തെ സംബന്ധിച്ച വ്യക്തതയും തെളിഞ്ഞുവരും. ചെലവ്, മിച്ചം പിടിക്കുക, നിക്ഷേപം എന്നിങ്ങനെ വരുമാനത്തെ നിയതമായ രീതിയില്‍ ക്രമപ്പെടുത്തി ജീവിതലക്ഷ്യം നേടുന്നതിന് സാമ്പത്തികാസൂത്രണം സഹായിക്കുന്നു. പുതിയൊരു വര്‍ഷം പടിവാതിക്കലെത്തി നില്ക്കവേ പഴയ തെറ്റുകള്‍ ഒഴിവാക്കാനും പുതിയ തീരുമാനങ്ങള്‍ ശീലിക്കാനുള്ള അനയോജ്യ സമയവുമാണ്. ഈയൊരു പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ട തെറ്റുകളാണ് താഴെ ചൂണ്ടിക്കാണിക്കുന്നത്.
1. കൃത്യമായ ലക്ഷ്യങ്ങളില്ലാതെയുള്ള നിക്ഷേപം- സവിശേഷമായ ഉദ്ദേശ്യങ്ങളുമില്ലാതെയുള്ള നിക്ഷേപം വ്യക്തികളുടെ ഇടയില്‍ സാധാരണമാണ്. പലരും ആദായം വര്‍ധിപ്പിക്കുക എന്നതിനേക്കാള്‍ നികുതി ബാധ്യത കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് മിക്കവരും വിവിധ നിക്ഷേപ പദ്ധതികളില്‍ ചേരുന്നത്. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെയും ലക്ഷ്യങ്ങളോടെയുമുള്ള നിക്ഷേപമാണ് ആത്യന്തികമായി പ്രയോജനപ്രദമാകുക.
2. ദീര്‍ഘകാലം ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാതിരിക്കുക- വായ്പയോ ക്രെഡിറ്റ് കാര്‍ഡോ പോലുള്ള ആവശ്യങ്ങള്‍ വരുമ്പോഴല്ലാതെ അവബോധമുളളവര്‍ പോലും ഇടവേളകളില്‍ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇടയ്ക്കിടെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുന്നതിലൂടെ ഏതൊക്കെ ഘടകങ്ങളാണ് അനുകൂലമായോ പ്രതികൂലമായോ സ്വാധീനിച്ചതെന്ന് മനസിലാക്കാനാകും.
3. തിരിച്ചടവ് മുടങ്ങുന്നത്- സമയപരിധിക്കുള്ളില്‍ തിരിച്ചടവ് നടത്താതിരിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ വളരെ പ്രതികൂലമായി ബാധിക്കും. കടം വിശ്വസിച്ചു കൊടുക്കാമെന്ന പ്രതിച്ഛായയും നഷ്ടമാകും. ഇത് ഭാവിയില്‍ വായ്പ ആവശ്യമായാല്‍ പ്രതിസന്ധി സൃഷ്ടിക്കും. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ബില്‍, ഇഎംഐ തുടങ്ങിയവ മുടങ്ങാതെ നോക്കുക.
4. നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍- അനവധി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും. അതുപോലെ ഒന്നിന്റെ തിരിച്ചടവ് മുടങ്ങാതിരിക്കാന്‍ മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതും ക്രമേണ തിരിച്ചടിയാകും. ചെറിയ കാലയളവിനുള്ളില്‍ നിരവധി ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതും സ്കോര്‍ കുറയുന്നതിന് കാരണമാകും.
5. കടം, സമ്പാദ്യം, നിക്ഷേപം എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ- കൃത്യസമയത്തുള്ള തിരിച്ചടവ് വളരെ പ്രധാനപ്പെട്ടതാണ്. എങ്കിലും മിച്ചം പിടിക്കാവുന്ന തുക സമ്പാദ്യത്തിലേക്ക് സ്വരുക്കൂട്ടുന്നത് പ്രയോജനപ്പെടും. ഇതിനെല്ലാം ശേഷം അധിക തുകയുണ്ടെങ്കില്‍ യോജിച്ച നിക്ഷേപ പദ്ധതികളില്‍ മുതല്‍മുടക്കാം.
6. പണപ്പെരുപ്പം കണക്കിലെടുക്കാതെയുളള വിരമിക്കല്‍ പദ്ധതികളിലെ നിക്ഷേപം- നിത്യേന വലയ്ക്കുന്ന വിലക്കയറ്റം മുന്നിലുള്ളപ്പോള്‍ കൃത്യമായ ആസൂത്രണമില്ലാതെയുള്ള നിക്ഷേപങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം നല്‍കിയേക്കില്ല.
7. കൂട്ടുപലിശയുടെ ശക്തി കുറച്ചുകാണുന്നത്- സമ്പാദ്യത്തിലേക്കുള്ള മുഖ്യ ആശയങ്ങളിലൊന്നാണ് കൂട്ടുപലിശ. അതിനാല്‍ ദീര്‍ഘകാലയളവിലേക്കുള്ള ഇത്തരം നിക്ഷേപങ്ങള്‍ പരിഗണിക്കാം.
8. ഇന്‍ഷൂറന്‍സ് ഒഴിവാക്കുന്നത്- സമ്പൂര്‍ണമായ സാമ്പത്തിക ആസൂത്രണത്തിന് ഇന്‍ഷൂറന്‍സ് പദ്ധതികളേയും ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സാമ്പത്തികമായി നിങ്ങളെ ആശ്രയിക്കുന്നവര്‍ കൂടെയുണ്ടെങ്കില്‍. അപ്രതീക്ഷിതമായ തിരിച്ചടിയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് വീഴാതിരിക്കാന്‍ അനുയോജ്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
9. എമര്‍ജന്‍സി ഫണ്ട് ഒഴിവാക്കുന്നത്- അടിയന്തര സാഹചര്യം, സാമ്പത്തിക അസ്ഥിരത, ജോലിയില്‍ നിന്നുള്ള പിരിച്ചുവിടല്‍ എന്നിങ്ങനെയുള്ള ഘട്ടങ്ങളില്‍ എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെങ്കില്‍ ആശ്വാസമേകും.
10. അവസാനഘട്ടത്തിലെ തിരക്ക് കാരണം കൃത്യമായ സാമ്പത്തികാസൂത്രണം നടത്താതിരിക്കുന്നത്- വര്‍ഷാവസാനം നികുതി ബാധ്യത ഒഴിവാക്കുന്ന പോലെയുള്ള സാഹചര്യങ്ങളില്‍ ഹ്രസ്വകാല നിക്ഷേപത്തിനുള്ള വ്യഗ്രത കാരണം ആസൂത്രണമില്ലാതെ നിക്ഷേപ പദ്ധതികളില്‍ ചേരുന്നത് ഗുണഫലം കുറയ്ക്കാം. അവസാന ഘട്ടത്തിലേതിന് പകരം വര്‍ഷാരംഭത്തില്‍ നിശ്ചിത തുക ഇതിനായി മാറ്റിവെച്ചാല്‍ നിക്ഷേപത്തിന് വളരാനുള്ള സമയം കൂടുതല്‍ ലഭിക്കുമെന്ന അധിക നേട്ടവുമുണ്ട്.
More From GoodReturns

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications