റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ പ്രകാരം ഏത് ബാങ്ക് ഉപയോക്താവിനും ഒരു നിശ്ചിത തവണ മാത്രമാണ് എടിഎമ്മുകളില്‍ നിന്നും സൗജന്യ പണം പിന്‍വലിക്കലുകള്‍ സാധ്യമാവുക. അതിന് ശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും ഉപയോക്താവ് അധിക ചാര്‍ജ് ബാ
റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ പ്രകാരം ഏത് ബാങ്ക് ഉപയോക്താവിനും ഒരു നിശ്ചിത തവണ മാത്രമാണ് എടിഎമ്മുകളില്‍ നിന്നും സൗജന്യ പണം പിന്‍വലിക്കലുകള്‍ സാധ്യമാവുക. അതിന് ശേഷമുള്ള ഓരോ പിന്‍വലിക്കലുകള്‍ക്കും ഉപയോക്താവ് അധിക ചാര്‍ജ് ബാങ്കിന് നല്‍കേണ്ടതായി വരും. മിക്ക ബാങ്കുകളും ഒരു മാസം പരമാവധി 5 സൗജന്യ എടിഎം ഇടപാടുകളാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മെട്രോ നഗരങ്ങളിലാണെങ്കില്‍ പരമാവധി മൂന്ന് എടിഎം ഇടപാടുകളായിരിക്കും സൗജന്യമായി ലഭിക്കുക.

എന്നാല്‍ അധിക ചാര്‍ജുകളൊന്നും ഉപയോക്താവില്‍ നിന്നും ഈടാക്കാതെ പരിധിയില്ലാത്ത എടിഎം പണം പിന്‍വലിക്കല്‍ സേവനം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. ഉപയോക്താക്കള്‍ക്ക് എത്ര തവണ വേണമെങ്കിലും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. ഇതിനായി അധിക തുകകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല. എടിഎമ്മില്‍ നിന്ന് മാത്രമല്ല ബാങ്ക് ശാഖയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല എന്നതും സവിശേഷതയാണ്.
ഈ സൗജന്യ സേവനം ഉപയോക്താവിന് ലഭിക്കുന്നതിനായി പ്രത്യേക ചാര്‍ജുകളും ഉപയോക്താവ് നല്‍കേണ്ടതില്ല. എടിഎം ഇടപാടുകള്‍ പണ ഇടപാടുകളായിക്കൊള്ളട്ടെ, പണ ഇതര ഇടപാടുകളായിക്കൊള്ളട്ടെ, പൂര്‍ണമായും സൗജന്യമായി ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുവാന്‍ സാധിക്കുന്നതാണ്.
എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ഇടപാടിന് 21 രൂപയാണ് ഈടാക്കുക. ഇതിനുള്ളില്‍ നിന്ന് കൊണ്ട് പണം ഈടാക്കാന്‍ ബാങ്ക് സര്‍വീസുകള്‍ക്ക് സാധിക്കും. പുതുക്കിയ നിരക്ക് 2022 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും.
ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്സാക്ഷന് വരെ സൗജന്യമായി നടത്താം. അതുകഴിഞ്ഞാലാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഇത് ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ബാധകമായിരിക്കും. അഞ്ച് തവണ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ നഗരങ്ങളില്‍ സൗജന്യമാണ്. നോണ്‍ മെട്രോ സെന്ററുകളില്‍ ഇത് അഞ്ചാണ്.
ഏഴ് വര്‍ഷത്തിന് ശേഷമാണ് എടിഎം ഇടപാടുകലുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. 2012 ഓഗസ്റ്റിലായിരുന്നു അവസാന വര്‍ധന. എന്നാല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ട തുക പുതുക്കി നിശ്ചയിച്ചത് 2014 ഓഗസ്റ്റിലാണ്. ഇത്രയും കാലമായത് കൊണ്ട് തന്നെ തുക പുതുക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ആര്‍ബിഐയുടെ വാദം.
എടിഎം സ്ഥാപിക്കുന്നതും അതിന്റെ ചെലവുകളുമെല്ലാം ബാങ്കുകളാണ് വഹിക്കുന്നത്. അത് വര്‍ധിച്ച് വരുന്നതും ബാങ്കുകളെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. 2019ല്‍ എടിഎം നിരക്ക് വര്‍ധനവിനെ കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എസ്ബിഐ നേരത്തെ എടിഎമ്മുകളിലെ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കിയിരുന്നു. ജൂലായ് മുതല്‍ നടപ്പാക്കിയും തുടങ്ങിയിരുന്നു. 15 രൂപയും ഒപ്പം ജിഎസ്ടിയുമാണ് പരിധി കഴിഞ്ഞാല്‍ എസ്ബിഐ ഈടാക്കുക.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. മറ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളേക്കാള്‍ ഏറ്റവും മികച്ച പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ്. ഇവിടെ 1 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1.24 ലക്ഷം രൂപയായി വളരും. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 1,000 രൂപയാണ്.ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7 ശതമാനം വരെ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പലിശ നിരക്ക് നല്കി വരുന്നുണ്ട്.
കൂടാതെ ഗൂഗിള്‍ പേ സ്ഥിര നിക്ഷേപത്തില്‍ ഇക്വിറ്റാസ് ബാങ്കിന് പുറമേ, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവയുമായും സ്ഥിര നിക്ഷേപ പദ്ധതിയെ സംബന്ധിച്ച് ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഈ ബാങ്കുകളുടെയും സ്ഥിര നിക്ഷേപ പദ്ധതികള്‍ ഗൂഗിള്‍ പേയില്‍ വൈകാതെ ലഭ്യമായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
