എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കളാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. സുരക്ഷ

കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കളാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ചുവടെ പറയാൻ പോകുന്നത്. പദ്ധതി ഏതെന്നല്ലേ ആദ്യ ചോദ്യം? എസ്ബിഐയുടെ ചൈല്‍ഡ് പ്ലാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയാണ് സംഭവം.

സുരക്ഷിതമായ ഈ നിക്ഷേപ പദ്ധതിയിലൂടെ ദീര്‍ഘകാല നിക്ഷേപം വഴി വലിയൊരു തുക തന്നെ നിക്ഷേപകര്‍ക്ക് ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. കുട്ടികളുടെ സുരക്ഷിതമായ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് എസ്ബിഐ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതും.

 

എസ്ബിഐയുടെ ചൈല്‍ഡ് പ്ലാനില്‍ നിക്ഷേപിക്കൂ, 1 കോടി രൂപ നേടാം!

എസ്ബിഐ ചൈല്‍ഡ് പ്ലാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തിയാല്‍ കുട്ടികളുടെ ഉപരി പഠനത്തെക്കുറിച്ചോ, വിവാഹച്ചിലവുകളെക്കുറിച്ചോ രക്ഷിതാക്കള്‍ക്ക് ആശങ്കകളുടെ ആവശ്യമില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് എസ്ബിഐ ഈ പദ്ധതിയുടെ പലിശ നിരക്കും നിശ്ചയിക്കുന്നത്. ഉപയോക്താക്കള്‍ക്കായി 2 തരത്തിലുള്ള പ്ലാമുകള്‍ എസ്ബിഐ ഈ പദ്ധതിയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്നു. ഒന്ന് സ്മാര്‍ട് ചാംപ് ഇന്‍ഷുറന്‍സും മറ്റൊന്ന് എസ്ബിഐ ലൈഫ് സ്മാര്‍ട് സ്‌കോളറും.

Also Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ

എസ്ബിഐ ലൈഫ് സ്മാര്‍ട് ചാംപ് ഇന്‍ഷുറന്‍സ്

കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കുവാന്‍ നിങ്ങളെ സഹായിക്കുന്ന എസ്ബിഐയുടെ പ്ലാനാണിത്. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ 4 വാര്‍ഷിക ഗഡുക്കളായി പദ്ധതിയിലെ നേട്ടം ലഭിക്കും. 21 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള വ്യക്തികള്‍ക്കാണ് ഈ പോളിസി വാങ്ങാൻ സാധിക്കുക. പോളിസി പേരുചേർക്കുന്ന വ്യക്തിയുടെ കുട്ടിയുടെ പ്രായം പരമാവധി 13 വയസ്സ് ആയിരിക്കണം. അതായത് 13 വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമേ ഈ പോളിസി വാങ്ങിക്കാൻ സാധിക്കുകയുള്ളൂ.

കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുന്നതാണ് പോളിസിയുടെ മെച്യൂരിറ്റി കാലയളവ്. ഈ പോളിസിയ്ക്ക് കീഴില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപം 1 കോടി രൂപയുടെ സമ്പാദ്യമായി വളരും. വാര്‍ഷികമായോ അര്‍ധവാര്‍ഷികമായോ പാദവാര്‍ഷികമായോ പ്രതിമാസ രീതിയിലോ നിങ്ങള്‍ക്ക് പ്രീമിയം തുക അടയ്ക്കാവുന്നതാണ്.

Also Read : കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?

സ്മാര്‍ട് ചാംപ് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ നേട്ടങ്ങള്‍

അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് പോളിസി പ്രകാരം നിശ്ചിത തുക പരിരക്ഷയായി ലഭിക്കും. ആകെ അഷ്യേര്‍ഡ് ചെയ്ത തുകയുടെ 105 ശതമാനം വരെയാണ് ഇത്തരത്തില്‍ കിട്ടുക. അടിയന്തര സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതിനായി കുടുംബത്തിനും ഈ തുക ലഭിക്കും. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ നികുതി ഇളവിനും നിക്ഷേപകന് പ്രത്യേകം അര്‍ഹതയുണ്ട്.

Also Read : വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

എസ്ബിഐ സ്മാര്‍ട് സ്‌കോളര്‍

വിപണിയിലെ ആദായത്തിനൊപ്പം നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള അവസരമാണ് എസ്ബിഐ സ്മാര്‍ട് സ്‌കോളര്‍ പദ്ധതി മുന്നോട്ടുവെയ്ക്കുന്നത്. 18 മുതല്‍ 57 വയസ്സു വരെ പ്രായമുള്ള രക്ഷിതാക്കള്‍ക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. 17 വയസ്സ് വരെയുള്ള കുട്ടികളുടെ പേരില്‍ പോളിസി വാങ്ങാം. ഈ പദ്ധതി പ്രകാരം കുട്ടിയുടെ മെച്യൂരിറ്റി പ്രായം 18 മുതല്‍ 25 വയസ്സു വരെയാണ്. പല തരത്തരത്തിലുള്ള പ്രീമിയം പെയ്‌മെന്റ് ഓപ്ഷനുകളും ഈ പദ്ധതിയിൽ നിക്ഷേപകര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X