ഇ.പി.എഫ് അല്ലെങ്കില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് വേണ്ടിയുള്ള റിട്ടയര്‍മെന്റ് പ്ലാനാണ്. അവരുടെ ഇ.പി.എഫ് അക്കൗണ്ടിലേക്കുള്ള പ്രതിമാസ സംഭാവനകളിലൂടെ റിട്ടയര്‍മെന്റ് കോര്‍പ്പസ് നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു റിട്ടയര്‍മെന്റ് സ്കീമാണ് ഇത്. നിങ്ങള്‍ 20കളുടെ മധ്യത്തിലോ 30കളുടെ തുടക്കത്തിലോ സംഭാവന തുടങ്ങുകയും ദീര്‍ഘകാലത്തേക്ക് ഇത് തുടരുകയും ചെയ്യുകയാണെങ്കില്‍ ഒരു വലിയ നികുതി രഹിത ഫണ്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. ഇതൊരു മാര്‍ക്കറ്റ് ലിങ്ക്ഡ് സ്കീം അല്ലാത്തതുകൊണ്ട് തന്നെ അപകട സാധ്യത വളരെ കുറവാണ്.
ആരാണ് ഇ.പി.എഫിലേക്ക് സംഭാവന ചെയ്യുന്നത്?
ഒരു ഇ.പി.എഫ് വരിക്കാരന്റെ അക്കൗണ്ടില്‍ തൊഴിലാളിക്കും തൊഴിലുടമയ്ക്കും മാസാടിസ്ഥാനത്തില്‍ സംഭാവന ചെയ്യാവുന്നതാണ്.
ഏറ്റവും കൂടിയതും കുറഞ്ഞതുമായ ഇ.പി.എഫ് സംഭാവന: 15,000 രൂപയെങ്കിലും മാസ ശമ്പളമുള്ള തൊഴിലാളികളാണ് ഇ.പി.എഫിന് അര്‍ഹരായിട്ടുള്ളത്. ഈ വ്യവസ്ഥയില്‍ ഇ.പി.എഫ് വിഹിതം 1800 രൂപയായിരിക്കും. ഒരു വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും(ഡി.എ) 12 ശതമാനമാണ് പരമാവധി സംഭാവന.

ഇ.പി.എഫ് പലിശ നിരക്ക് എത്രയാണ്?
നിലവിലെ പലിശ നിരക്ക് 8.25 ശതമാനമാണ്. ഭാവിയില്‍ അത് മാറാം.
എന്തൊക്കെയാണ ഇ.പി.എഫ് നികുതി ആനുകൂല്യങ്ങള്‍?
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെയുള്ള സംഭാവനകള്‍ ആദായ നികുതി നിയമം 1961 സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ നല്കുന്നു. ഇ.ഇ.ഇ(എക്സെംപ്റ്റ്-എക്സെംപ്റ്റ്-എക്സെംപ്റ്റ്) വിഭാഗത്തിന്റെ കീഴില്‍ വരുന്ന ഈ സ്കീമില്‍ നിക്ഷേപ തുക, സമ്പാദിച്ച പലിശ, മെച്യൂരിറ്റി തുക എന്നിവ നികുതി രഹിതമായിരിക്കും.
തൊഴിലുടമയുടെ ഇ.പി.എഫ് സംഭാവനയ്ക്ക് എന്ത് സംഭവിയ്ക്കും?
ജീവനക്കാരന്റെ 3.67% വിഹിതം ജീവനക്കാരന്റെ ഇ.പി.എഫിലേക്കും ബാക്കി 8.33% എംപ്ലോയീസ് പെന്ഷന് സ്കീമിലേക്കും പോകുന്നു.
എപ്പോഴാണ് ഒരാള്‍ക്ക് ഇ.പി.എഫ് കോര്‍പ്പസ് പിന്‍വലിക്കാന്‍ കഴിയുക?
10 വര്‍ഷത്തെ സേവനം പൂര്‍ത്തിയായതിന് ശേഷം 58 വയസില്‍ തൊഴില്‍ രഹിതനായിരിക്കുന്ന സാഹചര്യത്തില്‍ അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇ.പി.എഫ് കോര്‍പ്പസ് പിന്‍വലിക്കാവുന്നതാണ്.
ഇ.പി.എഫ് കണക്കുകൂട്ടല്‍ വ്യവസ്ഥകള്‍:
3000, 6000, 9000 രൂപ പ്രതിമാസ നിക്ഷേപമുള്ള ഒരാളുടെ 35 വര്‍ഷത്തേക്കുള്ള ഇ.പി.എഫ് റിട്ടയര്‍മെന്റ് കോര്‍പ്പസ് എത്രയായിരിക്കുമെന്ന് നോക്കാം.
35 വര്‍ഷത്തേക്ക് പ്രതിമാസ 3,000 രൂപ നിക്ഷേപത്തിന്റെ ഇ.പി.എഫ് കോര്‍പ്പസ്:
35 വര്‍ഷത്തേക്ക് 3,000 രൂപയുടെ പ്രതിമാസ സംഭാവന അല്ലെങ്കില്‍ ആകെ നിക്ഷേപം 12,60,000 ആണെങ്കില്‍ ഇ.പി.എഫ് കോര്‍പ്പസ് ഏകദേശം 71,00,377.88 രൂപ ആയിരിക്കും.
35 വര്‍ഷത്തേക്ക് പ്രതിമാസ 6,000 രൂപ നിക്ഷേപത്തിന്റെ ഇ.പി.എഫ് കോര്‍പ്പസ്:
35 വര്‍ഷത്തേക്ക് 6,000 രൂപയുടെ പ്രതിമാസ സംഭാവന അല്ലെങ്കില്‍ ആകെ നിക്ഷേപം 25,20,000 ആണെങ്കില്‍ ഇ.പി.എഫ് കോര്‍പ്പസ് ഏകദേശം 1,42,00,755.76 രൂപ ആയിരിക്കും.
35 വര്‍ഷത്തേക്ക് പ്രതിമാസ 9,000 രൂപ നിക്ഷേപത്തിന്റെ ഇ.പി.എഫ് കോര്‍പ്പസ്:
35 വര്‍ഷത്തേക്ക് 9,000 രൂപയുടെ പ്രതിമാസ സംഭാവന അല്ലെങ്കില്‍ ആകെ നിക്ഷേപം 37,80,000 ആണെങ്കില്‍ ഇ.പി.എഫ് കോര്‍പ്പസ് ഏകദേശം 2,13,01,133.64 രൂപ ആയിരിക്കും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications