എസ് ഐപിയെ സംബന്ധിച്ചിടത്തോളം കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ നിരവധി ഉപയോക്താക്കളെ അത് സൃഷ്ടിച്ചെടുത്തു എന്നത് തന്നെ ഏറ്റവും വലിയ നേട്ടമാണ്. വലിയ തുകകൾ ഇൻവെസ്റ്റ്‌മെന്റ് ആയി നിക്ഷേപിക്കാൻ പ്രാപ്‌തിയില്ലാത്ത ഇന്ത്യയിലെ സാധാരണക്കാർ മുഴുവൻ ചെറിയ തുകകൾ മാസം തോറും അടച്ച് അതിൽ നിന്ന് ലാഭമുണ്ടാക്കാൻ ശ്രമിച്ചു. ഇപ്പോഴിതാ തുകയാണോ കാലാവധിയാണോ എസ് ഐ പിയെ ലാഭകരമാക്കുന്നത് എന്ന ഒരു ചോദ്യമാണ് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്.
4,444 രൂപ 40 വർഷത്തേക്ക് എസ്‌ഐപിയിൽ അടയ്ക്കുമ്പോഴാണോ അതോ 44,444 രൂപ 21 വർഷത്തേക്ക് അടയ്ക്കുമ്പോഴാണോ നിങ്ങൾക്ക് ലാഭമുണ്ടാവുക എന്ന് ആലോചിച്ച ശേഷം വായന തുടരുക.
നിങ്ങൾ ഒരു സാധാരണക്കാരന് ആണെന്ന് കരുതുക. ചെയ്യുന്ന ജോലിയിൽ നിന്ന് വലിയ വരുമാനം ഒന്നുമില്ല, പക്ഷെ നിങ്ങൾക്ക് ധാരാളം പ്രശ്ങ്ങൾ ഉണ്ട്. ഒരു വീടില്ല, മക്കൾ വളരുന്നു പഠനത്തിന് പണം വേണം, അവരുടെ ആരോഗ്യം, ചികിത്സ ശ്രദ്ധിക്കണം ഇങ്ങനെ നിരവധി ചിന്തകൾ നിങ്ങളുടെ ഉള്ളിൽ ഉണ്ടാകും. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് നമ്മൾ ഓരോരുത്തരും ഇൻവെസ്റ്റ്മെന്റുകളെ കുറിച്ച് അന്വേഷിക്കാറുള്ളത്. എന്നാൽ ഈ ചെറിയ സമ്പാദ്യം വെച്ച് എന്ത് ഇൻവെസ്റ്റ്‌മെന്റ് ചെയ്യാനാണ്? ചെയ്‌താൽ തന്നെ അതിന് മാത്രമുള്ള ലാഭം ലഭിക്കുമോ? എന്ന ചോദ്യങ്ങളാണ് എസ് ഐ പി എന്ന ഒരു സംവിധാനത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇവിടെ ചെറിയ തുക എന്ന പ്രശ്നം നിങ്ങളെ ബാധിക്കുന്നില്ല, മാത്രമല്ല ഒരു എഫ് ഡിയോ മറ്റോ നിക്ഷേപിക്കുന്നതിനേക്കാൾ ലാഭമാണ് എസ്‌ഐപി നിങ്ങൾക്ക് നല്കാൻ പോകുന്നത്. എല്ലാം ശരിയായാലും ഒന്ന് ബാക്കിനിൽക്കും ചെറിയ എമൗണ്ട് കുറച്ചധികം നാളത്തേക്ക് എസ്‌ഐപിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണോ, കൂടുതൽ എമൗണ്ട് കുറച്ചു കാലത്തേക്ക് ഇൻവെസ്റ്റ് ചെയ്യുന്നതാണോ ലാഭം എന്ന്. അതിനുള്ള ഉത്തരമാണ് നമ്മൾ കണ്ടെത്താൻ പോകുന്നത്.

ദീർഘകാല ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ
മ്യൂച്വൽ ഫണ്ട് SIP (Systematic Investment Plan) നിക്ഷേപത്തിൽ കമ്പൗണ്ട് വളർച്ച ദീർഘകാലത്ത് ഏറെ ഗണ്യമായ ഫലങ്ങൾ നൽകുന്നുവെന്നാണ് കണ്ടെത്തൽ. ചെറിയ തുകയായുള്ള നിക്ഷേപം പോലും, കുറച്ച് കാലം വലിയ തുക നിക്ഷേപിച്ചതിനേക്കാൾ, വലിയ ലാഭം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് കൂടുതൽ വ്യക്തമായി മനസിലാക്കാൻ, ₹2,000 രൂപയും ₹10,000 രൂപയും പ്രതിമാസം SIP നിക്ഷേപം ചെയ്താൽ, വ്യത്യസ്ത കാലയളവിൽ എങ്ങനെ ഫലപ്രദമായ വളർച്ച ലഭിക്കും എന്ന് ചില ഉദാഹരണങ്ങളിലൂടെ പരിശോധിക്കാം.
ഈ ഉദാഹരണങ്ങൾ നിക്ഷേപത്തിന്റെ കാലയളവും തുകയും എങ്ങനെ നിങ്ങളുടെ നിക്ഷേപ ഫലത്തെ സ്വാധീനിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നിങ്ങളെ സഹായിക്കും.
10000 vs 2000
X എന്ന ഒരു വ്യക്തി പ്രതിമാസം 2000 രൂപ അടയ്ക്കാവുന്ന എസ് ഐ പിയിലും, Y എന്ന വ്യക്തി പ്രതിമാസം 10,000 രൂപ നിക്ഷേപ തുകയായിട്ടുള്ള എസ്‌ഐപിയിലും ചേരുന്നു. Y ന്റെ ഇൻവെസ്റ്റ്‌മെന്റ് തുക X ന്റെ ഇൻവെസ്റ്റ്‌മെന്റ് തുകയെക്കാൾ അഞ്ചു മടങ് അതായത് നേര്പകുതി തന്നെ കൂടുതലായിരിക്കും എന്ന് വ്യക്തമാണല്ലോ? 20 വയസുകാരനായ X 40 വർഷത്തേക്ക് 2000 രൂപ നിക്ഷേപിക്കാനാണ്തീരുമാനിച്ചത്. എന്നാൽ 35 വയസുകാരനായ Y ആകട്ടെ 10000 രൂപ 25 വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്യാനാണ് പദ്ധതിയിട്ടത്. 12 ശതമാനം ലാഭമാണ് ഓരോ വർഷവും ഇരുവരും തങ്ങളുടെ ഇൻവെസ്റ്റ്മെന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 60 വയസിന് ശേഷമുള്ള റിട്ടയർമെന്റ് ജീവിതം ഭംഗിയുള്ളതാക്കാം എന്ന പ്ലാനിൽ ആണ് ഇരുവരും ഈ തുക നിക്ഷേപിക്കുന്നത്.
ലാഭം ആർക്ക് എക്‌സ് OR Y
40 വർഷത്തേക്ക് 2000 രൂപ നിക്ഷേപിച്ച X ന് 9,60000 രൂപയാണ് ആകെ നിക്ഷേപ തുകയായി വരുന്നത്. X ന്റെ ക്യാപ്പിറ്റൽ ഗെയിൻ ആയി കണക്കാക്കുന്നത് 2,28,04,840 രൂപയും എസ്റ്റിമേറ്റ് കോർപ്പസ് ആയി കണക്കാക്കുന്നത് 2,37,64,840 രൂപയുമാണ്. 25 വർഷത്തേക്ക് 10000 രൂപ നിക്ഷേപിച്ച Yയുടെ ടോട്ടൽ ഇൻവെസ്റ്റ്‌മെന്റ് 30,00000 രൂപയാണ്. എസ്റിമേറ്റ് ക്യാപ്പിറ്റലായി കണക്കാക്കപ്പെടുന്നത് 1,59,76,351 രൂപയും എസ്റ്റിമേറ്റ് കോർപസ് ആയി കണക്കാക്കപ്പെടുന്നത് 1,89,76,351 രൂപയുമാണ്. അതായത് X ന്റെ ലാഭം Y ന്റെ ലാഭത്തേക്കാൾ കൂടുതലാണ്. അതിന് കാരണം Y യെക്കാൾ 15 വര്ഷം X പണം എസ് ഐപിയിൽ ഇൻവെസ്റ്റ് ചെയ്‌തു എന്നതാണ്. കൃത്യമായ കാൽക്കുലേഷൻ ഉണ്ടെങ്കിൽ എസ്‌ഐപി പ്ലാനുകൾ വളരെ മികച്ചതാണ് എന്ന് ഈ പഠനം വ്യക്തമാക്കുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications