സ്വർണം എല്ലാകാലത്തും മലയാളി മോഹങ്ങളോട് കൂട്ടുചേരുന്ന ഒരു ലോഹമാണ്. സ്വർണത്തിന്റെ മൂല്യം കൊണ്ടുണ്ടാകുന്ന വളർച്ചയാണ് ഇതിന് കാരണം. ഇന്നത്തെ കാലത്ത് വരുമാനം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഏറെ തൃപ്തികരവും, സമ്പാദ്യത്തിന്റെ വിശാലതക്ക് കാരണമാവുകയും ചെയ്യുന്നു. സുരക്ഷിതമായ പദ്ധതിയിൽ നിക്ഷേപിക്കാൻ, നമ്മളൊക്കെ താല്പര്യപ്പെടുന്നുണ്ട്. ഒരുപാട് നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ടെങ്കിലും, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതും ഏറ്റവും പഴക്കമേറിയതുമായ നിക്ഷേപ പദ്ധതി സ്വർണത്തിൽ നിക്ഷേപിക്കലാണ്. വർഷംതോറും ഉണ്ടാകുന്ന മൂല്യവർധനവാണ് ഇതിന് കാരണം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണത്തിന് പലിശയിനത്തിൽ ശക്തമായ ഒരു കുതിച്ചുയരൽ ഉണ്ടായിട്ടുണ്ട്. 2023 കലണ്ടർ വർഷത്തിൽ ഏകദേശം 25 ശതമാനവും 2024-ൽ ഇതുവരെ 12 ശതമാനവുമായത് ഉയർന്നു. ഇതുപോലുള്ള പെട്ടന്നുള്ള പലിശ വർദ്ദനവ്, സ്വർണത്തിൽ നിക്ഷേപിക്കാനുള്ള സാധ്യതയെ വലുതാക്കുന്നു.മാത്രമല്ല, മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണത്തിലുള്ള നിക്ഷേപം അപകടസാധ്യത കുറയ്ക്കുന്നു. കൂടാതെ, ആവശ്യാനുസരണം പണമാക്കി മാറ്റാനുള്ള വേഗതയും എളുപ്പവും കൊണ്ട് സ്വർണം കൂടുതൽ നിക്ഷേപ യോഗ്യമാകുന്നു.

സ്വർണം പെട്ടന്ന് കൈകാര്യം ചെയ്യാൻ പറ്റുന്നത് കൊണ്ടുതന്നെ, ഇതിലെ പണലഭ്യത നിക്ഷേപകർക്ക് കൂടുതൽ മനസ്സമാധാനം പ്രദാനം ചെയ്യുന്നു. അതുപോലെ, നിക്ഷേപകർക്ക് അവരുടെ സ്വർണം സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടന്ന് ഉപകരിക്കുന്നു. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, അല്ലെങ്കിൽ ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങി സ്വർണ വിപണിയിൽ പ്രവേശിക്കാൻ നിക്ഷേപകർക്ക് ഒന്നിലധികം വഴികളുണ്ട്. ഇത് പ്രവേശനക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിൽ ഗവണ്മെന്റുകൾ തന്നെ, ഒരുപാട് നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തുന്നുണ്ട്. ഒരു വ്യക്തിയുടെ സാമ്പത്തിക ശേഷിയും സമ്പാദ്യവും ഉറപ്പ് നൽകുന്നതിനപ്പുറം, മറ്റു നിക്ഷേപകങ്ങളിൽ നിന്നൊക്കെ കൂടുതൽ വ്യക്തമായ വരുമാനലാഭ സാധ്യത നൽകുന്നത് കൊണ്ട് സ്വർണ നിക്ഷേപ പദ്ധതികൾ വ്യക്തികളെ കൂടുതൽ ആകർഷിക്കുന്നു. കൂടാതെ, കറൻസിയുടെ മൂല്യം മാറുമ്പോഴും ഒരു വിശ്വസിനീയമായ ശേഖരമായി സ്വർണം നിലനിൽക്കുകയും ചെയ്യുന്നു.
എങ്കിലും, സ്വർണ വിപണിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും നിക്ഷേപ തുടക്കാർക്ക് അത്യാവശ്യമാണ്. ചെറിയ നിക്ഷേപമായി ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിലൂടെ, നിക്ഷേപ കമ്പോളത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നു. അതുപോലെ, നിക്ഷേപകർക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാകുന്നതും അതിന്റെ കാലയളവ്, വിപണി എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് താരതമ്യപ്പെടുത്താൻ തീർത്തും സഹായകമാവുകയും ചെയ്യുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications