ഇന്ത്യയിൽ ഏറ്റവും ജനകീയമായ വായ്പാ രീതിയാണ് പേഴ്സണൽ ലോൺ. വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കും. പേഴ്സണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷകന്‍ യാതൊരു ഈടും സമര്‍പ്പിക്കേണ്ടതില്ല. എന്നാൽ അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടവിനുള്ള നിങ്ങളുടെ കഴിവ് എന്നിവ പരിഗണിച്ചാണ് വായ്പാ അനുവദിക്കുന്നത്.
എന്നാൽ ജോലി ഉള്ളവർക്ക് മാത്രമല്ല, തൊഴിൽ രഹിതർക്കും പേഴ്സണൽ ലോണിന് അപേക്ഷിക്കാം. ഇപ്പോൾ തൊഴിൽ ഇല്ലാതെ സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുന്നവരാണോ നിങ്ങൾ? പേടിക്കേണ്ട തീർച്ചയായും നിങ്ങൾക്കും പേഴ്സണൽ ലോൺ അനുവദിച്ച് കിട്ടും. അതിന് താഴെ പറയുന്ന ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
തൊഴിൽരഹിതർക്ക് എങ്ങനെ പേഴ്സണൽ ലോണിന് അപേക്ഷിക്കാം?
1. ഈ ലോണിന്റെ ആവശ്യകത: പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനു മുന്നേ എത്ര രൂപയാണ് നിങ്ങൾക്ക് ആവശ്യം എന്ന് മനസിലാക്കുക. അതിനു ശേഷം നിങ്ങളുടെ സാമ്പത്തിക ആവശ്യകതയെ കുറിച്ചും ലോൺ തുക എങ്ങനെ തിരിച്ചടക്കും എന്നതിനെ കുറിച്ചും തിരിച്ചറിയുക.
2. ക്രെഡിറ്റ് സ്കോർ: തൊഴിൽ രഹിതർക്ക് ലോൺ കൊടുക്കാൻ സാധാരണഗതിയിൽ ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അത് ലോൺ അംഗീകരിക്കാനുള്ള പ്രധാന ഘടകമായി കണക്കാക്കാം. കാരണം ഇത് കൃത്യമായ തിരിച്ചടവുകൾ നടത്താനുള്ള നിങ്ങളുടെ കഴിവിനെ കാണിക്കുന്നു. എന്നാൽ നിങ്ങളുടെ സ്കോർ കുറവാണെങ്കിൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് സ്കോർ ഉയർത്താൻ പരിശ്രമിക്കണം.
3. രേഖകൾ സമർപ്പിക്കുക: പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ എല്ലാം സമർപ്പിക്കണം. തിരിച്ചറിയൽ രേഖകൾക്കു പുറമേ വരുമാന സർട്ടിഫിക്കേറ്റ് അല്ലെങ്കിൽ വായ്പ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവ് തെളിയിക്കുന്ന മറ്റ് രേഖകളും സമർപ്പിക്കുക.
4. ലോണിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കുക: ഇത്തരത്തിൽ ലോണിന് അപേക്ഷിക്കുമ്പോൾ സുതാര്യത പുലർത്തുക. ഈ പണം എങ്ങനെ ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്നതിൻ്റെ വിശദമായ വിവരങ്ങൾ അപേക്ഷിക്കുമ്പോൾ വ്യക്തമാക്കുക. അതു വഴി വായ്പ നൽകുന്നയാൾക്ക് ഈ ലോണിന്റെ ഉദ്ദേശം മനസിലാക്കാൻ ഇത് സഹായിക്കും.
5. ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കും: നിങ്ങൾക്ക് തിരിച്ചടവിനുള്ള കഴിവുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി സമഗ്രമായി പരിശോധിക്കും. നിങ്ങൾ തൊഴിൽ രഹിതനായതിനാൽ വായ്പ നൽകുവാനായി നിങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ പരിശോധിക്കും.

തൊഴിലില്ലായ്മ വായ്പാ അപേക്ഷയെ ബാധിക്കുമോ?
ബാങ്കുമായോ ധനകാര്യ സ്ഥാപനങ്ങളുമായോ ഉള്ള നിങ്ങളുടെ ബന്ധം സുപ്രധനാമാണ്. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ തീർച്ചയായും വായ്പ അപേക്ഷ അംഗീകരിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിമാസ പേയ്‌മെൻ്റുകൾ നടത്താനുള്ള നിങ്ങളുടെ കഴിവ് തെളിയിക്കപ്പെട്ടാൽ എളുപ്പം വായ്പ നേടാം.
സ്ഥിരതയില്ലാത്ത വരുമാനമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുമോ?
കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിങ്ങൾ സ്വയം തൊഴിലിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ വായ്പ ലഭിക്കാൻ എളുപ്പമാണ്. സ്ഥിരതയില്ലാത്ത ജോലിയാണെങ്കിലും വരുമാനത്തിൻ്റെ ട്രാക്ക് റെക്കോർഡുള്ള വ്യക്തികൾക്ക് വായ്പ അനുവദിക്കാൻ തടസ്സമുണ്ടാവില്ല.
പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ സാധാരണയായി എല്ലാവരും ആശ്രയിക്കുന്ന വായ്പയാണ് പേഴ്സണൽ ലോൺ. ഉടനടി പരിഹാരം ലഭിക്കുമെങ്കിലും ചില പ്രതിസന്ധികളും നേരിടാൻ സാധ്യതയുണ്ട്. കാരണം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാവാതെ ഇത് തിരിച്ചടക്കാനുള്ള വഴിയുണ്ടെന്ന് നിങ്ങൾ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. തൊഴിൽ ഇല്ലാത്തതിനാൽ അതിനുള്ള ശരിയായ മാർഗം കണ്ടെത്തണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
