രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ തൊഴില്‍ മേഖലയിലും വലിയ പ്രതിസന്ധികള്‍ ഉടലെടുക്കുന്നു. രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ തൊഴില്‍ മേഖലയിലും വലിയ പ്രതിസന്ധികള്‍ ഉടലെ
രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ തൊഴില്‍ മേഖലയിലും വലിയ പ്രതിസന്ധികള്‍ ഉടലെടുക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തി നില്‍ക്കുകയാണ്.

കഴിഞ്ഞ മാസത്തില്‍ ഇത് 6.5 ശതമാനമായിരുന്നു. 2021 ഏപ്രില്‍ മാസത്തിലെ ആദ്യ നാല് ആഴ്ചകളില്‍ 8.2%, 8.6%, 8.4%, 7.4% എന്നിങ്ങനെയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ കണക്കുകളില്‍ പറയുന്നത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും പ്രാദേശികമായി ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണ നയങ്ങള്‍ നടപ്പിലാക്കുന്നത് തൊഴില്‍ മേഖലയില്‍ ഈ പ്രതിബന്ധങ്ങള്‍ ഉണ്ടാകുവാനും തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
ഏപ്രിലില്‍ ആദ്യ രണ്ടാഴ്ചയില്‍ തന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമാണ്. ഏപ്രില്‍ മാസത്തെ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് കാണിക്കുന്നത്. എന്നാല്‍ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമാണെന്ന് സിഎംഇഇ വ്യക്തമാക്കുന്നു.
സിഎംഐഇയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് തൊഴില്‍ രഹിതരായി 43.8 ദശലക്ഷം ആളുകളാണുള്ളത്. യുവതീയുവാക്കളാണ് തൊഴില്‍ രഹിതരില്‍ വലിയൊരു ഭാഗവും. 44 ദശലക്ഷത്തില്‍ 38 ദശലക്ഷം പേരും 15 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ 28 ദശലക്ഷത്തോളം പേരും സജീവമായി തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കിലും ഇവര്‍ക്ക് ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
