2026-ലെ കേന്ദ്ര ബജറ്റിൽ ശമ്പളക്കാരായ നികുതിദായകർ വലിയ പ്രതീക്ഷയിലാണ്. ഫെബ്രുവരി 1 ഞായറാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ 'സ്റ്റാൻഡേർഡ് ഡിഡക്ഷൻ' പരിധി ഉയർത്തുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുത്ത് മധ്യവർഗക്കാർക്കും പെൻഷൻകാർക്കും നേരിട്ടുള്ള നികുതി ഇളവ് നൽകാൻ ഈ നടപടി സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ, പഴയ നികുതി വ്യവസ്ഥയിൽ 50,000 രൂപയും പുതിയ നികുതി വ്യവസ്ഥയിൽ 75,000 രൂപയുമാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആയി അനുവദിച്ചിരിക്കുന്നത്. ഇത് വരാനിരിക്കുന്ന ബജറ്റിൽ ഒരു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഇത് നടപ്പിലാക്കുമോ ഇല്ലയോ എന്ന് കാത്തിരിക്കേണ്ടി വരും.
എന്താണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ?
ആദായനികുതി നിയമപ്രകാരം ശമ്പളക്കാരായ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭ്യമായ ഏറ്റവും പ്രധാനപ്പെട്ട നികുതി ഇളവുകളിൽ ഒന്നാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. നികുതി കണക്കാക്കുന്നതിനായി ഒരാളുടെ ആകെ ശമ്പള വരുമാനത്തിൽ നിന്ന് നേരിട്ട് കുറയ്ക്കുന്ന നിശ്ചിത തുകയാണിത്. മറ്റ് നികുതി ഇളവുകൾക്കായി നിക്ഷേപ രേഖകളോ ചെലവുകളുടെ ബില്ലുകളോ ഹാജരാക്കേണ്ടി വരും. എന്നാൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കാൻ ഒരു തെളിവുകളും നൽകേണ്ടതില്ല എന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. ശമ്പളം വാങ്ങുന്നവർക്ക് ഇത് സ്വയമേവ ലഭ്യമാകും.

പുതിയ നികുതി വ്യവസ്ഥ പ്രകാരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാണ്. അങ്ങനെയെങ്കിൽ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ഒരാളുടെ വാർഷിക ശമ്പളം 10 ലക്ഷം രൂപയാണെങ്കിൽ, സ്റ്റാൻഡേർഡ് ഡിഡക്ഷന് ശേഷം ബാക്കി ലഭിക്കുന്ന 9.25 ലക്ഷം രൂപയ്ക്ക് മാത്രമേ നികുതി കണക്കാക്കുകയുള്ളൂ.
മുൻ ബജറ്റുകളിലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പളക്കാരായ നികുതിദായകർക്കും പെൻഷൻകാർക്കും ആശ്വാസം നൽകുന്നതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേന്ദ്ര ബജറ്റുകളിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധിയിൽ നിർണ്ണായകമായ മാറ്റങ്ങളാണ് വരുത്തിയത്. നികുതി ഘടന ലളിതമാക്കുന്നതിന്റെയും മധ്യവർഗത്തിന് കൂടുതൽ ആനുകൂല്യം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് മുൻ ബജറ്റുകളിലെല്ലാം പരിഷ്കരണം നടത്തിയത്. പ്രധാന മാറ്റങ്ങൾ അറിയാം;
2018 ബജറ്റ്: 2005-ൽ നിർത്തലാക്കിയ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പുനഃസ്ഥാപിച്ചത് 2018-ലെ ബജറ്റിലാണ്. അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയായാരുന്നു. മുൻപുണ്ടായിരുന്ന ഗതാഗത അലവൻസ്, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് എന്നിവയ്ക്ക് പകരമായി 40,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അനുവദിച്ചു. ഇത് പെൻഷൻകാർക്ക് വലിയ ആശ്വാസമായി. ഏകദേശം 8,000 കോടിയുടെ വരുമാന നഷ്ടമാണ് ഈ തീരുമാനത്തിലൂടെ സർക്കാരിനുണ്ടായത്.
2019 ബജറ്റ് : നിർമ്മല സീതാരാമൻ്റെ ആദ്യ ബജറ്റായിരുന്നു ഇത്. ഈ ബജറ്റിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 40,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി. ശമ്പളക്കാർക്കും പെൻഷൻകാർക്കും നികുതി ബാധ്യത കുറയ്ക്കാൻ ഇത് സഹായിച്ചു.
2023-24 ബജറ്റ്: പഴയ നികുതി വ്യവസ്ഥയിൽ മാത്രം ലഭ്യമായിരുന്ന 50,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പുതിയ നികുതി വ്യവസ്ഥയിലും ലഭ്യമാക്കുമെന്ന് ഈ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കുടുംബ പെൻഷനിൽ നിന്നുള്ള കിഴിവ് 15,000 രൂപയായി നിശ്ചയിക്കുകയും ചെയ്തു.
2024-25 ബജറ്റ് : പുതിയ ആദായനികുതി വ്യവസ്ഥ പ്രകാരം ശമ്പളക്കാരായ ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തി. ഈ മാറ്റത്തിലൂടെ ശമ്പളക്കാർക്ക് 17,500 രൂപ വരെ നികുതി ലാഭിക്കാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെട്ടു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നിർമ്മല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത് ബജറ്റാണിത്. എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ, ശമ്പള വർദ്ധനവ് ലഭിക്കുന്ന ജീവനക്കാരെ നികുതി ഭാരത്തിൽ നിന്ന് സംരക്ഷിക്കാൻ സ്റ്റാൻഡേർഡ് ഡിഡക്ഷനിലെ മാറ്റം അത്യന്താപേക്ഷിതമാണ്. പെൻഷൻകാർക്ക് മെഡിക്കൽ ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവർക്കായി പ്രത്യേക ഇളവുകൾ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications