പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ള സമയത്ത് പിൻവലിക്കാനുമുള്ള ഏറ്റവും മികച്ച മാർഗമാണ് സേവിങ്സ് അക്കൗണ്ടുകൾ. ശമ്പളമുള്ള വ്യക്തികൾക്കോ പ്രതിമാസ വരുമാനമുള്ളവർക്കോ ഇത് കൂടുതൽ ഉപയോഗപ്രദമാകും. മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണ് സേവിങ്സ് അക്കൗണ്ട് ആരംഭിക്കുന്നത്. സേവിംങ്സ് അക്കൗണ്ടുകളിലെ ബാലൻസിന് വ്യത്യസ്ത പലിശ നിരക്കാണ് ബാങ്കുകൾ നൽകുന്നത്.
7.50 ശതമാനം പലിശ
സെൻട്രം ഫിനാൻഷ്യൽ സർവീസസ് പ്രമോട്ട് ചെയ്യുന്ന ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് (യൂണിറ്റി ബാങ്ക്) സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് സ്ലാബുകൾ ഉയർത്തി. 20 ലക്ഷം രൂപയിൽ കൂടുതലും 5 കോടി രൂപ വരെയുള്ള നിക്ഷേപ ബാലൻസുകൾക്ക് പ്രതിവർഷം 7.50 ശതമാനം വാഗ്ദാനം ചെയ്യുന്ന അധിക സ്ലാബുകൾ ചേർത്തിട്ടുണ്ടെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ, 5 ലക്ഷം രൂപയിൽ കൂടുതലും 20 ലക്ഷം രൂപ വരെയുമുള്ള നിക്ഷേപങ്ങൾക്ക് ഇത് പ്രതിവർഷം 7.25 ശതമാനം വാഗ്ദാനം ചെയ്യും. യൂണിറ്റി ബാങ്ക് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6 ശതമാനവും ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് 7 ശതമാനവും പ്രതിവർഷം പലിശ വാഗ്ദാനം ചെയ്യുന്നു.

5 കോടി രൂപയിൽ കൂടുതൽ ബാലൻസ് നിലനിർത്തുന്ന ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക് എല്ലാ സ്ലാബുകളിലും പ്രതിമാസം 7.75 ശതമാനം പലിശ ലഭിക്കും. ജനുവരി 22 നാണ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ പുതുക്കിയത്.
സ്ഥിര നിക്ഷേത്തിനും ഉയർന്ന പലിശ
വിവിധ കാലയളവുള്ള സ്ഥിര നിക്ഷപത്തിനും യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് ഉയർന്ന പലിശ നൽകുന്നുണ്ട്. 1001 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 9.5 ശതമാനമായും പൊതു നിക്ഷേപകർക്ക് പ്രതിവർഷം 9 ശതമാനവും പലിശ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
വിവിധ കാലയളുള്ള തിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കൂടി പരിശോധിക്കാം
1. 7 - 14 ദിവസം - 4.50 ശതമാനം
2. 15 - 45 ദിവസം - 4.75 ശതമാനം
3. 46 - 60 ദിവസം 5.25 ശതമാനം
4. 61 - 90 ദിവസം 5.50 ശതമാനം
5. 91 - 164 ദിവസം - 5.75 ശതമാനം
6. 165 ദിവസം - 6 മാസം 5.75 ശതമാനം
7. 6 മാസം മുതൽ 201 ദിവസം - 8.75 ശതമാനം
8. 202-364 ദിവസം 6.75 ശതമാനം
9. 1 വർഷം - 7.35 ശതമാനം
10. 1 വർഷം 1 ദിവസം - 500 ദിവസം - 7.35 ശതമാനം
11. 501 ദിവസം - 8.75 ശതമാനം
12. 502 ദിവസം - 18 മാസം - 7.35 ശതമാനം
13. 701 ദിവസം - 8.95 ശതമാനം
14. 702 ദിവസം മുതൽ 1000 ദിവസം - 7.40 ശതമാനം
15. 1001 ദിവസം 9.00 ശതമാനം
16. 3 വർഷം മുതൽ 5 വർഷം 7.65 ശതമാനം
17. 5 വർഷം മുതൽ 10 വർഷം - 7.00 ശതമാനം
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് പൊതു നിക്ഷേപകരക്കാൾ 0.50 ശതമാനം ഉയർന്ന പലിശയും യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നുണ്ട്.
ഒരു കാര്യം നിക്ഷേപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിര നിക്ഷേപങ്ങളുടെയും ആവർത്തന നിക്ഷേപങ്ങളുടെയും അകാല പിൻവലിക്കലിന് 1 ശതമാനം അകാല പിഴ ഈടാക്കുമെന്ന് യൂണിറ്റി ബാങ്ക് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപ ലക്ഷ്യം കൃത്യമായി മനസിലാക്കി അതിന് അനുയോജ്യമായ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കണം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
