സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന നിക്ഷേപ രീതിയിലൊന്നാണ് സ്ഥിര നിക്ഷേപം അഥവ എഫ്ഡി. അപകട സാധ്യത കുറവാണെന്നതും താരതമ്യേന മികച്ച റിട്ടേൺസ് ലഭിക്കുന്നുവെന്നതുമാണ് സ്ഥിര നിക്ഷേപത്തെ ജനപ്രിയമാക്കുന്നത്. ബാങ്കുകൾക്ക് പുറമെ പോസ്റ്റ് ഓഫീസ് പോലെയുള്ള സർക്കാർ സ്ഥാപനങ്ങളും കോർപ്പറേറ്റുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും എഫ്ഡി നിക്ഷേപത്തിന് അവസരം നൽകുന്നു.
കൃത്യമായ ഇടവേളകളിൽ ഈ സ്ഥപനങ്ങളെല്ലാം പലിശ നിരക്കിൽ മാറ്റം വരുത്താറുമുണ്ട്. സ്മോൾ ഫിനാൻസ് ബാങ്കുകളാണ് ഇത്തരത്തിൽ ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത്. മെയ് മാസത്തെ കണക്കനുസരിച്ച് മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന സ്മോൾ ഫിനാൻസ് ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.

ചെറുകിട ധനകാര്യ ബാങ്കുകൾ നൽകുന്ന പലിശനിരക്കുകൾ വൻകിട വാണിജ്യ ബാങ്കുകളുടേതുമായി താരതമ്യം ചെയ്താൽ രണ്ട് ശതമാനം വരെ കൂടുതലായിരിക്കും. കാരണം, ചെറുകിട ധനകാര്യ ബാങ്കുകൾ എപ്പോഴും ബാങ്കിംഗ് രംഗത്ത് മത്സരാധിഷ്ഠിതമായി തുടരുന്നതിന് വലിയൊരു ഉപഭോക്തൃ അടിത്തറയ്ക്കായി ഉറ്റുനോക്കുന്നു. ഇവിടെ അവർ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിൽ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പലിശ നിരക്കിൽ മുൻനിരയിലുള്ള ബാങ്കുകൾ ഇതാ,
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: ചെറുകിട ധനകാര്യ ബാങ്ക് വിഭാഗത്തിൽ, യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വേറിട്ടുനിൽക്കുന്നു. സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 9 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനം വരെയും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 4 മുതൽ 4.5 ശതമാനം വരെയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്ക്. ഏഴ് ദിവസം മുതൽ 10 വർഷം നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളാണ് ബാങ്കിലുള്ളത്.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്: 7 ദിവസം മുതൽ 3650 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിൽ സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3. മുതൽ 8.5 ശതനാവം വരെയും മുതിർന്ന പൗരന്മാർക്ക് 3.75 മുതൽ 9.25 ശതമാനം വരെയും എഫ്ഡി പലിശ നിരക്ക് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 4 ശതമാനം മുതൽ 8.65 ശതമാനം വരെയും, മുതിർന്ന പൗരന്മാർക്ക് 4.5 മുതൽ 9.1 ശതമാനം വരെ പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തെ കാലാവധിയിൽ സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 8.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനവും എന്നിങ്ങനെ നികുതി ലാഭിക്കാൻ സാധിക്കുന്ന തരത്തിൽ പലിശ നിരക്ക് ഉറപ്പ് നൽകുന്നു.
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ഈ സ്‌മോൾ ഫിനാൻസ് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് പ്രതിവർഷം 4 മുതൽ 8.25 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 4.5 മുതൽ 8.75 ശതമാനം വരെയും 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പ്രവാസികൾക്കായി ബാങ്ക് മറ്റ് നിരവധി സ്ഥിര നിക്ഷേപ ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications