സൗജന്യ പരിധിയ്ക്ക് ശേഷമുള്ള എടിഎം ഇടപാടുകളുടെ ചാര്‍ജ് ഉയര്‍ത്തുവാന്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എടിഎമ്മുകളുടെ പ്രവര്‍ത്തന ചിലവ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന
സൗജന്യ പരിധിയ്ക്ക് ശേഷമുള്ള എടിഎം ഇടപാടുകളുടെ ചാര്‍ജ് ഉയര്‍ത്തുവാന്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എടിഎമ്മുകളുടെ പ്രവര്‍ത്തന ചിലവ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബാങ്കിന്റെ ഈ തീരുമാനം.

നിലവില്‍ രാജ്യത്തെ മിക്ക സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും സിറ്റികളിലും നഗരപ്രദേശങ്ങളും മൂന്ന് എടിഎം ഇടപാടുകള്‍ വരെയാണ് സൗജന്യമായി നല്‍കാറുള്ളത്. ഗ്രാമ പ്രദേശങ്ങള്‍ 5 എടിഎം ഇടപാടുകള്‍ വരെ സൗജന്യമാണ്. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് ബാങ്ക് ഉപയോക്താക്കളില്‍ നിന്നും ചെറിയൊരു തുക ചാര്‍ജായി ഈടാക്കുകയാണ് ചെയ്യുക. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജ് 20 രൂപയില്‍ നിന്നും 21 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഒപ്പം 16 രൂപയായിരുന്ന ഇന്റര്‍ചേഞ്ച് ഫീ 17 രൂപയായി ഉയര്‍ത്തുവാനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. നമുക്ക് നമ്മുടെ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കുമല്ലോ. അത്തരം സാഹചര്യങ്ങളില്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത ബാങ്ക്, ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാണോ പണം പിന്‍വലിക്കല്‍ നടത്തിയിരിക്കുന്നത് ആ ബാങ്കിന് നല്കുന്ന ചാര്‍ജിനെയാണ് ഇന്റര്‍ചേഞ്ച് ഫീ എന്ന് പറയുന്നത്. എടിഎമ്മുകളിലെ സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഈടാക്കുനന ചാര്‍ഡ് 5 രൂപയില്‍ നിന്നും 6 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.
എങ്കിലും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത എടിഎം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐഡിബിഐ ബാങ്ക്, സിറ്റി ബാങ്ക് എന്നിവയാണവ. സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും ഐഡിബിഐ ബാങ്കും, ഇന്‍ഡസിന്‍ഡ് ബാങ്കും പരിധിയില്ലാത്ത എടിഎം സേവനങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നാല്‍ നിങ്ങള്‍ ഒരു ഐഡിബിഐ ഉപയോക്താവോ, ഐഡിബിഐ ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോ ആണെങ്കില്‍ ഐഡിബിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ മാത്രമേ പരിധിയില്ലാത്ത സേവനം ലഭിക്കുകയുള്ളു എന്ന് ഓര്‍ക്കേണ്ടതാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ 5 സൗജന്യ ഇടപാടുകളും നടത്തുവാന്‍ സാധിക്കും. അതേ സമയം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഏത് ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്നും പരിധിയില്ലാത്ത സൗജന്യ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
