ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആളുകൾ അവരുടെ പല ആവശ്യങ്ങൾക്കും വേണ്ടിയാണ് ഇത്തരം കാർഡുകൾ ഉപയോഗിക്കുന്നത്. വിമാന യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് ബുക്കിംഗ് ആനുകൂല്യങ്ങൾക്കും, എയർപോർട്ട് ലോഞ്ച് പ്രവേശനത്തിനും, മറ്റു ആവശ്യങ്ങൾക്കും ഉപകാരപ്രദമായ കാർഡുകൾ വിപണിയിലുണ്ട്.
ചില കാർഡുകൾ ഒരേ സമയം ആഭ്യന്തര, അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ചിലേക്ക് സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വിമാന യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്ക് നേട്ടം നൽകുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതെല്ലാം?
1. കൊട്ടക് മഹീന്ദ്ര ബാങ്ക് സോളിറ്റയർ ക്രെഡിറ്റ് കാർഡ് : ഈ കാർഡ് കാർഡുള്ളവർക്കും, ആഡ്-ഓൺ കാർഡ് അംഗങ്ങൾക്കും ആഗോളതലത്തിൽ പരിധിയില്ലാത്ത ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ഹോട്ടൽ ബുക്കിംഗുകൾക്ക് ചില എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
2. എച്ച്ഡിഎഫ്സി ഇൻഫിനിയ ക്രെഡിറ്റ് കാർഡ്: ഈ ക്രെഡിറ്റ് കാർഡുള്ള എല്ലാവർക്കും പരിധിയില്ലാത്ത എയർപോർട്ട് ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ഇത് ലോകത്തെ എല്ലാ എയർപോർട്ടുകളിലും നിങ്ങൾക്ക് ലോഞ്ച് പ്രവേശനം നേടാൻ അനുവദിക്കുന്നു. ഹോട്ടൽ ബുക്കിംഗുകൾക്കും വമ്പൻ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

3. ഐസിഐസിഐ ബാങ്ക് എമറാൾഡ് പ്രൈവറ്റ് മെറ്റൽ ക്രെഡിറ്റ് കാർഡ് : ഐസിഐസിഐ ബാങ്കിന്റെ ഈ കാർഡ് പ്രൈമറി കാർഡ് ഉടമകൾക്കും, ആഡ്-ഓൺ കാർഡ് ഉടമകൾക്കും പരിധിയില്ലാത്ത ആഭ്യന്തര, അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഈ കാർഡ് ഉടമകൾക്ക് എപ്പിക്ക്യർ പ്ലസ് അംഗത്വവും ഈസിഡൈനർ പ്രൈം അംഗത്വവും വാഗ്ദാനം ചെയ്യുന്നു.
4. ആക്സിസ് ബാങ്ക് അറ്റ്ലസ് ക്രെഡിറ്റ് കാർഡ് : ഈ കാർഡ്, പ്രൈമറി കാർഡ് ഉടമകൾക്കും, നിങ്ങൾക്കൊപ്പം യാത്ര ചെയ്യാൻ കൂടെ വരുന്നവരുന്നവർക്കും ലോഞ്ച് ആനുകൂല്യങ്ങൾ നൽകുന്നു. അതായത് ഒരുപോലെ ആഭ്യന്തര, അന്തർദേശീയ ലോഞ്ചുകളിലേക്ക് എക്സ്ക്ലൂസീവ് ആക്സസ് നൽകുന്നു.
5. എസ്‌ബിഐ കാർഡ് പ്രൈം: ഈ എസ്‌ബിഐ കാർഡുള്ളവർക്ക് അന്താരാഷ്ട്ര മുൻഗണനാ പാസ് ലോഞ്ചുകളിലേക്ക് ഒരു കലണ്ടർ വർഷത്തിൽ നാല് സൗജന്യ പ്രവേശനം ഉറപ്പാക്കാം. അതായത് ഒരു പാദത്തിൽ ഒരു തവണ പ്രവേശിക്കാം. ഇന്ത്യയിലെ ആഭ്യന്തര ലോഞ്ചുകളിലേക്ക് ഒരു വർഷം എട്ട് സൗജന്യ പ്രവേശനവും ഉറപ്പാക്കാം. ഇവിടെ ഒരു പാദത്തിൽ പരമാവധി രണ്ട് തവണ പ്രവേശനം അനുവദിക്കുന്നു.
6. ഇൻഡസ്ഇൻഡ് ബാങ്ക് ടൈഗർ ക്രെഡിറ്റ് കാർഡ്: ഈ കാർഡുള്ളവർക്ക് ഒരു പാദത്തിൽ രണ്ട് സൗജന്യ ആഭ്യന്തര ലോഞ്ച് ആക്‌സസും ഒരു വർഷത്തിൽ രണ്ട് അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും പ്രയോറിറ്റി പാസ് വഴി ഉറപ്പാക്കാം. മാത്രമല്ല നിങ്ങൾക്ക് 1.50 ശതമാനം കിഴിവുള്ള ഫോറെക്സ് മാർക്ക്-അപ്പ് ഫീസും ഈ കാർഡിലൂടെ ലഭിക്കും.
ഈ 6 ക്രെഡിറ്റ് കാർഡുകളും എയർപോർട്ട് ലോഞ്ച് പ്രവേശനത്തിന് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ്. നിങ്ങൾ ഇന്ത്യക്കുള്ളിലും പുറത്തും യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഇവയിൽ ഏത് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കും?.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications