A Oneindia Venture

വെറുതിയിരുന്ന് പണം സമ്പാദിക്കാം; നിഷ്ക്രിയ വരുമാനം തരുന്ന 10 നിക്ഷേപ രീതികൾ

ഒരു പ്രതിമാസ വരുമാനമെന്നത് ഏതൊരാളെയും സംബന്ധിച്ചടുത്തോളം പ്രധാനമാണ്. ജോലിയിൽ നിന്ന് വിരമിച്ച അല്ലെങ്കിൽ വിരമിക്കൽ ആസൂത്രണം ചെയ്യുന്നവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വരുമാനം പ്രധാനമാണ്. അതേസമയം, അതിന് പലപ്പോഴും ജോലി ചെയ്യാൻ സാധിക്കണമെന്നില്ല. അത്തരം ആളുകൾക്ക് നിഷ്ക്രിയ വരുമാനം സൃഷ്ടിക്കുന്ന രീതികൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിന് പല വഴികളുണ്ടെങ്കിലും നിഷ്ക്രിയ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപ സമ്പാദ്യ പദ്ധതികൾക്ക് പ്രത്യേക ജനപ്രീതി തന്നെയുണ്ട്. അത്തരത്തിലുള്ള പത്ത് നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചുവടെ വിശദീകരിക്കുന്നത്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (പിഒഎംഐഎസ്) - സാധാരണക്കാർക്കിടയിൽ നിക്ഷേപ - സമ്പാദ്യ ശീലങ്ങൾ വളർത്തുന്നതിൽ പോസ്റ്റ് ഓഫീസ് പദ്ധതികൾ എന്നും ഒരു സുപ്രധാന പങ്കു വഹിക്കാറുണ്ട്. അത്തരത്തിൽ പ്രതിമാസ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്രദമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം അഥവ പിഒഎംഐഎസ്. സർക്കാർ പിന്തുണയോടെ തന്നെ പ്രതിമാസ വരുമാനം ഉറപ്പാക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. നിലവിൽ 7.4 ശതമാനം വാർഷിക പലിശയാണ് പോസ്റ്റ് ഓഫീസ് ഈ പദ്ധതിയിൽ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്.

വെറുതിയിരുന്ന് പണം സമ്പാദിക്കാം; നിഷ്ക്രിയ വരുമാനം തരുന്ന 10 നിക്ഷേപ രീതികൾ

സർക്കാർ ബോണ്ടുകൾ - സ്ഥിര വരുമാനം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് തീർച്ചയായും ഗുണകരമാകുന്ന നിക്ഷേപ രീതിയാണ് സർക്കാർ ബോണ്ടുകൾ വാങ്ങുന്നത്. അഞ്ച് മുതൽ 40 വർഷത്തേയ്ക്ക് വരെയുള്ള മെച്വൂരിറ്റി കാലയളവിൽ നിങ്ങൾക്ക് സർക്കാർ ബോണ്ടുകൾ വാങ്ങാൻ സാധിക്കും. സർക്കാർ മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ചുള്ള പ്രതിമാസ പലിശയോ കോപ്പൺ അടവുകളോ നിങ്ങൾക്ക് ലഭിക്കുന്നു. പണം സുരക്ഷിതമായി നിക്ഷേപിക്കാനും അതേസമയം തന്നെ സ്ഥിര വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർക്ക് സർക്കാർ ബോണ്ടുകൾ വാങ്ങാവുന്നതാണ്.

കോർപ്പറേറ്റ് നിക്ഷേപങ്ങൾ - ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും കോർപ്പറേറ്റ് നിക്ഷേപം നടത്താൻ അവസരം നൽകുന്നു. ഇവിടെ നിക്ഷേപകർക്ക് താരതമ്യേന ഉയർന്ന പലിശ നിരക്ക് ലഭിക്കുമെങ്കിലും അതുപോലെ തന്നെ അപകട സാധ്യതയും കൂടുതലാണ്. എന്നാൽ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പലിശ നിരക്കുകളെക്കാൾ വളരെ കൂടുതലാണ് കോർപ്പറേറ്റ് സ്ഥിര നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുക. ശ്രദ്ധിക്കേണ്ട കാര്യം പണം നിക്ഷേപിക്കുന്നതിന് മുൻപ് കൃത്യമായ പഠനവും അവലോകനവും നടത്തി സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണം.

പ്രതിമാസ വരുമാന പദ്ധതികൾ - സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) പോലെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ സഹായിക്കുന്ന രീതിയാണ് മന്ത്ലി ഇൻകം പ്ലാൻസ് അഥവ പ്രതിമാസ വരുമാന പദ്ധതികൾ. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് സ്ഥിര വരുമാനം നേടാനുള്ള അവസരവും ഇത്തരം പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. റിട്ടേൺസ് നിങ്ങൾ നിക്ഷേപിക്കുന്ന വിപണിയുടെ ഫണ്ടിന്റെയും പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും. എംഐപിയ്ക്കും ഗ്രോത്ത്, ഡിവിഡനന്റ് പ്ലാനുകൾ ഉണ്ട്. കുഴപ്പമില്ലാത്ത രീതിയിൽ റിസ്ക് എടുത്ത് റിട്ടേൺസ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച നിക്ഷേപ രീതിയായിരിക്കും.

പ്രധാൻ മന്ത്രി വയ വന്തന യോജന - പ്രധാൻ മന്ത്രി വയ വന്തന യോജന അഥവ പിഎംവിവിവൈ മുതിർന്ന പൗരന്മാർക്കുള്ള ഒരു സർക്കാർ നിക്ഷേപ പദ്ധതി. പ്രതിവർഷം 7.4 ശതമാനം പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. നിങ്ങൾ താൽപര്യപ്പെടുന്നതനുസരിച്ച് പ്രതിമാസമോ അല്ലെങ്കിൽ മൂന്ന് മാസം, ആറ് മാസം, വാർഷിക നിരക്കിലും നിക്ഷേപത്തിനുള്ള പലിശ നിരക്ക് വാങ്ങാം. ഒപ്പം വിരമിക്കലിന് ശേഷവും സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും പദ്ധതി പ്രയോജനപ്പെടുത്താം. കേന്ദ്ര സർക്കാർ പദ്ധതിയാണെന്നത് തന്നെയാണ് പിഎംവിവിവൈയെ കൂടുതൽ ജനപ്രിയമാക്കുന്നത്.

ലൈഫ് ഇൻഷുറൻസ് പദ്ധതികൾ - സമ്പാദ്യ ഘടകങ്ങളുള്ള ഇൻഷുറൻസ് പ്ലാനുകൾ കാലാവധി പൂർത്തിയാകുമ്പോൾ ഉറപ്പായ പ്രതിമാസ പേഔട്ടുകൾ വാഗ്ദാനം ചെയ്യുന്നു. വരുമാനത്തോടൊപ്പം, അവ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷയും നൽകുന്നു. സുരക്ഷയും വരുമാനവും സന്തുലിതമാക്കുന്നതിനുള്ള വിശ്വസനീയമായ തിരഞ്ഞെടുപ്പാണ് ഈ പ്ലാനുകൾ. പലപ്പോഴും ആളുകൾ ലൈഫ് ഇൻഷുറൻസിന്റെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ കൃത്യമായ പഠനങ്ങളുടെയും വിലയിരുത്തലിന്റെയും പശ്ചാത്തലത്തിൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളും പ്രതിമാസ വരുമാനത്തിനായി ഉപയോഗിക്കാം.

സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ - എസ്ഡബ്ല്യൂപി അഥവ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ പിൻവലിക്കാൻ നിക്ഷേപകരെ അനുവദിക്കുന്ന പദ്ധതിയാണ്. മാറി മാറി വരുന്ന സാമ്പത്തിക ആവശ്യങ്ങളുള്ള നിക്ഷേപകർക്ക് അനുയോജ്യമായ നിക്ഷേപ രീതിയാണ് ഇത്. മ്യൂച്വൽ ഫണ്ടിന്റെ വിപണി അപകട സാധ്യതകൾ നിലനിൽക്കുമ്പോൾ തന്നെ പരമാവധി റിട്ടേൺസ് നേടാൻ ഈ സംവിധാനം നിങ്ങളെ അനുവദിക്കുന്നു.

ഇക്വിറ്റി ഷെയർ ഡിവിഡന്റുകൾ - ഉയർന്ന അപകട സാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്ന് റിട്ടേൺസ് നേടാൻ താൽപര്യമുള്ള നിക്ഷേപകർക്ക്, ഇക്വിറ്റി ഷെയർ ഡിവിഡന്റുകൾ പ്രതിമാസ വരുമാനത്തിന്റെയും ദീർഘകാല മൂലധന വളർച്ചയുടെയും സംയോജനം നൽകുന്നു. ഉയർന്ന ഡിവിഡന്റ് നൽകുന്ന സ്റ്റോക്കുകളുള്ള വൈവിധ്യമാർന്ന സ്റ്റോക്ക് പോർട്ട്‌ഫോളിയോ സൃഷ്ടിച്ചുകൊണ്ട് നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നേടാൻ കഴിയും. എന്നിരുന്നാലും, ഡിവിഡന്റുകൾ കമ്പനി ലാഭത്തിന് വിധേയമാണ്, അവ ഉറപ്പുള്ളതല്ല. അതുകൊണ്ടു തന്നെ ഇവിടെയും നിക്ഷേപത്തിന് മുൻപ് ശരിയായ പഠനവും അവലോകനവും അനിവാര്യമാണ്.

ആന്വിറ്റി പ്ലാനുകൾ - ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന ആന്വിറ്റി പ്ലാനുകൾ സുരക്ഷിതമായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്നു, അതിനാൽ വിരമിച്ചവർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ്. പ്ലാനിനെ ആശ്രയിച്ച്, ഒരു വലിയ തുക നിക്ഷേപിച്ചാലുടൻ (ഇമ്മീഡിയേറ്റ് ആന്വിറ്റി) അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുശേഷം (ഡിഫേർഡ് ആന്വിറ്റി) വരുമാനം നേടാം. സുരക്ഷിതമാണെങ്കിലും, ഈ പ്ലാനുകൾക്ക് സാധാരണയായി ഫീസ് ഈടാക്കുകയും നികുതി ചട്ടങ്ങൾക്ക് വിധേയമായി നികുതി നൽകേണ്ടവയുമാണ്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്.സി.എസ്.എസ്. ഇത് 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സർക്കാർ ഉറപ്പിൽ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നു. 8.2 ശതമാനം വാർഷിക പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ഈ പദ്ധതിയിൽ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ തുറക്കാൻ സാധിക്കുന്ന സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിങ്ങൾക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഇതിൽ നിന്നും പ്രതിമാസ വരുമാനം നേടാം. എന്നിരുന്നാലും, നിങ്ങൾക്ക് ലഭിക്കുന്ന പലിശ നിങ്ങളുടെ ആദായനികുതി ബ്രാക്കറ്റിനെ ആശ്രയിച്ച് നികുതി വിധേയമായിരിക്കും. സാമ്പത്തിക സുരക്ഷ തേടുന്ന പെൻഷൻകാർക്ക് എസ്‌സി‌എസ്‌എസിനെ സുരക്ഷിതമായ ഒരു നിക്ഷേപമാക്കി മാറ്റുന്നു.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X