യു.പി.ഐ ഉപയോക്താക്കളുടെ എണ്ണം താരതമ്യേന കൂടുതലാണ്. പോക്കറ്റിൽ പണം സൂക്ഷിച്ച് നടന്നിരുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ അത് യു.പി.ഐയുമായി ബന്ധിപ്പിക്കാം. അതിനായി റുപേ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. റൂപേ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾപേ, ഫോൺ പേ, പേടിഎം, BHIM പോലുള്ള യു.പി.ഐ ആപ്പുകൾ വഴി പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.
എസ്.ബി.എം, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, സി.എസ്.ബി, ഫെഡറൽ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, പി.എൻ.ബി , സരസ്വത് ബാങ്ക്, ആർ.ബി.എൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ വഴി യു.പി.ഐ ലിങ്ക് ചെയ്യാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അനുവദിക്കുന്നു.
ക്രെഡിറ്റ് കാർഡിൽ യു.പി.ഐ ഉപയോഗിക്കുന്നത് പലർക്കും ഇപ്പോഴും ധാരണയില്ല. അതിനാൽ എങ്ങനെയാണ് ഈ യു.പി.ഐ ആപ്പുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യേണ്ടതെന്നും, ഓരോ സ്റ്റെപ്പുകളും വിശദമായി മനസിലാക്കാം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യു.പി.ഐയിലേക്ക് ലിങ്ക് ചെയ്യുന്നത് എങ്ങനെ?
- ആദ്യം നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അടിസ്ഥാനമാക്കി ഇഷ്യൂവർ ബാങ്കിൽ നിന്ന് ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകൾ കണ്ടെത്തും, അതിനു ശേഷം BHIM ആപ്പിലെയോ മറ്റു യു.പി.ഐ ആപ്പിലെയോ യു.പി.ഐ ഐഡിയുമായി കാർഡ് ലിങ്ക് ചെയ്യണം.
- ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്ത ശേഷം യു.പി.ഐ QR കോഡ് സ്കാൻ ചെയ്തുകൊണ്ട് പേയ്‌മെന്റ് നടത്താം. യു.പി.ഐ പിൻ ഉപയോഗിച്ച് പേയ്‌മെന്റ് സ്ഥിരീകരണം നടത്താൻ സാധിക്കും.
- മർച്ചെൻ്റ്, P2P, P2PM, കാർഡ് ടു കാർഡ് പേയ്‌മെന്റുകൾ എന്നിവയിൽ പണം പിൻവലിക്കുന്നത് ഇതിലൂടെ അനുവദനീയമല്ല

റുപേ ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ
നേരിട്ടുള്ള പണം പിൻവലിക്കൽ ഒഴിവാക്കുന്നു : സാധാരണ യു.പി.ഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്തമായി, ബാങ്ക് ബാലൻസ് അപ്പോൾ തന്നെ ഡെബിറ്റ് ചെയ്യാതെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നിവ വഴി പണമടയ്ക്കാൻ റുപേ ക്രെഡിറ്റ് കാർഡുകൾ കാർഡ് ഉടമകളെ അനുവദിക്കുന്നു. ഇവിടെ ക്രെഡിറ്റ് കാർഡിൻ്റെ സഹായത്തോടെ കൃത്യമായി ബിൽ അടക്കുന്നു. അപ്പോൾ മാസാവസാനം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ മാത്രമേ അടയ്ക്കേണ്ടതുള്ളൂ.
പണമടയ്ക്കൽ സൗകര്യം : യു.പി.ഐ ക്രെഡിറ്റ് കാർഡിന്റെ മറ്റൊരു നേട്ടം മികച്ച സൗകര്യങ്ങളാണ്. എല്ലാ തര വ്യാപാരികളും ക്രെഡിറ്റ് കാർഡുകളേക്കാൾ യു.പി.ഐ വഴിയുള്ള പേയ്‌മെന്റുകൾ സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യു.പി.ഐയുമായി ലിങ്ക് ചെയ്യുമ്പോൾ ഒരേ സമയം രണ്ട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
മെച്ചപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റ് : സാധാരണയായി എല്ലാ യു.പി.ഐ ഇടപാടുകളും നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തിയിരിക്കും. എന്നാൽ യു.പി.ഐ ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്യുന്നതിനാൽ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് മാത്രമേ ബാങ്ക് സ്റ്റേറ്റ്മെന്റിൽ പ്രതിഫലിക്കുന്നുള്ളൂ.
തട്ടിപ്പ് തടയൽ : ഇത്തരത്തിലുള്ള യു.പി.ഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ താരതമ്യേന സുരക്ഷിതമാണ്. തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ നിങ്ങൾക്ക് അത് ഫ്ലാഗ് ചെയ്യാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications