സ്വർണാഭരണം വാങ്ങുന്നത് ഒരു ചിലവേറിയ കാര്യമാണ്. യഥാർത്ഥ സ്വർണ വിലയേക്കാളും ആഭരണ രൂപത്തിൽ സ്വർണം വാങ്ങുമ്പോൾ വിലയിൽ വ്യത്യാസം വരുന്നു. അതിൻ്റെ പ്രധാന കാരണം നിർമ്മാണ ചിലവും, ജിഎസ്ടിയും ഉൾപ്പെടുന്നതാണ്. 24K സ്വർണത്തെ ആഭരണ രൂപത്തിലേക്ക് മാറ്റുന്നത് പ്രയാസകരമാണ്. അതിനാൽ 22 കാരറ്റ് മുതലാണ് ആഭരണ രൂപത്തിലേക്ക് സ്വർണത്തെ മാറ്റുന്നത്.
സ്വർണാഭരണങ്ങളുടെ ഡിസൈൻ അനുസരിച്ചാണ് പണിക്കൂലി കണക്കാക്കുന്നത്. 5 ശതമാനം മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഡിസൈൻ്റെ പ്രത്യേകതയും, ബ്രാൻഡിൻ്റെ പ്രശസ്തിയും അനുസരിച്ച് വ്യത്യാസം വരും. സ്വർണത്തിന്റെ അന്തിമവില കണക്കാക്കുവാൻ ഒരു സൂത്രവാക്യമുണ്ട്. അതിനെ കുറിച്ച് അറിയാം;
അന്തിമവില = (ഒരു ഗ്രാം സ്വർണത്തിന്റെ വില x ഗ്രാം തൂക്കം) + പണിക്കൂലി + ആഭരണങ്ങളുടെ വിലയ്ക്കും പണിക്കൂലിക്കുമുള്ള ജിഎസ്ടി.
സ്വർണാഭരണത്തിൻ്റെ നിർമ്മാണ നിരക്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ
യഥാർത്ഥ സ്വർണത്തിൻ്റെ ഗുണനിലവാരവും പരിശുദ്ധിയും ആഭരണ നിർമ്മാണത്തെ ഏറെ സ്വാധീനിക്കുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (BIS) ഹാൾമാർക്ക് പരിശോധിച്ച് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാം. സങ്കീർണ്ണമായ ഡിസൈനുകളിൽ നിർമ്മിക്കുന്ന ആഭരണങ്ങളുടെ പണിക്കൂലി വർദ്ധിക്കും എന്നതിനാൽ ആഭരണ വിലയും ഉയരും. അതായത് വിവാഹ ആഭരണങ്ങൾക്കും, കല്ലുകൾ പതിച്ച ആഭരണങ്ങൾക്കും സാധാരണ ആഭരണങ്ങളെക്കാൾ പണിക്കൂലി കൂടുതലായിരിക്കും.

പാഴാക്കുന്ന സ്വർണത്തിനും ചാർജുണ്ട്
ആഭരണ നിർമ്മാണ വേളയിൽ അത് ഉരുക്കുകയോ മുറിക്കുകയോ ചെയ്യുമ്പോൾ ചെറിയ അളവിൽ സ്വർണം പാഴാകുന്നു. ഈ നഷ്ടം നികത്തുന്നതിനായി "വേസ്റ്റേജ് ചാർജ്" ഈടാക്കാറുണ്ട്. ഇത് സ്വർണത്തിന്റെ ഭാരത്തിന്റെ ഒരു ശതമാനമായാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. സാധാരണയായി 5% മുതൽ 7% വരെയാണ് വേസ്റ്റേജ് ചാർജുകൾ ഈടാക്കുന്നത്. എന്നാൽ ഹാൻ്റ്മെയ്ഡ് ഡിസൈനുകൾക്ക് 10 ശതമാനത്തിലധികം ചാർജ് ഈടാക്കിയേക്കാം. ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെലവാണ് പണിക്കൂലി, എന്നാൽ നിർമ്മാണ പ്രക്രിയയിലെ വസ്തുനഷ്ടം നികത്തുന്നതാണ് വേസ്റ്റേജ് ചാർജ്.
സ്വർണാഭരണ നിരക്ക് എങ്ങനെ കണക്കാക്കാം?
പ്രധാനമായും രണ്ട് രീതിയിലാണ് ഇത് കണക്കാക്കുന്നത്. ആദ്യത്തേത്- ഒരു ഗ്രാമിന് നിശ്ചിത വിലയുണ്ടെങ്കിൽ മൊത്തം തൂക്കം കൊണ്ട് ഗുണിച്ചാൽ പണിക്കൂലി ലഭിക്കും. രണ്ടാമത്തേത്- സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ ഒരു ശതമാനമായി ഇതിനെ കണക്കാക്കുന്നു.
ഉദാഹരണത്തിന്; ഒരു ഗ്രാമിന് 500 രൂപ നിരക്കിൽ നിങ്ങൾ 10 ഗ്രാം സ്വർണം വാങ്ങുകയാണെങ്കിൽ, നിങ്ങളുടെ പണിക്കൂലി 5000 രൂപയായിരിക്കും (10 x 500).
എന്നാൽ ഇത് ശതമാന അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, 7 ലക്ഷം രൂപയുടെ സ്വർണം 10% പണിക്കൂലി നിരക്കിൽ വാങ്ങുമ്പോൾ, 70,000 രൂപ പണിക്കൂലിയായി നൽകേണ്ടി വരും (7 ലക്ഷത്തിന്റെ 10%).
അധിക ഫീസുകൾ അറിഞ്ഞിരിക്കണം
സ്വർണാഭരണം വാങ്ങുമ്പോൾ അതിൽ ഈടാക്കുന്ന അധിക ഫീസുകളെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. പരിശുദ്ധി, സ്വർണത്തിൻ്റെ ഭാരം, ഏറ്റവും പുതിയ സ്വർണ വില എന്നിവയെല്ലാം പരിശോധിക്കണം. ചില വിൽപ്പനക്കാർ കമ്പോള വിലയേക്കാൾ കുറഞ്ഞ നിരക്കുകൾ നൽകി അല്ലെങ്കിൽ വ്യക്തമല്ലാത്ത ബില്ലുകൾ നൽകി കിഴിവുകൾ മറച്ചുവെക്കാൻ ശ്രമിക്കാം. അതിനാൽ ആഭരണത്തിന് ഈടാക്കുന്ന ഏകദേശ ഫീസുകളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതുപോലെ പണിക്കൂലിയെ കുറിച്ചും ചോദിച്ചു മനസിലാക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications