ചെറുകിട സംരഭങ്ങള്‍ക്കായി നല്കി വരുന്ന ഗ്രാന്‍ പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്.
ചെറുകിട സംരഭങ്ങള്‍ക്കായി നല്കി വരുന്ന ഗ്രാന്റ്പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനം. നാനോ സംരഭകരെ സംരക്ഷിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ മെയ് 21-നാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ആരംഭിച്ചത്. 10 ലക്ഷം രൂപയില്‍ താഴെ മുടക്ക് മുതല്‍ വരുന്ന സംരഭങ്ങളെയാണ് നാനോ സംരഭങ്ങള്‍ എന്ന് പറയുന്നത്. ഇത്തരം ബിസിനസുകള്‍ക്ക് പദ്ധതിച്ചിലവിന്റെ 40 ശതമാനമാണ് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുക.

പരമാവധി 4 ലക്ഷം രൂപ വരെ ഇതുവഴി സംരഭകര്‍ക്ക് ഗ്രാന്റ് തുകയായി ലഭിക്കും. എന്നാല്‍ 40 വയസ്സില്‍ താഴെ പ്രായമുള്ള യുവ സംരഭകര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്ത ഭടന്മാര് എന്നിവര്‍ക്കാണ് മേല്‍പ്പറഞ്ഞ 40 ശതമാനം ഗ്രാന്റ് ലഭിക്കുക. അല്ലാത്തവര്‍ക്ക് പദ്ധതിച്ചിലവിന്റെ 30 ശതമാനം വരെയാണ് ഗ്രാന്റായി ലഭിക്കുക. പരമാവധി 3 ലക്ഷം രൂപ വരെ ഇത്തരത്തില്‍ ലഭിക്കും.
നേരത്തെ, ഭക്ഷ്യ സംസ്കരണ സംരഭങ്ങള്‍, മറ്റ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ സംരഭങ്ങള്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ ഗ്രാന്റ് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍വീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന സംരഭങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാറിന്റെ പുതിയ പ്രഖ്യാപനമനുസരിച്ച് 4 ലക്ഷം രൂപ ബാങ്ക് വായ്പയും 4 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റും 2 ലക്ഷം രൂപ സംരഭകന്റെ വിഹിതവും എന്ന നിലയില്‍ 10 ലക്ഷം രൂപ മുതല്‍ മുടക്കുള്ള ഒരു സംരഭം ആരംഭിക്കുവാന്‍ സാധിക്കും. അതായത് 2 ലക്ഷം രൂപ സംരഭകന്റെ കൈയ്യിലുണ്ടെങ്കില്‍ ഒരു ബിസിനസ് പദ്ധതി ആരംഭിച്ചു നടപ്പിലാക്കുവാന്‍ സാധിക്കുമെന്നര്‍ഥം.
എന്നാല്‍ ചില നിബന്ധനകള്‍ കൂടി ഈ സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നതിനുണ്ട്. അവ എന്തൊക്കെയാണെന്ന് പറയാം.
പുതിയ സംരഭങ്ങള്‍ അരംഭിക്കുവാന്‍ മാത്രമേ ഈ പദ്ധതി പ്രകാരം ഗ്രാന്റ് അനുവദിക്കുകയുള്ളൂ. നിലവിലുള്ള സംരഭങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുള്ള സംരഭങ്ങളുടെ ചുരുക്ക പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
മൂല്യവര്‍ധിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. ബാങ്ക് വായ്പ എടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഗ്രാന്റിന് അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ അര്‍ഹത ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആണ് നിശ്ചയിക്കുക.
പ്രൊജക്ട് റിപ്പോര്‍ട്ടുമായി തിരിച്ചറിയല്‍ രേഖകള്‍, ക്വട്ടേഷന്‍ എന്നിവയുമായി താലൂക്ക് വ്യവസായ ഓഫീസില്‍ അപേക്ഷ നല്‍കാം. അപേക്ഷയ്ക്ക് നിശ്ചിത ഘടനയില്ല. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റും ലഭിക്കും.
www.industires.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications