കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച് വർഷങ്ങൾ വരെ 100ന്റെയും 500ന്റെയും നോട്ടുകൾ കൈയ്യിൽ ഉണ്ടായിരുന്നവരുടെ പക്കൽ ഇപ്പോൾ ഒരു പേഴ്സ് പോലും ഇല്ല. ഡിജിറ്റൽ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം ഓൺലൈനാവുന്നു. ഈ മാറ്റം നിസ്സാരമല്ല. 5 രൂപയുടെ മിഠായി പോലും ഗൂഗിൾ പേ ചെയ്യാം എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. യു.പി.ഐ ഇടപാടുകൾ അത്രമേൽ ജനങ്ങളെ സ്വാധിനിക്കുന്നു.
എന്തിനും ഏതിനും യു.പി.ഐ വഴി ഇടപാടുകൾ നടത്തുന്നതോടെ എല്ലാം എളുപ്പമാവുന്നു. യു.പി.ഐ പോലെ ക്രെഡിറ്റ് കാർഡുകളും സർവ്വവ്യാപിയാണ്. എല്ലാവർക്കും ക്രെഡിറ്റ് കാർഡുകളും ഉണ്ട്. ഇവ രണ്ടും ഒരുമിച്ച് പ്രവർത്തിച്ചാൽ കൂടുതൽ എളുപ്പമാവില്ലേ? അതാണ് യു.പി.ഐ ക്രെഡിറ്റ് കാർഡ്. അതായത് ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത് ഉപയോഗിക്കുന്നതിലും എളുപ്പത്തിൽ യു.പി.ഐ ഉപയോഗിക്കാം. യു.പി.ഐ യിൽ ക്രെഡിറ്റ് കാർഡിന്റെ എല്ലാ നേട്ടങ്ങളും പ്രയോജനപ്പെടുത്തിയാൽ ഫിസിക്കൽ കാർഡില്ലാതെയും ഇടപാടുകൾ നടത്താൻ സാധിക്കും.

എന്താണ് യു.പി.ഐ ക്രെഡിറ്റ് കാർഡുകൾ..?
യു.പി.ഐ ഉപയോഗിക്കണമെങ്കിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ ബാലൻസ് ഉണ്ടാവണം. എന്നാൽ ബാലൻസ് ഇല്ലാതെ വരുന്ന അവസരങ്ങളിൽ എന്തു ചെയ്യും? ഇത്തരം അവസരങ്ങൾ ഇല്ലാതാക്കാൻ യു.പി.ഐ ക്രെഡിറ്റ് കാർഡിലൂടെ സാധിക്കും. അതായത് നിങ്ങളുടെ യു.പി.ഐ അക്കൗണ്ടുമായി ക്രെഡിറ്റ് കാര്‍ഡ് ബന്ധിപ്പിക്കാം. ഇതിനായി റിസര്‍വ് ബാങ്കും നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) അനുമതി നൽകിയിട്ടുണ്ട്. ഇതാണ് യു.പി.ഐ ക്രെഡിറ്റ് കാർഡുകൾ.
എല്ലാ ക്രെഡിറ്റ് കാർഡുകളും യു.പി.ഐ യുമായി ബന്ധിപ്പിക്കാൻ സാധിക്കില്ല. ഇന്ത്യയുടെ റൂപ്പേ ക്രെഡിറ്റ് കാർഡുകൾ മാത്രമേ യു.പി.ഐയുമായി ബന്ധിക്കാനാവൂ. അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും നിങ്ങൾക്ക് ഇടപാടുകൾ നടത്താൻ സാധിക്കും. മാത്രമല്ല ഇടപാടുകളെല്ലാം ആപ്പ് വഴി ആയതിനാൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കൈവശം വെക്കേണ്ട ആവശ്യമില്ല.
പേടിഎം, ഫോൺ പേ, മൊബിക്വിക്, BHIM ആപ്പ്, എയർടെൽ മണി തുടങ്ങിയ യു.പി.ഐ ആപ്പുകളാണ് ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. മറക്കരുത്! പർച്ചേസിംഗ് ആവശ്യങ്ങൾക്ക് മാത്രമേ യു.പി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാകൂ. പരസ്പരം പണം കൈമാറാൻ ഇതിലൂടെ സാധിക്കില്ല.
സാധാരണയായി എത്ര യു.പി.ഐ ഇടപാടുകൾ നടത്തിയോ അത്രയും വിവരങ്ങൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ രേഖപ്പെടുത്തും. പക്ഷേ ക്രെഡിറ്റ് ഉപയോഗിച്ചുള്ള യു.പി.ഐ ഇടപാടുകളെല്ലാം ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലാണ് രേഖപ്പെടുത്തുന്നത്. അതും ഒറ്റ സ്റ്റേറ്റ്മെന്റ് മാത്രമായിരിക്കും.
യു.പി.ഐ ക്രെഡിറ്റ് കാർഡ് എങ്ങനെ പ്രവർത്തിക്കുന്നു?
1. യു.പി.ഐ ലിങ്ക് ചെയ്യാം: ബാങ്ക് അക്കൗണ്ടിന് പകരം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യു.പി.ഐ ഐഡിയുമായി ലിങ്ക് ചെയ്‌യുന്നു.
2. ഇടപാടുകൾ: യുപി.ഐ വഴി പേയ്‌മെൻ്റ് നടത്തുമ്പോൾ, ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിടിക്കുന്നില്ല. പകരം അത് ക്രെഡിറ്റ് കാർഡിലൂടെ ഈടാക്കും.
3. തിരിച്ചടവ് നടത്തുന്നത്: ഇവിടെ സാധാരണ ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടക്കുന്നതു പോലെ ചെയ്യാവുന്നതാണ്.
ഈ രീതിയിലൂടെ യു.പി.ഐ ക്രെഡിറ്റ് കാർഡുമായി ബന്ധിപ്പിക്കാം. കൂടുതൽ സൗകര്യത്തോടെ ഇടപാടുകൾ നടത്താൻ സാധിക്കും. മാത്രമല്ല പർച്ചേസുകൾക്ക് എപ്പോഴും ക്രെഡിറ്റ് കാർഡുകൾ എടുക്കേണ്ട ആവശ്യമില്ല. യു.പി.ഐ ലിങ്ക് ചെയ്യുന്നതിനു മുന്നേ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് റൂപേ കാർഡാണെന്ന് ഉറപ്പ് വരുത്തുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications