പെൻഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ദേശീയ പെൻഷൻ സംവിധാനമോ (NPS), ഏകീകൃത പെൻഷൻ പദ്ധതിയോ (UPS) തിരഞ്ഞെടുക്കാനുള്ള സമയ പരിധി അവസാനിക്കാറായി. സെപ്റ്റംബർ 30 വരെയാണ് കാലാവധിയുള്ളത്. എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാനുള്ള അവസരം കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതാണ് നല്ല സമയം.
2004-ൽ അവതരിപ്പിച്ച എൻപിഎസിന്റെ പരിധിയിൽ വരുന്ന ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇപ്പോൾ യുപിഎസിലേക്ക് മാറാം. ഇത്തരത്തിൽ ഒരു പെൻഷൻ സംവിധാനം ഒറ്റത്തവണ മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. നിങ്ങൾ യുപിഎസിൽ നിന്ന് എൻപിഎസിലേക്ക് മാറിയാൽ പിന്നീട് യുപിഎസിലേ തിരികെ വരാൻ സാധിക്കില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ ഈ സമയപരിധിക്ക് മുമ്പ് എൻപിഎസിലേക്ക് മാറാൻ തീരുമാനിച്ചില്ലെങ്കിൽ പിന്നീട് യുപിഎസിൽ തന്നെ തുടരേണ്ടി വരും. ഇത്തരത്തിൽ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ഓരോന്നും അറിയാം;
അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടവർക്കും, നിർബന്ധിതമായി വിരമിച്ചവർക്കും പെൻഷൻ സംവിധാനത്തിൽ മാറ്റം സാധ്യമാകില്ല.
ഫിസിക്കൽ ഫോം സമർപ്പിക്കാം
സെപ്റ്റംബർ 30-നകം പെൻഷൻ സംവിധാനം തിരഞ്ഞെടുക്കാനുള്ള തിരക്കിലായിരിക്കും കേന്ദ്ര സർക്കാർ ജീവനക്കാർ. നിരവധി ഓൺലൈൻ അപേക്ഷകൾ എത്തുന്നതിനാൽ സെർവർ ഡൗണാവാൻ സാധ്യതയുണ്ട്. അതിനാൽ ജീവനക്കാർക്ക് ഫിസിക്കൽ ഫോമുകൾ സമർപ്പിക്കാൻ സാധിക്കും. എങ്കിലും അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നേരത്തെ തന്നെ ഇത് പൂർത്തിയാക്കാൻ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അഭ്യർത്ഥിക്കുന്നു.

പുതിയ ജീവനക്കാർക്ക് യുപിഎസിലേക്ക് മാറാം
2025 ഏപ്രിൽ 1 നും 2025 ആഗസ്റ്റ് 31 നും ഇടയിൽ ചേർന്ന പുതിയ സർക്കാർ ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാം. അതും സെപ്റ്റംബർ 30നുള്ളിൽ അപേക്ഷിക്കണം.
വിദേശത്ത് ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്നവർക്ക് ഇളവ്.
ഡെപ്യൂട്ടേഷനിൽ വിദേശത്തേക്ക് പോയ സർക്കാർ ജീവനക്കാർക്ക് ഇളവുകളുണ്ട്. യുപിഎസിലേക്ക് മാറാൻ അത്തരം ജീവനക്കാർക്ക് ഫോം എ2 ന്റെ പകർപ്പുകൾ അവരുടെ മാതൃ സ്ഥാപനത്തിന്റെ അതത് നോഡൽ ഓഫീസുകളിൽ സമർപ്പിക്കാൻ അനുവദിക്കുന്നു.
നികുതി നിയമങ്ങൾ പരിഷ്കരിച്ചു
2025-26 സാമ്പത്തിക വർഷത്തിൽ എൻപിഎസും, യുപിഎസും തമ്മിലുള്ള തുല്യതക്കു വേണ്ടി നികുതി നിയമങ്ങളിലെ വ്യത്യാസങ്ങളും സർക്കാർ പരിഹരിച്ചു. തൊഴിലുടമയിൽ നിന്നും ജീവനക്കാരിൽ നിന്നുമുള്ള സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD(1), 80CCD(2) എന്നിവ പ്രകാരം കിഴിവുകൾ ലഭിക്കും. വിരമിക്കുമ്പോൾ കോർപ്പസിന്റെ 60% വരെയുള്ള പിൻവലിക്കലുകൾക്ക് സെക്ഷൻ 10 പ്രകാരം നികുതി ഇളവുണ്ടായിരിക്കും. മാത്രമല്ല, ജീവനക്കാരുടെ സംഭാവനകളുടെ ഭാഗിക പിൻവലിക്കലുകളും ഇതിൽ ഉൾപ്പെടുന്നു. ആഗസ്റ്റിലാണ് സർക്കാർ ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഈ രണ്ട് പെൻഷൻ സംവിധാനങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നയങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications