സ്വര്‍ണവില വീണ്ടും ഇടിയുന്നു; ഇപ്പോള്‍ മേടിക്കണോ അതോ മാറിനില്‍ക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര വിപണികളില്‍ സ്വര്‍ണത്തിന് വിലയിടിവ് തുടരുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) തിങ്കളാഴ്ച രാവിലെ പത്ത് ഗ്രാമിന്റെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകളില്‍ 96 രൂപ താഴ്ന്ന് 47,365-ലാണ് സ്വര്‍ണത്തിന്റെ വ്യാപാരം ആരംഭിച്ചത്. സാമനമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,736.5 രൂപയുമായി. ഇത് സ്വര്‍ണ വിലയുടെ രണ്ടു മാസത്തെ താഴ്ന്ന നിരക്കാണ്. രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും മഞ്ഞലോഹത്തിന്റെ വില ഇടിഞ്ഞത്. സമാനമായി വെള്ളിയുടെ വിലയിലും ഇടിവ് ദൃശ്യമായി. ഇന്ന് രാവിലെ 0.36 ശതമാനം താഴ്ന്ന് വെള്ളി കിലോഗ്രാമിന് 60,388 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.

 

രാജ്യാന്തര വിപണി

രാജ്യാന്തര വിപണി

നിലവില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 0.2 ശതമാനം വിലയിറങ്ങി 1,795.11 യുഎസ് ഡോളര്‍ നിരക്കിലാണ് അമേരിക്കന്‍ വിപണിയിലെ സ്വര്‍ണത്തിന്റെ ഫ്യൂച്ചേര്‍സ് കോണ്‍ട്രാക്റ്റില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇത് മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരമാണ്. ഈയാഴ്ചയില്‍ പണപ്പെരുപ്പ നിരക്ക് പുറത്തു വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുന്നതാണ് സ്വര്‍ണ വില ചാഞ്ചാട്ടത്തില്‍ തുടരുന്നതിന് വഴിതെളിച്ചത്.

Also Read: മൂന്നാം പാദത്തില്‍ തകര്‍പ്പന്‍ കച്ചവടം; ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുചാടും; റിപ്പോര്‍ട്ട്Also Read: മൂന്നാം പാദത്തില്‍ തകര്‍പ്പന്‍ കച്ചവടം; ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് കുതിച്ചുചാടും; റിപ്പോര്‍ട്ട്

ബോണ്ട് യീല്‍ഡ്

ബോണ്ട് യീല്‍ഡ്

അമേരിക്കന്‍ കേന്ദ്ര ബാങ്ക്, രാജ്യത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന തോതിലുള്ള പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ബോണ്ട് യീല്‍ഡ് മുന്നേറ്റം തുടരുന്നതാണ് സ്വര്‍ണ വില അസ്ഥിരമായി തുടരാനുള്ള പ്രധാന കാരണം. നിലവില്‍ വിപണി വിദഗ്ധര്‍ അമേരിക്കയില്‍ ഡിസംബറിലുള്ള മുഖ്യ പണപ്പെരുപ്പ നിരക്ക് 5.4 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറില്‍ ഇത് 4.9 ശതമാനമായിരുന്നു. പണപ്പെരുപ്പത്തിന്റെ പ്രതിരോധമായി സ്വര്‍ണത്തെ പരിഗണിക്കാറുണ്ടെങ്കിലും ബോണ്ട് യീല്‍ഡ് മുന്നേറുന്നതാണ് മഞ്ഞലോഹത്തിന്റെ കുതിപ്പിനെ തടയിടുന്നത്.

കോമെക്‌സ്

കോമെക്‌സ്

അതിനിടെ, അമേരിക്കയിലെ ഹെഡ്ജ് ഫണ്ടുകള്‍ സ്വര്‍ണ വില താഴുമെന്ന പ്രതീക്ഷയിലാണെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചന. ലോകത്തെ ഏറ്റവും വലിയ ലോഹ അവധി വ്യാപാര വിപണിയായ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് അഥവാ കോമെക്‌സ് (COMEX) പുറത്തുവിട്ട ഡാറ്റ പ്രകാരം 3,893 ലോങ് കോണ്‍ട്രാക്റ്റുകള്‍ (വില ഉയരുമെന്ന പ്രതീക്ഷയില്‍ വാങ്ങുന്നത്) ഈയാഴ്ച ഒഴിവാക്കി. ഫെഡ് റിസര്‍വിന്റെ മിനിറ്റ്‌സ് പുറത്തു വരുന്നതിന് മുമ്പത്തെ ആഴ്ചയില്‍ 4,210 കോണ്‍ട്രാക്റ്റുകള്‍ വാങ്ങിയ സ്ഥാനത്താണിത്.

Also Read: മൊമന്റം ട്രേഡിങ്: കുനാല്‍ ബോത്ര നിര്‍ദേശിച്ച ഈയാഴ്ചയിലെ 3 സ്‌റ്റോക്കുകള്‍ ഇതാAlso Read: മൊമന്റം ട്രേഡിങ്: കുനാല്‍ ബോത്ര നിര്‍ദേശിച്ച ഈയാഴ്ചയിലെ 3 സ്‌റ്റോക്കുകള്‍ ഇതാ

സമീപ ഭാവിയില്‍ എങ്ങനെ ?

സമീപ ഭാവിയില്‍ എങ്ങനെ ?

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം 1,792.35 യുഎസ് ഡോളര്‍ നിലവാരത്തിന് താഴെ തുടരുകയാണെങ്കില്‍ 1,786.35 മുതല്‍ 1,775.25 യുഎസ് ഡോളര്‍ എന്ന നിലവാരത്തിലേക്ക് വീഴാം. നിലവില്‍ 1,803.45 മുതല്‍ 1,809.45 വരെയുള്ള നിലാവരം റെസിസ്റ്റന്‍സ് മേഖലയായും വര്‍ത്തിക്കുന്നു. അതിനാല്‍, ആഭ്യന്തര വിപണിയില്‍ സ്വര്‍ണം (ഫെബ്രുവരി കോണ്‍ട്രാക്റ്റ്) 47,445 നിലവാരത്തന് താഴേക്ക് പോയാല്‍ 47,300 മുതല്‍ 47,160 നിലവാരത്തിലേക്ക് ഇടിയാം. 47,590- 47,730 നിലവാരം റെസിസ്റ്റന്‍സ് മേഖലയായും വര്‍ത്തിക്കും.

കാരണങ്ങള്‍

കാരണങ്ങള്‍

സാധാരണ ഗതിയില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അമേരിക്കന്‍ പലിശ നിരക്കുകള്‍, യുഎസ് ഡോളര്‍ മൂല്യത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍, ലോഹ അവധി വ്യാപാര വിപണിയിലെ നീക്കങ്ങള്‍, സ്വര്‍ണ്ണ ഇടിഎഫ് നിക്ഷേപ ഡിമാന്‍ഡ്, സ്വര്‍ണ ആഭരണ ഡിമാന്‍ഡ് തുടങ്ങിയവയാണ്. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നത് തടയാനായി ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം മൂന്ന് പ്രാവശ്യം പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് ബോണ്ട് യീല്‍ഡ് ഉയരുന്നതാണ് നിലവില്‍ സ്വര്‍ണത്തിന് ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കുന്നത്. അതേസമയം, മറുവശത്ത് ഒമിക്രോണ്‍ ആശങ്കകളും താഴാതെ നില്‍ക്കുന്ന പണപ്പെരുപ്പവും സ്വര്‍ണത്തിന് തിരിച്ചു വരവിനുള്ള സാധ്യതകളും തുറന്നിടുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ലോഹ വ്യാപാരം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: gold gold price
English summary

US Bon Yield Makes Gold Price Sliding Down Near To 2 Months Low What Should Investors Do Now

US Bon Yield Makes Gold Price Sliding Down Near To 2 Months Low What Should Investors Do Now
Story first published: Monday, January 10, 2022, 15:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X