'ഉയ്യെന്റെ മോനെ', 50 ആം വയസിൽ 4 കോടി 36 ലക്ഷം പോക്കറ്റിൽ: സുഖലോലുപനായി ജീവിക്കാൻ ഇതാ പൊളി സ്കീം

റിട്ടയർമെന്റ് ജീവിതം വളരെ ഭംഗിയിൽ അനുഭവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക എല്ലാ മനുഷ്യരും. അതിനുവേണ്ടി തന്നെയാണ് നിക്ഷേപങ്ങളെ എല്ലാവരും ആശ്രയിക്കാറുള്ളതും. രൂപയുടെ മൂല്യം കുറയുന്നതുകൊണ്ട് തന്നെ വരുംകാലങ്ങളിൽ ഇപ്പോഴുള്ളതിനേക്കാൾ ഇരട്ടി പണം നമുക്ക് ജീവിക്കാൻ ആവശ്യമായി വരും. അതുകൊണ്ടുതന്നെ പണം വെറുതെ നിക്ഷേപിച്ചാൽ മാത്രം പോരാ നല്ല ഭാവിക്കുവേണ്ടി നല്ല പലിശ തിരിച്ച് കിട്ടുന്ന പദ്ധതികളിൽ വേണം നിക്ഷേപിക്കാൻ.

നിക്ഷേപങ്ങൾ വഴി സാമ്പത്തികമായി സുരക്ഷിതമായ ഭാവി ഒരുക്കാൻ ആഗ്രഹിക്കുന്നവർക്കായി, പണത്തിന്റെ മൂല്യം വർധിപ്പിക്കുന്നതിനുള്ള ദീർഘകാല നിക്ഷേപ മാര്‍ഗങ്ങൾ പ്രധാനമാണ്. അതിൽ ഓഹരി വിപണി, പി.പി.എഫ്., എസ്‌ഐപി എന്നിവ ഉൾപ്പെടുന്നു. ഓരോ പദ്ധതികളും ഓരോ തരത്തിലുള്ള മനുഷ്യർക്കാണ് ഏറ്റവും അനുയോജ്യമായത്. ഈ ലേഖനത്തിൽ, 6 ലക്ഷം രൂപയുടെ ഒറ്റത്തവണ എസ് ഐ പി നിക്ഷേപവും, മാസത്തിൽ 8,333 രൂപയുടെ എസ്‌ഐപി നിക്ഷേപവും ഉപയോഗിച്ച് 50-ആം വയസ്സിൽ 4.36 കോടി രൂപയുടെ കോർപ്പസ് നിർമ്മിക്കാനുള്ള സാധ്യതയെക്കുറിച്ച് വിശദമായി പരിശോധിക്കാം.

ഒറ്റത്തവണ നിക്ഷേപത്തിന്റെ ശക്തി

നിക്ഷേപ ലോകത്ത് വിപണി തത്സമയത്തിൽ നിരീക്ഷിച്ച് മികച്ച സമയത്ത് നിക്ഷേപം നടത്തുക എന്നത് വളരെ ദുര്‍ഘടമാണ്. വിപണി ഘട്ടഭേദങ്ങളിലൂടെ കടന്നുപോകുന്നതിനാൽ, ദീർഘകാല നിക്ഷേപം മാത്രമേ വലിയ നേട്ടം നൽകുകയുള്ളു. അതിന്റെ ഉദാഹരണങ്ങൾ നോക്കിയാൽ:

25 വർഷം മുമ്പ് ₹2,00,000 നിക്ഷേപിച്ചാൽ: 12% വാർഷിക നേട്ടം ലഭിച്ചാൽ, 25 വർഷത്തിന് ശേഷം കോർപ്പസ് ₹34,00,013 ആയി മാറും. 35 വർഷം നിക്ഷേപം തുടർന്നാൽ: അതേ നിക്ഷേപം ₹1,05,59,924 രൂപയായി വലുതാകും. ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത്, 10 വർഷത്തെ അധിക നിക്ഷേപം മൂല്യം മൂന്ന് മടങ്ങിലധികം വർധിപ്പിക്കുന്നതിലാണ്.

പി.പി.എഫ്. നിക്ഷേപം: 25-35 വർഷം കൊണ്ട് എത്ര ലഭിക്കും?

സുരക്ഷിതമായ നിക്ഷേപ മാർഗം എന്ന നിലയിൽ പൊതുമേഖലാ പ്രോവിഡന്റ് ഫണ്ട് ഒരു മികച്ച ഓപ്ഷനാണ്. നിലവിലെ പലിശനിരക്ക് 7.1% ആണെന്ന് കണക്കാക്കിയാൽ,

*25 വർഷത്തിനുള്ളിൽ:

മൊത്തം നിക്ഷേപം: ₹37,50,000

അനുമാനിത പലിശ: ₹65,58,015

ആകെ കോർപ്പസ്: ₹1,03,08,015

*35 വർഷം തുടരുകയാണെങ്കിൽ:

മൊത്തം നിക്ഷേപം: ₹52,50,000

അനുമാനിത പലിശ: ₹1,74,47,857

ആകെ കോർപ്പസ്: ₹2,26,97,857

എന്നാൽ ഇവയെ അപേക്ഷിച്ച് ഓഹരി വിപണി ഓപ്ഷനുകൾ കൂടുതലായ റിട്ടേൺ നൽകുന്നതായി കാണപ്പെടുന്നുണ്ട്.

എസ്‌ഐപി നിക്ഷേപം: 25-35 വർഷം കൊണ്ട് എത്ര ലഭിക്കും?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നത് വിപണിയിലേക്ക് ദീർഘകാല നിക്ഷേപം നടത്താൻ സഹായിക്കുന്ന മികച്ച മാർഗമാണ്.

*₹5,000 മാസത്തിൽ 25 വർഷം നിക്ഷേപിച്ചാൽ:

മൊത്തം നിക്ഷേപം: ₹15,00,000

അനുമാനിത മൂല്യവർദ്ധന: ₹70,11,033

ആകെ കോർപ്പസ്: ₹85,11,033

*35 വർഷം തുടരുകയാണെങ്കിൽ:

മൊത്തം നിക്ഷേപം: ₹21,00,000

അനുമാനിത മൂല്യവർദ്ധന: ₹2,54,54,156

ആകെ കോർപ്പസ്: ₹2,75,54,156

എസ് ഐ പി യിലൂടെ 50-ആം വയസ്സിൽ ₹4,36,49,703 നേടുന്നത് എങ്ങനെ?

ഇവിടെ, ഒരു 20-വയസ്സുകാരൻ ₹6,00,000 ഒറ്റത്തവണ നിക്ഷേപിക്കുകയും, മാസത്തിൽ ₹8,333 എന്നതിൽ തുടർച്ചയായി 30 വർഷം നിക്ഷേപം നടത്തുകയും ചെയ്യുന്ന കണക്കുകൾ പരിശോധിക്കാം. ഇതിന് 12% വാർഷിക റിട്ടേൺ ലഭിക്കുമെന്ന് കരുതുമ്പോൾ:

*₹6,00,000 നിക്ഷേപം 30 വർഷത്തിനുശേഷം:

അനുമാനിത മൂല്യവർദ്ധന: ₹1,73,75,953

ആകെ കോർപ്പസ്: ₹1,79,75,953

*₹8,333 മാസത്തിൽ 30 വർഷം നിക്ഷേപിച്ചാൽ:

മൊത്തം നിക്ഷേപം: ₹29,99,880

അനുമാനിത മൂല്യവർദ്ധന: ₹2,26,73,870

ആകെ കോർപ്പസ്: ₹2,56,73,750

ആകെ ലഭ്യമായ സംഖ്യ:

₹1,79,75,953 + ₹2,56,73,750 = ₹4,36,49,703

ഒരു ചെറിയ തുക ദീർഘകാലം നിക്ഷേപിച്ചാൽ വലിയൊരു കോർപ്പസ് നേടാൻ കഴിയുമെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. നിക്ഷേപം ആരംഭിക്കുന്നതിന്റെ പ്രായം കൂടുന്നതോടെ മൂല്യവർദ്ധനവിന്റെ സാധ്യത കുറയുന്നതിനാൽ, എത്രയും വേഗം നിക്ഷേപം തുടങ്ങുക മികച്ചതാണെന്ന് ധനകാര്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.

ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

*ലോങ്ങ് ടേം നിക്ഷേപം വലിയ നേട്ടം നൽകും.

*വിപണിയെ കൃത്യമായി ടൈം ചെയ്യാനാകില്ല

*ദീർഘകാല കണക്കുകൂട്ടലാണ് ഉചിതം.

*എസ്‌ഐപി, പി.പി.എഫ്., ഒറ്റത്തവണ നിക്ഷേപം ഇങ്ങനെ വൈവിധ്യമായി നിക്ഷേപിക്കുക

*ഒരു വർഷം പോലും അധികം തുടരുന്നതിലൂടെ വലിയൊരു കോര്പസ് ലഭിക്കാം.

ഈ തന്ത്രങ്ങൾ ശാസ്ത്രീയമായി ഉപയോഗിച്ചാൽ സാമ്പത്തികമായി സ്വതന്ത്രമായ ജീവിതം സാധ്യമാകും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

'ഉയ്യെന്റെ മോനെ', 50 ആം വയസിൽ 4 കോടി 36 ലക്ഷം പോക്കറ്റിൽ: സുഖലോലുപനായി ജീവിക്കാൻ ഇതാ പൊളി സ്കീം

ചരിത്രം നോക്കുമ്പോൾ മികച്ച വരുമാനം നൽകിയ ശ്രദ്ധേയമായ ചില മ്യൂച്വൽ ഫണ്ടുകൾ ചുവടെ നൽകുന്നു:

1. ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്

*1 വർഷത്തിലെ ലാഭം: 42.26%

*5 വർഷത്തിലെ ലാഭം: 16.04%

വിവരണം: ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ കമ്പനികളിൽ നിക്ഷേപിക്കുന്ന ഒരു ഫണ്ടാണ് ഇത്.

2. എസ്‌ബിഐ പി.എസ്.യു. ഫണ്ട്

*1 വർഷത്തിലെ ലാഭം: 40%

*5 വർഷത്തിലെ ലാഭം: 15%

വിവരണം: പബ്ലിക് സെക്ടർ യൂണിറ്റുകളിൽ നിക്ഷേപിക്കുന്ന ഒരു ഫണ്ടാണ് ഇത്.

3. ക്വാൻറ് സ്മാൾ ക്യാപ് ഫണ്ട്

*1 വർഷത്തിലെ ലാഭം: 38%

*5 വർഷത്തിലെ ലാഭം: 18%

വിവരണം: ചെറുകിട കമ്പനികളിൽ നിക്ഷേപിച്ച് മികച്ച തിരിച്ചടി നൽകിയ ഫണ്ടാണ് ഇത്.

4. നിപ്പോൺ ഇന്ത്യ സ്മാൾ ക്യാപ് ഫണ്ട്

*10 വർഷത്തിലെ ലാഭം: 20%

*5 വർഷത്തിലെ ലാഭം: 22.34%

വിവരണം: ചെറുകിട കമ്പനികളിൽ നിക്ഷേപിച്ച് മികച്ച തിരിച്ചടി നൽകുന്ന ഒരു ഫണ്ടാണ് ഇത്.

5. എസ്‌ബിഐ സ്മാൾ ക്യാപ് ഫണ്ട്

*10 വർഷത്തിലെ ലാഭം: 18.51%

*5 വർഷത്തിലെ ലാഭം: 15.57%

വിവരണം: സ്ഥിരതയുള്ള വരുമാനം നൽകുന്ന ഒരു ചെറിയ ക്യാപിറ്റലൈസേഷൻ ഫണ്ടാണ് ഇത്.

എസ് ഐ പി vs മറ്റു നിക്ഷേപങ്ങൾ: പ്രധാന വ്യത്യാസങ്ങൾ നോക്കാം

നിക്ഷേപ മാർഗങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ, പ്രത്യേകിച്ച് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മറ്റു നിക്ഷേപങ്ങളുമായി എങ്ങനെ വ്യത്യസ്തമാണെന്ന് പരിശോധിക്കാം. ഈ പരിശോധന നിങ്ങൾക്ക് മികച്ച ഒരു തീരുമാനം എടുക്കാൻ കാരണമാകും എന്ന് ഉറപ്പാണ്.

1. ലാഭം & മൂലധന വളർച്ച

*എസ് ഐ പി (മ്യൂച്വൽ ഫണ്ടുകൾ) → വിപണിയിലെ വളർച്ചയെ ആശ്രയിച്ചാണ് ലാഭം. ശരാശരി 12%-15% വരെ വാർഷിക റിട്ടേൺ ലഭിക്കാം.

*ഫിക്സിഡ് ഡെപ്പോസിറ് → സ്ഥിരമായ പലിശ നിരക്ക് (6%-8%)

*റിക്കറിംഗ് ഡെപ്പോസിറ് → കുറഞ്ഞ റിട്ടേൺ (5%-7%)

*പബ്ലിക് പ്രൊവിഡന്റ് ഫണ്ട്‌ → ഗ്യാരണ്ടീഡ് 7%-7.5% പലിശ

*സ്റ്റോക്ക്സ്/ഡയറക്റ്റ് ഇക്യുറ്റി → എസ് ഐ പി-യെക്കാൾ ഉയർന്ന റിട്ടേൺ ലഭിക്കാം, പക്ഷേ കൂടിയ അപകടസാധ്യത.

2. ഇൻവെസ്റ്റ്മെന്റ് ഫ്ളക്സ്ബിലിറ്റി

*എസ് ഐ പി → ചെറുതായാണ് തുടങ്ങേണ്ടത് (₹500 മുതൽ). ഏത് സമയത്തും നിക്ഷേപം തുടർച്ചയാക്കാം, നിർത്താം.

*എഫ് ഡി/ആർ ഡി → നിശ്ചിത കാലാവധിക്കുള്ളിൽ പണം പിന്‍വലിക്കാനാകില്ല (പെനാൽറ്റി ഉണ്ടാകും).

*പി പി എഫ് → 15 വർഷം ലോക്കിങ് പീരിയഡ്.

*സ്റ്റോക്ക്സ് → ഏത് സമയത്തും വാങ്ങാനും വിൽക്കാനും കഴിയും, പക്ഷേ കൂടുതൽ നിരീക്ഷണം ആവശ്യം.

3. മാർക്കറ്റ് റിസ്ക് (വിപണി അപകടം)

*എസ് ഐ പി & സ്റ്റോക്ക്സ് → വിപണിയോടൊപ്പം ഉയർന്ന ലാഭസാധ്യത, പക്ഷേ അപകടസാധ്യതയുമുണ്ട്.

*എഫ് ഡി/റി ഡി/പി പി എഫ് → സേഫ് നിക്ഷേപം, പക്ഷേ കുറഞ്ഞ ലാഭം.

4. ടാക്സ് ബെനിഫിറ്റ്സ് (നികുതി ഇളവ്)

*എസ് ഐ പി (ഇ എൽ എസ് എസ് മ്യൂച്വൽ ഫണ്ട്സ്) → 3 വർഷം ലോക്കിംഗ്, 80C പ്രകാരം നികുതി ഇളവ് ലഭിക്കും.

*പി പി എഫ് → നിക്ഷേപവും പലിശയും നികുതി വിമുക്തം.

*എഫ് ഡി (ടാക്സ് സേവിങ് എഫ് ഡി) → 5 വർഷം ലോക്കിംഗ്, 80C ഇളവ്.

*സ്റ്റോക്ക്സ് & നോൺ ഇ എൽ എസ് എസ് മ്യൂച്വൽ ഫണ്ട്സ് → എൽ ടി സി ജി ബാധകം.

5. ലിക്വിഡിറ്റി (പണം തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം)

*എസ് ഐ പി & സ്റ്റോക്ക്സ് → ഏത് സമയത്തും പിന്‍വലിക്കാം.

*എഫ് ഡി/ആർ ഡി →മുൻകൂട്ടി പിൻവലിക്കാമെങ്കിലും പിഴയടയ്ക്കേണ്ടി വരും.

*പി പി എഫ് → 15 വർഷം കഴിഞ്ഞേ പണം പിന്‍വലിക്കാനാവൂ (അൽപ്പം ഇളവുകൾ ഉണ്ട്).

ഏത് നിക്ഷേപം തിരഞ്ഞെടുക്കുന്നതാണ് ഉചിതം?

*ഉയർന്ന റിട്ടേൺ, വിപണി അനുഭവം → എസ് ഐ പി / സ്റ്റോക്ക്സ്

*ലോ റിസ്ക്, ഉറപ്പായ ലാഭം → എഫ് ഡി / പി പി എഫ് / ആർ ഡി

*ലോങ് ടെർമ് ടാക്സ് ബെനിഫിറ്റ്സ് → പി പി എഫ്/ ഇ എൽ എസ് എസ് എസ് ഐ പി

*പണമെപ്പോഴും ആവശ്യമെങ്കിൽ → എസ് ഐ പി/ സ്റ്റോക്ക്സ്

എസ് ഐ പി ഒരു ദീർഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള മാർഗമാണ്, കാരണം ഇത് കോമ്പൗണ്ടിങ് വഴി മൂലധനം വളർത്തുന്നു. ലോ റിസ്ക് നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് പക്ഷെ പി പി എഫ്, എഫ് ഡി എന്നിവ മികച്ചതാണ്. നിങ്ങളുടെ ആഗ്രഹിക്കുന്ന റിട്ടേൺ, അപകട സഹനശേഷി, കാലാവധി എന്നിവയെ ആശ്രയിച്ചാണ് മികച്ച നിക്ഷേപ മാർഗം തിരഞ്ഞെടുക്കേണ്ടത്. പക്ഷെ, റിസ്ക് എടുക്കാൻ റെഡി ആണെങ്കിൽ എസ് ഐ പി നിങ്ങളെ കോടീശ്വരൻ ആകുമെന്ന് മുകളിൽ കൊടുത്തിരിക്കുന്ന നിക്ഷേപ മാർഗത്തിൽ നിന്ന് വ്യക്തമാണ്.

നിക്ഷേപകർ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ, റിസ്ക് ക്ഷമത, നിക്ഷേപ കാലയളവ് എന്നിവ പരിഗണിച്ച് ഫണ്ടുകൾ തിരഞ്ഞെടുക്കേണ്ടതാണ്. അതോടൊപ്പം ഫണ്ട് മാനേജ്മെന്റിന്റെ പ്രവർത്തനം, എക്സ്പെൻസ് റേഷ്യ, ഫണ്ട് ഫിലോസഫി എന്നിവ മനസ്സിലാക്കുകയും ഒരു ധനകാര്യ വിദഗ്ധന്റെ ഉപദേശം തേടുകയും ചെയ്യുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X