ഫെബ്രുവരി 14 ന് ലോകത്തിലെ എല്ലാ കമിതാക്കളും വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ, സംയുക്തമായി ഒരു ബിസിനസ് ആരംഭിക്കുന്നതിന് കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ? അങ്ങനെ ചിന്തിച്ചാൽ തന്നെ മുന്നോട്ട് നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് അവർ ബോധവാന്മാരായിരിക്കുമോ? എങ്കിൽ അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അറിയുക, സാമ്പത്തികമായി വെല്ലുവിളിയുള്ള യാത്രയ്ക്കാണ് നിങ്ങൾ തുടക്കം കുറിക്കുന്നത്.
ഒന്നിച്ചുള്ള ലക്ഷ്യങ്ങൾ ഒരു ബന്ധത്തെ ശക്തിപ്പെടുത്തുമ്പോൾ, നിയന്ത്രണമില്ലാത്ത സാമ്പത്തിക സമ്മർദ്ദം ബന്ധത്തിൽ ഉൽക്കണ്ഠയും പ്രശ്‌നങ്ങളും സൃഷ്ടിക്കാനിടയാക്കും. ഇതൊരു കോമൺ ഫാക്ടർ ആണ്. അതിനാൽ, ബിസിനസ് വിജയിക്കാനും വ്യക്തിപരമായ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും സൂക്ഷ്മമായ സാമ്പത്തിക പദ്ധതികൾ ആവശ്യമാണ്.
സാമ്പത്തിക പ്രതിസന്ധികളെ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുന്നതിലൂടെ നിങ്ങളുടെ ബന്ധവും സംരംഭവും ശക്തിപ്പെടുത്താൻ കഴിയും. അതിനായി, ബിസിനസ് ആരംഭിക്കുമ്പോൾ ദമ്പതികൾ നിർബന്ധമായും പരിഗണിക്കേണ്ട ചില പ്രധാന സാമ്പത്തിക ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ദമ്പതികൾക്ക് എങ്ങനെ ഒരു ഉറച്ച സാമ്പത്തിക ഭദ്രത സൃഷ്ടിക്കാം
ഒരു സംരംഭം ആരംഭിക്കുമ്പോൾ അനിശ്ചിതത്വം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അതിനെ പരിഹരിക്കാൻ ആദ്യം ഒരു ഒരു എമർജൻസി ഫണ്ട് രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ഒരൊറ്റ എമർജൻസി ഫണ്ട് കൊണ്ട് ഇവിടെ മതിയാകില്ല. വ്യക്തിപരമായ ചെലവുകൾക്കും ബിസിനസ് ചെലവുകൾക്കും വ്യത്യസ്ത അടിയന്തര നിധികൾ നിങ്ങൾ സൃഷ്ടിക്കണം.
എ യു എം വെൽത്ത് എന്ന ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ സ്ഥാപകൻ അമിത് സൂരി പറയുന്നതനുസരിച്ച്-
'ദമ്പതികൾ സംയുക്തമായി ഒരു ബിസിനസ് ആരംഭിക്കുമ്പോൾ, വ്യക്തിപരമായ എമർജൻസി ഫണ്ട് നിർബന്ധമാണ്. കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ ചെലവുകൾക്ക് മതിയാവുന്ന തുക ശേഖരിക്കണം. ബിസിനസിൽ വരുമാനത്തിൽ അനിശ്ചിതത്വം ഉണ്ടാകുമെന്നതിനാൽ, വ്യക്തിപരമായ ചെലവുകൾക്കായി പ്രത്യേകം ഫണ്ട് ഉണ്ടെങ്കിൽ, അതിന് മാറ്റിവെച്ച പണം ഉപയോഗിക്കാനാവും'
ബിസിനസിന്റെ കാര്യത്തിൽ, വ്യവസായ സ്വഭാവത്തിനനുസരിച്ച് ഒന്ന് മുതൽ മൂന്നുവര്ഷം വരെ ചെലവുകൾക്കാവശ്യമായ പണം സൂക്ഷിക്കുന്നത് പ്രാധാന്യമാണെന്ന് സൂരി അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് പേയ്മെന്റുകളിൽ താമസം അനുഭവപ്പെടുന്ന ബിസിനസ്സുകൾക്കോ സാമ്പത്തിക മുന്നോക്കങ്ങൾ ഇല്ലാത്ത ബിസിനസ്സുകൾക്കോ ഇത് അത്യാവശ്യമാണ്.
മറ്റുള്ളവയേക്കാൾ ലിക്വിഡിറ്റിയും (പെട്ടെന്നു പണം കൈമാറാൻ കഴിവും) താങ്ങാവുന്ന ലാഭവും നൽകുന്ന ഡെറ്റ് ഫണ്ടുകൾ പോലെയുള്ള നിക്ഷേപ മാർഗങ്ങൾ ഉപയോഗിച്ച് അടിയന്തര ഫണ്ട് സംരക്ഷിക്കാം.

വ്യത്യസ്ത സാമ്പത്തിക ഘടന സൃഷ്ടിക്കണം
ബിസിനസ്സ് തുടങ്ങുന്ന ദമ്പതികൾ വ്യക്തിപരമായ സാമ്പത്തികവും ബിസിനസ് സാമ്പത്തികവും വേർതിരിച്ച് സൂക്ഷിക്കേണ്ടത് നിർബന്ധമാണ്.
ദി ഫിനാൻഷ്യലിസ്റ്റ് എന്ന ഫിനാൻഷ്യൽ അഡ്വൈസറി സ്ഥാപനത്തിന്റെ സഹസ്ഥാപകൻ പ്രിയങ്ക് ഷാ പറയുന്നതനുസരിച്ച്
'വ്യത്യസ്ത സാമ്പത്തിക ഘടന നിലനിർത്തുന്നത് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുകയും, ചെലവുകളെക്കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കുകയും, ബിസിനസിന്റെ സാമ്പത്തിക ഭീഷണികളിൽ നിന്ന് വ്യക്തിപരമായ സമ്പത്ത് സംരക്ഷിക്കുകയും ചെയ്യും'
ഇതിലൂടെ അക്കൗണ്ടിംഗ്, ടാക്സ് ഫയലിംഗ്, ബിസിനസ് ബാധ്യത മാനേജ്മെന്റ് എന്നിവ കൂടുതൽ സുഗമമാകും. ഇതുകൂടാതെ, വ്യത്യസ്ത സാമ്പത്തിക ഘടന ദമ്പതികൾക്ക് വിശ്വാസം, വ്യക്തത, സാമ്പത്തിക നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. ബിസിനസിലെ അനിശ്ചിതമായ ലാഭം നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കാതിരിക്കാൻ, ഒരു സ്ഥിരമായ ശമ്പളം നിശ്ചയിക്കുകയും ബിസിനസ്സിൽ നിന്ന് ഓരോ മാസം അതുപോലെ പങ്കാളികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണെന്ന് സൂരി ഉപദേശിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ജീവിതത്തെയും സാമ്പത്തിക സമ്മർദ്ദത്തെയും നിയന്ത്രിക്കാനാകും.
നിങ്ങളുടെ സ്നേഹവും ബിസിനസും ഇൻഷുറൻസ് വഴി സംരക്ഷിക്കൂ
ഒരു സംരംഭം ആരംഭിക്കുമ്പോൾ വ്യക്തിപരമായും ബിസിനസ് തലത്തിലുമായി ഇൻഷുറൻസ് പ്രാധാന്യമേറിയതാണ്.
സൂരി പറയുന്നു
'ഒരു ബിസിനസ് ആരംഭിക്കുമ്പോൾ ദമ്പതികൾക്കായി നിർബന്ധമായ രണ്ട് പ്രധാന ഇൻഷുറൻസ് പ്ലാനുകൾ ടേം ലൈഫ് ഇൻഷുറൻസ് & ഹെൽത്ത് ഇൻഷുറൻസ് എന്നിവയാണ്'
ടേം ലൈഫ് ഇൻഷുറൻസ്:
അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായാൽ കുടുംബത്തിനെ സാമ്പത്തികമായി സംരക്ഷിക്കാൻ സഹായിക്കുന്നു.
ഹെൽത്ത് ഇൻഷുറൻസ്:
ആരോഗ്യ ചെലവുകൾ മൂലം കണക്റ്റ് ചെയ്തിട്ടുള്ള ലാഭം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്നു.
കുടുംബ ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ്:
ഒരു പോളിസിയിലൂടെ മുഴുവൻ കുടുംബത്തെയും സംരക്ഷിക്കാൻ ഇതിൽ കഴിയും.
ബിസിനസ് ഇൻഷുറൻസ് ഏതൊക്കെ തരം
*പ്രോപ്പർട്ടി ഇൻഷുറൻസ്
*ലൈബിലിറ്റി ഇൻഷുറൻസ്
*ഡിജിറ്റൽ തട്ടിപ്പുകൾ & ഡാറ്റ നഷ്ടം തടയാനുള്ള ഇൻഷുറൻസ്
*കീ പേഴ്സൺ ഇൻഷുറൻസ് (ഒരു പ്രധാനപ്പെട്ട ടീമംഗം നഷ്ടപ്പെട്ടാൽ സാമ്പത്തിക സംരക്ഷണം നൽകുന്ന ഇൻഷുറൻസ്)

ഇവ ബിസിനസിൽ ഉണ്ടാകാവുന്ന സാമ്പത്തിക ഭീഷണികളെ കുറയ്ക്കാനും ദമ്പതികൾക്ക് സംരംഭത്തിൽ കൂടുതൽ ഉറപ്പുനല്കാനും സഹായിക്കും.
ടാക്സ് ലാഭിക്കാനുള്ള മാർഗങ്ങൾ
ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുന്ന ദമ്പതികൾക്ക് വിവിധ ടാക്സ് ആനുകൂല്യങ്ങൾ ലഭിക്കും.
Section 37:
ബിസിനസ്സുമായി ബന്ധപ്പെട്ട ചെലവുകൾ (ലോൺ പലിശ, വാടക, ജീവനക്കാരുടെ ശമ്പളം, നിയമ ചെലവുകൾ, യൂട്ടിലിറ്റികൾ) എന്നിവ ഇത് വഴി ലാഭിക്കാം.
Section 32:
മെഷീനറി, ഉപകരണങ്ങൾ എന്നിവയുടെ ഡിപ്രീസിയേഷൻ ഒഴിവാക്കാൻ കഴിയും.
Section 80C:
പ്രാവിഡന്റ് ഫണ്ട്, പബ്ലിക് പ്രാവിഡന്റ് ഫണ്ട് (PPF) നിക്ഷേപങ്ങൾ.
Section 80D:
കുടുംബ ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ടാക്സ് കിഴിവാക്കാം.
ഈ ടാക്സ് ആനുകൂല്യങ്ങൾ ഉപയോഗിച്ച് ദമ്പതികൾക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുകയും, ബിസിനസ് വികസനത്തിനായി കൂടുതൽ ഫണ്ട് കണ്ടെത്താനാവുകയും ചെയ്യും.
വ്യക്തിപരമായ ലക്ഷ്യങ്ങൾ മറക്കരുത്
ബിസിനസ്സ് നടത്തുന്നത് നിങ്ങളുടെ സാമ്പത്തിക ഭാവിയെ കൂടുതൽ നിയന്ത്രിക്കാൻ കഴിവുള്ളതാണെങ്കിലും, വ്യക്തിപരമായ ലക്ഷ്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കരുത്.
സൂരി പറയുന്നു
'റിട്ടയർമെന്റ് പ്ലാനിംഗും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള നിക്ഷേപവും, വീടു വാങ്ങൽ, സമ്പത്ത് ശേഖരണം എന്നിവയ്ക്കെല്ലാം ജീവിതത്തിൽ മുൻഗണന നൽകണം'
ഈ ലക്ഷ്യങ്ങൾ നേടാൻ,
*ഓരോ മാസവും ശമ്പളത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവയ്ക്കുക
*നിക്ഷേപങ്ങൾക്ക് അനുയോജ്യമായ മാർഗങ്ങൾ തിരഞ്ഞെടുക്കുക
*സാമ്പത്തിക പുരോഗതി നിരീക്ഷിച്ച് പരിഷ്കരിക്കുക
നിങ്ങളുടെ സ്നേഹബന്ധവും സംരംഭവും ഒരുപോലെ വിജയകരമാകണമെന്നുള്ളത് ഒരുപോലെ പ്രധാന്യമുള്ള കാര്യങ്ങളാണ്. അതിനായി സൂക്ഷ്മമായ സാമ്പത്തിക പദ്ധതികളും, സുരക്ഷിതമായ നിക്ഷേപങ്ങളും, വ്യക്തതയുള്ള സാമ്പത്തിക വ്യവസ്ഥകളും അനിവാര്യമാണ്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications