നിക്ഷേപകര്‍ക്കായുള്ള ഏറ്റവും മുന്‍നിരയിലുള്ള റിസ്ക് തീരെ ഇല്ലാത്ത നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍.
നിക്ഷേപകര്‍ക്കായുള്ള ഏറ്റവും മുന്‍നിരയിലുള്ള റിസ്ക് തീരെ ഇല്ലാത്ത നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍. പലിശ നിരക്കുകള്‍ താഴുമ്പോഴും ( 5 ശതമാനത്തിന് താഴെയാണ് രാജ്യത്തെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ.) ബാങ്ക് നിക്ഷേപങ്ങളുടെ അളവ് വര്‍ധിപ്പിക്കുവാനുള്ള മുഖ്യ ഉപാധിയായി സ്ഥിര നിക്ഷേപങ്ങള്‍ തുടരുന്നു.

കൂടുതല്‍ നിക്ഷേപകരെ സ്ഥിര നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി പല ബാങ്കുകളും ചില മൂല്യ വര്‍ധിത സേവനങ്ങളും (വാല്യൂ ആഡഡ് സേവനങ്ങള്‍) നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ആദായ നികുതി ഇളവിന് പുറമേയാണ് ഈ മൂല്യ വര്‍ധിത സേവനങ്ങള്‍ ബാങ്കുകള്‍ നല്‍കുന്നത്. അതിനാല്‍ത്തന്നെ ബാങ്കുകളില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാനൊരുങ്ങുന്നതിന് മുമ്പേ തന്നെ ഇത്തരം വാല്യൂ ആഡഡ് നേട്ടങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒപ്പം സൗജന്യ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും നല്‍കുന്നുണ്ട്. പ്രത്യേക ആരോഗ്യ പരിശോധനകളൊന്നും കൂടാതെയാണ് ഈ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് നിക്ഷേപകന് ലഭിക്കുന്നത്. ഇന്‍ഷുറന്‍സ് കവറേജ് തുക സ്ഥിര നിക്ഷേപം നടത്തിയ തുകയ്ക്ക് സമാനമായിരിക്കും. എന്നാല്‍ ഇത് ചിലപ്പോള്‍ നിക്ഷേപകന്റെ പ്രായത്തിനും പരമാവധി ഇന്ഷ്യേര്ഡ് തുകയ്ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലൂടെ സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ചില ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നല്കി വരുന്നുണ്ട്. ഏറെ സുരക്ഷിതവും സൗകര്യപ്രദവുമാണ് ഈ മാര്‍ഗം. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിന് പുറമേയാണ് ഈ അധിക സേവനങ്ങളെല്ലാം.
ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള ബിസിനസ് പങ്കാളിത്തത്തിലൂടെയാണ് ബാങ്കുകള്‍ക്ക് ഇത്തരം വാല്യൂ ആഡഡ് സേവനങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍ നിക്ഷേപകന്റെ പ്രായത്തിനും നിക്ഷേപ കാലാവധിക്കുമൊക്കെ അനുസരിച്ചുള്ള ചില നിബന്ധനകളും ഇത്തരം വാല്യൂ ആഡഡ് സേവനങ്ങള്‍ ലഭിക്കുന്നതിന് ഉണ്ടാവും. നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കും മുമ്പ് അത്തരം നിബന്ധനകള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
