ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെയാണ് എസ്ഐപി അഥവാ സിസ്റ്റമെറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ എന്ന് പറയുന്നത്. അച്ചടക്കത്തോടെയുള്ള ദീര്‍ഘകാല നിക്ഷേപത്തിന് ഈ രീതി സഹായകമാണ്.
15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സ്വന്തമാക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എന്നിരിക്കട്ടെ. ഇതിനായി ഓരോ മാസവും എത്ര തുക നിക്ഷേപിക്കേണ്ടി വരുമെന്ന് മനസ്സിലാക്കണം, നിക്ഷേപം പൂര്‍ത്തിയാകുമ്പോള്‍ എത്ര തുക തിരികെ ലഭിക്കുമെന്ന് കണക്കാക്കണം. ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ പലപ്പോഴും സ്ഥിര നിക്ഷേപങ്ങളേക്കാലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ശക്തമായ വളര്‍ച്ച ഉറപ്പുനല്കുന്നവയാണ്.

15 വര്‍ഷത്തില്‍ 50 ലക്ഷം രൂപയെന്ന ലക്ഷ്യത്തിലെത്തുന്നതിനായി, 9 ശതമാനം പ്രതീക്ഷിത വാര്‍ഷിക ആദായത്തില്‍ ഓരോ മാസവും നിക്ഷേപിക്കേണ്ടി വരുന്ന തുക 13,213 രൂപയാണ്. 10 ശതമാനം ആദായത്തിനായി 12,063 രൂപയും, 11 ശതമാനത്തിനായി 10,996 രൂപയും 12 ശതമാനത്തിനായി 10,008 രൂപയും മാറ്റിവയ്ക്കാം. 15 വര്‍ഷത്തില്‍ 18 -24 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത്. ബാക്കി തുക മുഴുവന്‍ നിക്ഷേപത്തിന്മേല് ലഭിക്കുന്ന ആദായമാണ്.
ഫ്ളെക്സി ക്യാപ് ഫണ്ടുകള്‍ മുഖ്യമായുള്ള, സ്മോള്‍, മിഡ് ക്യാപ്സ് ഉള്‍പ്പെട്ട, ഒപ്പം ഗോള്‍ഡും ചേര്‍ന്നുള്ള സമതുലിതമായ പോര്‍ട്ട്ഫോളിയോയാണ് ഇത്തരത്തിലുള്ള നിക്ഷേപ നേട്ടങ്ങള്‍ക്ക് ആവശ്യമെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.
ഓരോ വര്‍ഷവും ഈ പോര്‍ട്ട്ഫോളിയോ റിവ്യൂ ചെയ്യണം. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപത്തുകയിലും വര്‍ധനവ് വരുത്താം. ചെറിയ തുക എസ്ഐപിയില്‍ തുടങ്ങി വരുമാന വര്‍ധനവിന് ആനുപാതികമായി എസ്ഐപി തുക ഉയര്‍ത്തിക്കൊണ്ടുള്ള നിക്ഷേപ രീതിയും സ്വീകരിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
