നിക്ഷേപത്തിലൂടെ 50 ലക്ഷം രൂപ സമ്പാദിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടോ. അതൊക്കെ ഉയർന്ന ശമ്പളം വാങ്ങിക്കുന്നവർക്ക് പറഞ്ഞ കാര്യമാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റാണ്. ചെറിയ തുക ശമ്പളം വാങ്ങിക്കുന്ന ആളുകൾക്കും സ്ഥിരമായ നിക്ഷേപമുണ്ടെങ്കിൽ ഉയർന്ന തുക സമ്പാദിക്കാൻ കഴിയും. ദിവസവും വെറും 50 രൂപ നിക്ഷേപത്തിനായി മാറ്റിവച്ചാൽ മതി. എങ്ങെനെ നിക്ഷേപം ക്രമീകരിക്കണമെന്നും ഏത് രീതിയിൽ നിക്ഷേപിക്കണമെന്നും വിശദമായി പരിശോധിക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ ഏതാനും വർഷങ്ങൾക്കൊണ്ട് ഉയർന്ന തുക ലഭിക്കണമെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനാണ് നല്ലത്. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകൻ ഒരു മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുകയും അതിൽ നിശ്ചിത ഇടവേളകളിൽ തുക നിക്ഷേപിക്കുകയും ചെയ്യുന്നു.

ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്നതിനുപകരം, ചെറിയ തുക കുറച്ചധികം കാലം നിക്ഷേപിച്ച് ഉയർന്ന സമ്പാദ്യം നേടുക എന്ന് ചുരുക്കം. ശരാശരി 12 ശതമാനം വാർഷിക റിട്ടേൺ നൽകാൻ എസ്ഐപി നിക്ഷേത്തിന് സാധിക്കാറുണ്ട്. അതോടൊപ്പം കൂട്ടുപലിശയുടെ ഗുണവും എസ്ഐപി നിക്ഷേപത്തിന് ലഭിക്കും.
എസ്ഐപി നിക്ഷേപത്തിന്‍റെ നേട്ടങ്ങൾ
1. സൗകര്യപ്രദമായ നിക്ഷേപ രീതി
നിങ്ങൾക്ക് ഓൺലൈനായോ ബാങ്ക് അക്കൗണ്ട് വഴിയോ എസ്ഐപി നിക്ഷേപം തുടങ്ങാം. നിക്ഷേപ തുക അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കുകയും നിങ്ങൾ തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുകയും ചെയ്യും.
2. രൂപയുടെ ചെലവ് ശരാശരി
മാക്കറ്റ് കുറവായിരിക്കുമ്പോൾ കൂടുതൽ യൂണിറ്റുകൾ വാങ്ങുക, മാർക്കറ്റ് ഉയരുമ്പോൾ കുറവ് യൂണിറ്റുകൾ വാങ്ങുക എന്നതാണ് എസ്ഐപിയുടെ രീതി. അതുവഴി ചിലവഴിക്കുന്ന ശരാശരി തുക കുറയ്ക്കാൻ സാധിക്കുന്നു.
3. അച്ചടക്കത്തോടെയുള്ള സമ്പാദ്യം
എസ്ഐപികൾ സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കുന്നു, കാരണം നിക്ഷേപകർ പതിവായി തുക നൽകേണ്ടതുണ്ട്. ഇത് വ്യക്തികളെ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവേശകരമായ നിക്ഷേപ തീരുമാനങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.
52 ലക്ഷം രൂപ എങ്ങനെ നേടാം..?
നിങ്ങൾ എസ്ഐപി വഴി എല്ലാ മാസവും 1500 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതായത് എല്ലാ ദിവസവും നീക്കിവെക്കേണ്ട തുക എന്നത് 50 രൂപയാണ്. എസ്ഐപി മാർക്കറ്റ് ലിങ്ക്ഡ് ആണ്, അതിനാൽ വരുമാനത്തിന്‍റെ ശതമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. പക്ഷെ ശരാശരി വരുമാനം 12 ശതമാനമായാണ് കണക്കാക്കുന്നത്. ചിലപ്പോൾ 15 ശതമാനമോ അതിലും മികച്ചതോ ആയ ആദായവും ലഭിക്കും.
പ്രതിമാസം 1500 രൂപ 30 വർഷം തുടർച്ചയായി നിക്ഷേപിക്കണം. അങ്ങനെയെങ്കിൽ ആകെ നിക്ഷേപിക്കുന്ന തുക 5,40,000 രൂപയായിരിക്കും. എന്നാൽ പലിശയായി 47,54,871 രൂപ ലഭിക്കും. അതായത് നിക്ഷേപ തുകയും അതിന്‍റെ പലിശയും കൂട്ടി ആകെ 52,94,871 (52 ലക്ഷം രൂപ)രൂപ നേടാൻ സാധിക്കും.

25 വർഷം കൊണ്ട് 18 ലക്ഷം
25 വർഷം കൊണ്ട് 15 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രതിമാസം എത്ര രൂപ എസ്ഐപി വഴി നിക്ഷേപിക്കണമെന്നോ. വെറും 999 രൂപ.
പ്രതിമാസം 999 രൂപ നിക്ഷപിക്കുമ്പോൾ വർഷം അത് ഏകദേശം 12,000 രൂപയാകും. ആ രീതിയിൽ നിക്ഷേപം തുടർന്നാൽ നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 3 ലക്ഷമായിരിക്കും. എന്നാൽ പലിശയിനത്തിൽ 15.96 ലക്ഷം രൂപ നേടാം. അങ്ങനെയെങ്കിൽ നിക്ഷേപിച്ച തുകയും അതിന്‍റെ പലിശയും കൂട്ടി എകദേശം 18.96 ലക്ഷം രൂപ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications