അസംസ്കൃത വസ്തുക്കളുടെ വിലയിലും നിര്മാണച്ചിലവുകളിലും ഉണ്ടായ വര്‍ധനവ് കാരണം തങ്ങളുടെ കാറുകള്‍ വില വര്‍ധിപ്പിക്കുവാന്‍ ഹോണ്ട തീരുമാനമെടുത്തിരിക്കുകയാണ്.ആഗസ്ത് മാസം മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
അസംസ്കൃത വസ്തുക്കളുടെ വിലയിലും നിര്മാണച്ചിലവുകളിലും ഉണ്ടായ വര്‍ധനവ് കാരണം തങ്ങളുടെ കാറുകള്‍ വില വര്‍ധിപ്പിക്കുവാന്‍ ഹോണ്ട തീരുമാനമെടുത്തിരിക്കുകയാണ്.ആഗസ്ത് മാസം മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. സ്റ്റീല്‍, അലുമിനീയം, മറ്റ് ലോഹങ്ങള്‍ എന്നിവയുടെ വില കുത്തനെ ഉയരുകയാണ്.എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അവയുടെ വില ഇപ്പോഴുള്ളത്.

അതാണ് കാര്‍ വില വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലേക്കെത്തിച്ചത് - ഹോണ്ട കാര്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറഞ്ഞു. ആഗസ്ത് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വില ഘടനയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കമ്പനി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോണ്ട സിറ്റി, അമേസെ, ജാസ് തുടങ്ങി വിവിധ മോഡല്‍ കാറുകള്‍ നിലവില്‍ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏത് മോഡലിനായിരിക്കും ഏറ്റവും കൂടുതല്‍ വില അടുത്തമാസം മുതല്‍ നല്‍കേണ്ടി വരിക എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ഏപ്രില്‍ മാസത്തെ നേരത്ത ഹോണ്ട വില വര്‍ധിപ്പിച്ചിരുന്നു.
ഹോണ്ടയ്ക്ക് മുന്‍പ് തന്നെ അസംസ്കൃത വസ്തുക്കളുടെ ഉയര്‍ന്ന വില കാരണം മാരുതി ഇന്ത്യയും നേരത്തേ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ 34,000 രൂപ വരെയാണ് കാറുകള്‍ക്ക് വില വര്‍ധിപ്പിച്ചത്. ഓരോ മോഡലുകള്‍ക്കും അനുസരിച്ചായിരുന്നു വര്‍ധന.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി രാജ്യത്തെ സ്റ്റീല്‍ വില മുകളിലേക്ക് കുതിക്കുകയാണ്. ജൂണ്‍ മാസത്തില്‍ മുന്‍നിര ആഭ്യന്തര സ്റ്റീല്‍ നിര്‍മാതാക്കള്‍ ഹോട്ട് റോള്‍ഡ് കോയില്‍ ഒരു ടണ്ണിന് 4,000 രൂപയും കോള്‍ഡ് റോള്‍ഡ് കോയില്‍ ടണ്ണിന് 4900 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഏതായാലും ഹോണ്ടയുടെ ഏതെങ്കിലും മോഡല്‍ കാര്‍ വാങ്ങിക്കുവാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഉടന്‍ തന്നെ വാങ്ങിച്ചോളൂ. ഈ മാസം കഴിഞ്ഞാല്‍ അതേ മോഡല്‍ കാര്‍ സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ കൂടുതല്‍ വില നല്‍കേണ്ടതായി വരും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
