ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകണമെങ്കിലും ഏതെങ്കിലും സാമ്പത്തീക സേവനങ്ങള്‍ ലഭിക്കണമെങ്കിലോ ആധാര്‍ നിര്‍ബന്ധമായിരിക്കുകയാണ്.
ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകണമെങ്കിലും ഏതെങ്കിലും സാമ്പത്തീക സേവനങ്ങള്‍ ലഭിക്കണമെങ്കിലോ ആധാര്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഓരോ ഇന്ത്യന്‍ പൗരന്റേയും തനതായ തിരിച്ചറിയല്‍ രേഖയായാണ് ആധാര്‍ കണക്കാക്കപ്പെടുന്നത്.

വ്യക്തിയുടെ പേര്, ജനനത്തീയ്യതി, ലിംഗം, വിലാസം തുടങ്ങിയ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ആധാറില്‍ ഉള്‍പ്പെടുന്നു. ആധാര്‍ എടുക്കുന്ന സമയത്ത് ഓരോ വ്യക്തിയുടേയും ബയോമെട്രിക് വിവരങ്ങള്‍ സ്കാന്‍ ചെയ്ത് ശേഖരിച്ച് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കണ്ണിലെ കൃഷ്ണമണികളുടേയും കൈ വിരല്‍ രേഖകളുമാണ് ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍.
വിവാഹം കഴിഞ്ഞ് പേരില്‍ മാറ്റം വരുത്തിയ വ്യക്തികള്‍ക്ക് അവരുടെ ആധാറിലും പേര് പുതുക്കേണ്ടതുണ്ട്. എന്നാല്‍ അതേസമയം വിവാഹത്തിന് ശേഷം ആധാറില്‍ മാറ്റം വരുത്തുന്നത് താരതമ്യേന എളുപ്പമുള്ള പ്രക്രിയയാണ്. ഓണ്‍ ലൈനായും ഓഫ് ലൈനായും നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.
ഓണ്‍ലൈനായി പേര് മാറ്റുന്നതിനായി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ശേഷം ശരിയായ രീതിയില്‍ നിങ്ങളുടെ പേരും സര്നെയിമിം മാറ്റുവാനുള്ള അപേക്ഷ നല്‍കാം.
ഇതിനായി നിങ്ങള്‍ സ്വയം അറ്റസ്റ്റ് ചെയ്ത രേഖകളുടെ സ്കാന്‍ ചെയ്ത കോപ്പി അപ്ലോഡ് ചെയ്യാം. നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരികയും അതുപയോഗിച്ച് മാറ്റം ഓതന്റിക്കേറ്റ് ചെയ്യുകയും ചെയ്യാം.
ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫീസുകളൊന്നും നല്‍കേണ്ടതില്ല.
ഓഫ്ലൈനായി ആധാറിലെ പേര് മാറ്റുന്നതിനായി സമീപത്തുള്ള ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലേക്ക് ചെല്ലാം. എല്ലാ രേഖകളുടെയും ഒറിജിനല്‍ നിങ്ങള്‍ കൈയ്യില്‍ കരുതണം. സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്തതിന് ശേഷം അവ നിങ്ങള്‍ക്ക് തിരികെ തരുന്നതാണ്. ഓഫ്ലൈന് രീതിയില്‍ പേര് മാറ്റുന്നതിന് 50 രൂപ ഫീസ് നല്‍കേണ്ടതുണ്ട്.
വിവാഹത്തിന് ശേഷം പേരില്‍ മാറ്റം വരുന്നതിനായി അപേക്ഷിക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications