നേരത്തേ, അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് സ്ഥാപനം മാറുവാന്‍ സാധിക്കാതിരുന്ന സമയത്ത് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ ജോലി മാറുന്നതിനനുസരിച്ച് പുതിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട്
നേരത്തേ, അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് സ്ഥാപനം മാറുവാന്‍ സാധിക്കാതിരുന്ന സമയത്ത് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികള്‍ ജോലി മാറുന്നതിനനുസരിച്ച് പുതിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ട് ആരംഭിക്കുകയാണ് ചെയ്തിരുന്നത്. അക്കാരണത്താല്‍ തന്നെ ഒന്നിലധികം ഇപിഎഫ് അക്കൗണ്ടുകള്‍ സ്വന്തം പേരിലുള്ള വ്യക്തികള്‍ ധാരാളമുണ്ട്. എന്നാല്‍ ഇങ്ങനെ രണ്ട് അക്കൗണ്ടുകള്‍ തങ്ങളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് ഇവരില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇപിഎഫ് അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ടായി മാറുന്നതെങ്ങനെ?
2011-ലാണ് ഇപിഎഫ് നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അവസാന വിഹിതം അടച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇപിഎഫ് അക്കൗണ്ടിലുള്ള തുക പിന്‍വലിച്ചില്ല എങ്കില്‍ ആ അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ട് ആയി മാറും. അതായത് തുടര്‍ന്ന് ആ അക്കൗണ്ടിലെ തുകയ്ക്ക് മേല്‍ പലിശ ലഭിക്കുകയില്ല. അക്കൗണ്ട് നിഷ്ക്രിയമായി 7 വര്‍ഷങ്ങള്‍ക്ക് ശേഷം അക്കൗണ്ടില്‍ ശേഷിക്കുന്ന ആ തുക ഇപിഎഫ്ഒയുടെ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക. 25 വര്‍ഷങ്ങള്‍ക്കുള്ളി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ഇപിഎഫ് അംഗത്തിനോ നോമിനികള്‍ക്കോ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടില്‍ നിന്നുും ആ തുക ക്ലെയിം ചെയ്യുവാന്‍ സാധിക്കും.
നിഷ്ക്രിയമായ ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതെങ്ങനെ?
എങ്ങനെയാണ് നിഷ്ക്രിയമായ ഇപിഎഫ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതെന്ന് നമുക്ക് നോക്കാം. ഇപിഎഫ്ഒയുടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിഷ്ക്രിയ അക്കൗണ്ടുകളിലെ പണം ക്ലെയിം ചെയ്യുന്നതിനായി അംഗങ്ങള്‍ക്ക് സാധിക്കും. ഇപിഎഫ്ഒയുടെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തതിന് ശേഷം ഇന്‍ഓപ്പറേറ്റീവ് ഹെല്പ് ഡെസ്ക് തെരഞ്ഞെടുക്കാം. അവിടെ നിഷ്ക്രിയമായ ഇപിഎഫ് അക്കൗണ്ടിന്റെ വിവരങ്ങളും അംഗത്തിന്റെ കെവൈസി വിവരങ്ങളായ ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് ഐഎഫ്എസ്സി കോഡ് എന്നിവയും നല്‍കണം. ശേഷം നിങ്ങളുടെ അപേക്ഷ ഇപിഎഫ്ഒ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും അതിന്മേല് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.
നിലവിലെ അക്കൗണ്ടിലേക്ക് ആ തുക കൈമാറ്റം ചെയ്യാം
എന്നാല്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ ഇപ്പോഴും തൊഴിലെടുത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ പിഎഫില്‍ നിന്നും തുക പിന്‍വലിക്കാതിരിക്കുകയാണ് അഭികാമ്യം. ദീര്‍ഘകാലത്തേക്കുള്ള ഒരു സമ്പാദ്യമായാണ് പിഎഫിനെ കാണേണ്ടത്. നിങ്ങളുടെ ആക്ടീവ് ആയി കിടക്കുന്ന ഇപിഎഫ് അക്കൗണ്ടിലേക്ക് ആ തുക കൈമാറ്റം ചെയ്യാം. യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ഇപിഎഫ്ഒ നടപ്പിലാക്കിയിട്ടുണ്ട് എങ്കിലും ഇപ്പോഴും നിഷ്ക്രിയമായ അക്കൗണ്ടിലെ പണം ആക്ടീവ് ആയിരിക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് അംഗം കൈമാറ്റം ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആ തുകയ്ക്കും പലിശ ലഭിക്കുകയുള്ളൂ.
ഉപയോക്താവ് മരണപ്പെട്ടാല്‍
ഉപയോക്താവ് മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനികള്‍ക്കാണ് അയാളുടെ ഇപിഎഫ് അക്കൗണ്ടിലെ തുകയ്ക്ക് അര്‍ഹത. എന്നാല്‍ ഇതിനായി ഒരു സമയ പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ടിലേക്ക് മാറ്റി 25 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്തെങ്കില്‍ മത്രമേ നോമിനികള്‍ക്ക് ഈ തുക ലഭിക്കുകയുള്ളൂ. നോമിനികളായി ആരുടേയും പേര് ഉപയോക്താവ് നല്‍കിയിട്ടില്ല എങ്കില്‍ നിയമപരമായ പിന്തുടര്ച്ചാവകാശികള്ക്ക് മതിയായ രേഖകളുമായി ക്ലെയിം അവകാശപ്പെടുവാന്‍ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications