രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറ ബാങ്ക് കുറച്ചു. എല്ലാ കാലാവധികളിലെയും പലിശ നിരക്ക് 5 ബേസിസ് പോയിൻറുകൾ (ബിപിഎസ്) അല്ലെങ്കിൽ 10 ബിപിഎസ് വീതമാണ് കുറച്ചിരിക്കുന്നത്. നവംബർ 16 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഏറ്റവും പുതിയ നിരക്ക് കുറയ്ക്കലിന് ശേഷം 7 മുതൽ 45 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 2.95% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പലിശ നിരക്ക് കുറച്ചു
46 മുതൽ 90 ദിവസവും, 91 ദിവസം മുതൽ 179 ദിവസം വരെയും 180 ദിവസം മുതൽ 1 വർഷത്തിൽ താഴെയുമുള്ള എഫ്ഡികൾക്ക് യഥാക്രമം 3.9%, 4%, 4.45% എന്നിങ്ങനെയാണ് പലിശ നിരക്ക്. ഒരു വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് കാനറ ബാങ്ക് പലിശ നിരക്ക് 5 ബേസിസ് പോയിൻറ് (ബിപിഎസ്) കുറച്ചു. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് ബാങ്ക് 5.25 ശതമാനവും ഒരു വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.20 ശതമാനം പലിശ നിരക്കും ബാങ്ക് നൽകും.
പലിശ നിരക്കുകളും കാലാവധിയും
കാനറ ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകളും (2 കോടിയിൽ താഴെ) കാലാവധികളും ചുവടെ
- 7 ദിവസം മുതൽ 45 ദിവസം വരെ - 2.95%
- 46 ദിവസം മുതൽ 90 ദിവസം വരെ - 3.90%
- 91 ദിവസം മുതൽ 179 ദിവസം വരെ - 4%
- 180 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 4.45%
- 1 വർഷം - 5.25%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 5.20%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 5.20%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 5.30%
- 5 വർഷം മുതൽ 10 വർഷത്തിൽ താഴെ - 5.30%
മുതിർന്ന പൗരന്മാർക്ക്
ഏറ്റവും പുതിയ നിരക്ക് പരിഷ്കരണത്തിന് ശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിക്ക് 2.95% മുതൽ 5.80% വരെ പലിശ നിരക്കാണ് ലഭിക്കുക. 180 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് കാനറ ബാങ്ക് സാധാരണ ഉപഭോക്താക്കളേക്കാൾ 50 ബേസിസ് പോയിന്റുകൾ നൽകുന്നു. നേരത്തെ ഒക്ടോബർ ഒന്നിന് ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.
മറ്റ് ബാങ്കുകൾ
സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്കും ആക്സിസ് ബാങ്കും നവംബർ 13 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ വിവിധ കാലാവധികളിലുള്ള എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
