ഈ വര്‍ഷം ഇതുവരെ നിരവധി മികച്ച ഐപിഒകളാണ് ഈ വര്‍ഷം ഇതുവരെയുള്ള സമയത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ അവയില്‍ നിക്ഷേപം നടത്തുന്നതില്‍ പരാജയപ്പെട്ടു പോയ വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിരാശപ്പെടേണ്ടതില്
നിരവധി മികച്ച ഐപിഒകളാണ് ഈ വര്‍ഷം ഇതുവരെയുള്ള സമയത്തില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നത്. എന്നാല്‍ അവയില്‍ നിക്ഷേപം നടത്തുന്നതില്‍ പരാജയപ്പെട്ടു പോയ വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ക്കിതാ ഇനിയും പല അവസരങ്ങള്‍ മുന്നിലുണ്ട്. അടുത്ത ആഴ്ചയില്‍ തന്നെ പ്രൈമറി മാര്‍ക്കറ്റില്‍ നിന്നും ആദായം നേടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ആഗസ്ത് 9നും 10നുമായി ഒന്നും രണ്ടുമല്ല നാല് പ്രധാന എപിഒകളാണ് ആരംഭിക്കുന്നത്. അതായത് ഐപിഒ വിപണി വരുന്ന ആഴ്ചയും ആരവത്തിലായിരിക്കും. കാര്‍ ട്രേഡ് ടെക്, കെംപ്ലാസ്റ്റ് സന്മാര്, നുവോകോ വിസ്റ്റാസ്, ആപ്റ്റസ് വാല്യൂ ഹൗസിംഗ് എന്നിവയാണ് വരാനിരിക്കുന്ന ഐപിഒകള്‍. ഐപിഒകളില്‍ നിക്ഷേപിച്ചു കൊണ്ട് നേട്ടം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈ ഐപിഒകളെക്കുറിച്ച് അറിയേണ്ടതുണ്ട്.
കാര്‍ ട്രേഡ് ടെക് ഐപിഒ
ആഗസ്ത് 9നാണ് ഓണ്‍ലൈന്‍ ഓട്ടോ ക്ലാസിഫൈഡ്സ് പ്ലാറ്റ്ഫോം ആയ കാര്‍ ട്രേഡ് ടെക് ഐപിഒ ആരംഭിക്കുന്നത്. ആഗസ്്ത് 11 വരെ നിങ്ങള്‍ക്ക് കാര്‍ ട്രേഡ് ടെക് ഐപിഒയില്‍ നിക്ഷേപിക്കാം. ഈ ഐപിഒ ഇഷ്യുവിലൂടെ 2,999 കോടി രൂപ സമാഹരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1585 മുതല്‍ 1618 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
പുതിയ കാറുകളും ഒപ്പം പഴയ കാറുകളും വാങ്ങിക്കുവാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് കാര്‍ ട്രേഡ് ടെക്. 18,532,216 ഇക്വുറ്റി ഓഹരികളാണ് വില്‍പ്പനയിലുള്ളത്. ആക്സിസ് ക്യാപിറ്റല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ, കൊഡാക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി, നോമുറ ഫിനാന്‍ഷ്യല്‍ അഡൈ്വസറി ആന്റ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഐപിഒയ്ക്ക് വേണ്ടിയുള്ള ഇന്‍വസ്റ്റ്മെന്റ് ബാങ്കേഴ്സ്.
നുവാകോ വിസ്റ്റാസ് കോര്പറേഷന് ഐപിഒ
ആഗസ്ത് 9 മുതല്‍ 11 വരെയാണ് നുവാകോ വിസ്റ്റാസ് കോര്പറേഷന് ഐപിഒ നടക്കുക. 560 രൂപ മുതല്‍ 570 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചിയിച്ചിരിക്കുന്നത്. 5,000 കോടി രൂപയുടേതാണ് ഇഷ്യൂ.
ആപ്റ്റസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ ഐപിഒ
ആഗസ്ത് 10 മുതല്‍ ആഗസ്ത് 12 വരെയാണ് ആപ്റ്റസ് വാല്യൂ ഹൗസിംഗ് ഫിനാന്‍സ് ഇന്ത്യ ഐപിഒ നടക്കുക. 2780 കോടി രൂപയുടേതാണ് ഇഷ്യൂ. 346 രൂപ മുതല്‍ 353 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു പ്രൈവറ്റ് കമ്പനി ആദ്യമായി പൊതു ജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കിക്കൊണ്ട് പബ്ലിക് കമ്പനിയാകുന്ന പ്രക്രിയയാണ് ഐപിഒ അഥവാ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍. 2021 വര്‍ഷത്തില്‍ പകുതി മാസങ്ങള്‍ പിന്നിടുന്ന ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനോടകം രാജ്യത്ത് 30 ഓളം കമ്പനികളാണ് ഈ വര്‍ഷം ഐപിഒ വില്‍പ്പന (പ്രാരംഭ ഓഹരി വില്‍പ്പന) നടത്തിയിരിക്കുന്നത്. കഴിഞ്ഞ 7 മാസങ്ങള്‍ കൊണ്ട് 28 ഐപിഒകളിലൂടെ 42,000 കോടി രൂപയുടെ സമാഹരണം നടന്നു കഴിഞ്ഞു.
സെബിയില്‍ ഇതിനോടകം തന്നെ ഐപിഒ ഇഷ്യൂവിനായി രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളും, ലിസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളും കൂടെ ചേരുമ്പോള്‍ ഡിസംബര്‍ മാസത്തോടെ തന്നെ ഈ സംഖ്യ 1 ലക്ഷം രൂപ കടക്കും. പരമ്പരാഗത ബിസിനസുകള്‍ പിന്തുടരുന്ന കമ്പനികള്‍ക്ക് പുറമേ പുതിയ കാല ബിസിനസ് മേഖലയിലെ കമ്പനിയായ സൊമാറ്റോയുടെ ബമ്പര്‍ ലിസ്റ്റിംഗ് മറ്റ് കമ്പനികള്‍ക്കും ഐപിഒയിലേക്ക് കടക്കുവാനുള്ള പ്രചോദനമായി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
