ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

ഒരു വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പായി പല കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍, വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം അങ്ങനെ തുടങ്ങി പല കാര്യങ്ങള്‍ വ്യക്തിഗത വായ്പകളുടെ എ

ഒരു വ്യക്തിഗത വായ്പ എടുക്കുന്നതിന് മുമ്പായി പല കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍, വായ്പയ്ക്കായി അപേക്ഷിക്കുന്ന ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം അങ്ങനെ തുടങ്ങി പല കാര്യങ്ങള്‍ വ്യക്തിഗത വായ്പകളുടെ എളുപ്പത്തിലുള്ള ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തിഗത വായ്പകള്‍ക്കായി ഈടാക്കുന്ന പലിശ നിരക്കുകള്‍ കൃത്യമായി താരതമ്യം ചെയ്ത് വേണം നിങ്ങള്‍ക്ക് അനുയോജ്യമായ വായ്പാ ദാതാവിനെ തെരഞ്ഞെടുക്കാന്‍. ഇങ്ങനെ ചില കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിച്ചു തയ്യാറെടുക്കുകയാണെങ്കില്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും വ്യക്തിഗത വായ്പ നിങ്ങള്‍ക്ക് പോക്കറ്റിലാക്കാം.

വ്യക്തിഗത വായ്പ

വ്യക്തിഗത വായ്പ

ഒരാള്‍ വ്യക്തിഗത വായ്പയ്ക്കായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ ബാങ്കുകള്‍ അയാളെക്കുറിച്ചുള്ള പല കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് വായ്പാ അപേക്ഷയുടെ കാര്യത്തില്‍ തീരുമാനത്തിലെത്തുക. അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോര്‍ എത്ര, പ്രതിമാസം എത്ര രൂപ വരുമനമുണ്ട്, തൊഴില്‍ സ്ഥിരതയും ജോലിയുമായി ബന്ധപ്പെട്ടുള്ള മറ്റ് കാര്യങ്ങള്‍ എങ്ങനെ, തൊഴില്‍ ദാതാവ് ആര്, തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയതിന് ശേഷം മാത്രമേ വ്യക്തിഗത വായ്പകള്‍ അനുവദിച്ചു നല്‍കുകയുള്ളൂ.

വായ്പാ അപേക്ഷകന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വായ്പാ അപേക്ഷകന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അതേ സമയം വായ്പാ അപേക്ഷകനും ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എത്രയാണ് നിങ്ങളില്‍ നിന്ന് ബാങ്കിംഗ് സ്ഥാപനം ഈടാക്കുന്ന പലിശ നിരക്ക്?.നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ എത്രയാണ് തുടങ്ങിയ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും. നിങ്ങള്‍ക്ക് അര്‍ഹമായതിലും അധികം പലിശ നിരക്ക് നിങ്ങളില്‍ നിന്ന് ബാങ്ക് ഈടാക്കുന്നുണ്ടോ എന്ന് മനസ്സിലാക്കുവാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് വഴി സാധിക്കും. വായ്പ അനുവദിച്ചു നല്‍കുന്നതില്‍ വായ്പാ ദാതാവിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ് എന്നും വായ്പാ അപേക്ഷകന്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

പലിശ നിരക്കുകള്‍ പരിശോധിക്കാം

പലിശ നിരക്കുകള്‍ പരിശോധിക്കാം

വ്യത്യസ്ത ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും പല തരത്തിലുള്ള പലിശ നിരക്കുകളാണ് വ്യക്തിഗത വായ്പകള്‍ക്കായി ഈടാക്കുന്നത്. മുകളില്‍ പറഞ്ഞിരിക്കുന്നത് പോലെ അപേക്ഷകന്റെ സാമ്പത്തിക - തൊഴില്‍ സ്ഥിതിയുടെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പലിശ നിരക്കുകള്‍ വായ്പാ ദാതാക്കള്‍ നിശ്ചയിക്കുന്നത്. ചെലവ് പരമാവധി കുറച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു വ്യക്തിഗത വായ്പ എടുക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

മികച്ച ക്രെഡിറ്റ് സ്‌കോര്‍

മികച്ച ക്രെഡിറ്റ് സ്‌കോര്‍

750 ഓ അതിന് മുകളിലോ ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വ്യക്തികള്‍ക്ക് വായ്പകള്‍ ഏറെ എളുപ്പത്തില്‍ അനുവദിച്ചു ലഭിക്കുവാനുള്ള സാധ്യതകളുണ്ട്. അത്തരം ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നില നിര്‍ത്തുന്ന ഉപയോക്താക്കള്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുന്ന വ്യക്തികളായിരിക്കുകയും അതുവഴി വായ്പാ ദാതാക്കളുടെ ക്രെഡിറ്റ് റിസ്‌ക് സാധ്യതകള്‍ കുറഞ്ഞിരിക്കുകയും ചെയ്യും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള വായ്പാ അപേക്ഷകര്‍ക്ക് വായ്പകള്‍ക്കായി കുറഞ്ഞ പലിശ നിരക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്തു വരുന്നു.

ആരോഗ്യകരമായ വായ്പാ ശീലങ്ങള്‍

ആരോഗ്യകരമായ വായ്പാ ശീലങ്ങള്‍

കൃത്യമായ ഇഎംഐ അടവുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ യഥാസമയം അടയ്ക്കുക, വായ്പാ ഉപഭോഗ അനുപാതം 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുക തുടങ്ങിയ ആരോഗ്യകരമായ വായ്പാ ശീലങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തീക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സമയാ സമയം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കും.

ബാങ്കുമായി മികച്ച ബന്ധം

ബാങ്കുമായി മികച്ച ബന്ധം

എപ്പോഴും വ്യക്തിഗത വായ്പകള്‍ക്കായി ആശ്രയിക്കാന്‍ ഏറ്റവും നല്ലത് നിങ്ങള്‍ക്ക് നേരത്തേ തന്നെ ഉപഭോക്തൃ ബന്ധമുള്ള ബാങ്കിനോയൊ, ബാങ്കിതര ധനകാര്യ സ്ഥാപനത്തേയോ ആണ്. മിക്ക വ്യക്തിഗത വായ്പാ ദാതാക്കളും നേരത്തെയുള്ള കസ്റ്റമര്‍ റിലേഷന്‍ മുന്‍നിര്‍ത്തിക്കൊണ്ട് പലിശ നിരക്കില്‍ ഇളവുകള്‍ നല്‍കാറുണ്ട്. കറന്റ്, സേവിംഗ്‌സ്, സാലറി, സ്ഥിര നിക്ഷേപ അക്കൗണ്ടുകള്‍, നിലവിലുള്ള വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും തുടങ്ങി അത്തരം ബാങ്കിംഗ് റിലേഷന്‍ഷിപ്പുകള്‍ക്ക് പല രൂപങ്ങളുണ്ട്. അതിനാല്‍ എപ്പോളും ഒരു വ്യക്തിഗത വായ്പയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങള്‍ക്ക് നിലവില്‍ നേരത്തേ തന്നെ അക്കൗണ്ടും ബാങ്കിംഗ് ഇടപാടുമുള്ള ബാങ്കിനേയോ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയോ ആണ് ആദ്യം ആശ്രയിക്കേണ്ടത്.

പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക

പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, വിവിധ ബാങ്കുകളും, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ക്കായി വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യുക എന്നത് ഏറെ എളുപ്പത്തില്‍ സാധ്യമായ കാര്യമാണ്. അതിനാല്‍ തന്നെ വായ്പയ്ക്കായുള്ള അപേക്ഷാ ഫോറം സമര്‍പ്പിക്കുന്നതിന് മുമ്പായി തന്നെ ഇത് സംബന്ധിച്ച് കൃത്യമായ ഗവേഷണവും വിശകലനും നടത്തണം. ബാങ്കുകളുടേയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേയും വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ തമ്മില്‍ വലിയ അന്തരമൊന്നുമുണ്ടാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിവര്‍ഷം 10 മുതല്‍ 24 ശതമാനം വരെയുള്ള നിരക്കുകളിലാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുള്ളത്.

അന്തിമ തീരുമാനം എടുക്കും മുമ്പ്

അന്തിമ തീരുമാനം എടുക്കും മുമ്പ്

അതിനാല്‍ തന്നെ വായ്പ എടുക്കുന്നതിന് മുമ്പായി ബാങ്കുകളുടേയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടേയും പലിശ നിരക്കുകള്‍ മാത്രം താരതമ്യം ചെയ്താല്‍ പോര. അവ ഈടാക്കുന്ന പ്രൊസസിംഗ് ചാര്‍ജ്, വായ്പാ തുക, തിരിച്ചടവ് കാലാവധി, പെയ്‌മെന്റ് ചാര്‍ജുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കൂടി താരതമ്യം ചെയ്ത് വിശകലനം ചെയ്തതിന് ശേഷം മാത്രമേ ഏത് ബാങ്കില്‍ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുവാന്‍ പാടുള്ളൂ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X