സ്വന്തമായി ഒരു വീണ്ട് നിർമ്മിക്കുക എന്നത് എല്ലാവരുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ വീട് നിർമ്മിക്കാവാനശ്യമായ തുക എന്നത് വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ഭൂരിപക്ഷം ആളുകളും ബാങ്കുകളിൽ നിന്നും ഭാവന വായ്പ എടുക്കുകയാണ് ചെയ്യാറുള്ളത്. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കാണ് ഭവന വായ്പയ്ക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് ഏത് ബാങ്കാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ പണം നൽകുന്നത് എന്ന് അന്വേഷിക്കണം.
എസ്ബിഐ ഭവന വായ്പ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 9.15 ശതമാനം നിരക്കിലാണ് ഭവന വായ്പ വാഗ്ധാനം ചെയ്യുന്നത്. 750 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സിബിൽ സ്‌കോർ ഉള്ള ഉപഭോക്താവിനാണ് ഈ പലിശ നിരത്തിൽ വായ്പ ലഭിക്കുക. 20 വർഷത്തേക്ക് 30 ലക്ഷം രൂപ വായ്പയെടുക്കണമെങ്കിൽ, പ്രതിമാസ ഇഎംഐ എത്രയാണെന്നും ലോൺ കാലയളവിൽ എത്ര പലിശ നൽകേണ്ടിവരുമെന്നും നമുക്ക് കണക്ക് കൂട്ടി നോക്കാം.
ലോൺ തുക: 30 ലക്ഷം രൂപ
ലോൺ കാലാവധി: 20 വർഷം
പലിശ നിരക്ക്: പ്രതിവർഷം 9.15 ശതമാനം
ഇഎംഐ : 27,282 രൂപ
മൊത്തം കാലയളവിലെ പലിശ: 35,47,648 രൂപ
മൊത്തം തിരിച്ചടയ്ക്കേണ്ട തുക : 65,47,648 രൂപ

റിപ്പോ നിരക്കുമായുള്ള ബന്ധം
എസ്ബിഐ പോലുള്ള ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നുള്ള ഭവനവായ്പകൾ റിസർവ് ബാങ്കിൻ്റെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വാണിജ്യ ബാങ്കുകൾ ആർബിഐയിൽ നിന്ന് വായ്പയെടുക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.
2019 ഒക്‌ടോബർ മുതൽ, ഫ്‌ളോട്ടിംഗ് നിരക്കിൽ നൽകിയിട്ടുള്ള വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവനവായ്പകൾ തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നത് ബാങ്കുകൾക്ക് ആർബിഐ നിർബന്ധമാക്കി. മിക്ക ബാങ്കുകളും റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. ഇതിനെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് റേറ്റ് (ഇബിആർ) എന്നും വിളിക്കുന്നു.
മറ്റ് ബാങ്കുകൾ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ എത്രയാണെന്ന് നോക്കാം
1. എച്ച്‌ഡിഎഫ്‌സി ബാങ്ക് : പ്രതിവർഷം 9.4 മുതൽ 9.95 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
2. ഐസിഐസിഐ ബാങ്ക് : 9.40 ശതമാനം മുതൽ 10.05 ശതമാനം വരെ പലിശ നിരക്കിലാണ് ഐസിഐസിഐ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നത്.

3. കൊട്ടക് മഹീന്ദ്ര ബാങ്ക് : ശമ്പളമുള്ള വായ്പക്കാർക്ക് 8.7 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 8.75 ശതമാനം നിരക്കിലും കൊട്ടക് മഹീന്ദ്ര ബാങ്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു.
4. പഞ്ചാബ് നാഷണൽ ബാങ്ക് : 9.4 ശതമാനം മുതൽ 11.6 ശതമാനം വരെ പലിശ നിരക്കിലാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഭാവന വായ്പ നൽകുന്നത്.
പലിശ നിരക്കിലെ നാമമാത്രമായ വ്യത്യാസം പോവും മൊത്തം പലിശയിൽ കാര്യമായ സ്വാധീനം ചെലുത്തും. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളിൽ നിന്നും ഭവന വായ്പ എടുക്കുന്നതാണ് നല്ലത്.
വായ്പയെടുക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ വിലയിരുത്തിയാണ് പല ബാങ്കുകളും ഭവന വായ്പയുടെ പലിശ നിരക്കുകൾ നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
