ഇന്നും ഇന്ത്യൻ വിപണിയിൽ സ്വർണ വില വർദ്ധിച്ചിരിക്കുന്നു. ഇത് സത്യത്തിൽ സ്വർണാഭരണപ്രിയർക്ക് വലിയ തിരിച്ചടിയാണ്. ഇപ്പോൾ കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചിരിക്കുന്നതിനാൽ ജ്വല്ലറികളിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാവും. വില കുതിക്കുന്നുണ്ടെങ്കിലും വിവാഹ പർച്ചേസുകൾക്ക് കോട്ടം സംഭവിക്കില്ല. എങ്കിലും വിലക്കയറ്റം വർദ്ധിക്കുമ്പോൾ ആഭരണത്തിൻ്റെ ഗുണനിലവാരത്തിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
പലപ്പോഴും ഇന്ത്യയിൽ വിവാഹ പർച്ചേസുകൾക്കാണ് വലിയ അളവിൽ സ്വർണാഭരണം വാങ്ങിക്കൂട്ടുന്നത്. ഇത്തരം ഘട്ടത്തിൽ ആഭരണത്തിൻ്റെ പരിശുദ്ധിയെ കുറിച്ചോ, നിലവാരത്തെ കുറിച്ച് വലിയ രീതിയിൽ ശ്രദ്ധിക്കണമെന്നില്ല. അത് നിങ്ങൾ പറ്റിക്കപ്പെടാനുള്ള സാഹചര്യമായി കണക്കാക്കാം. അതിനാൽ സ്വർണാഭരണം വാങ്ങുന്നതിനു മുന്നേ നിരവധി കാര്യങ്ങൾ മനസിലാക്കണമെന്നാണ് സീ ബിസിനസുമായുള്ള നടത്തിയ അഭിമുഖത്തിൽ ഐബിജെഎ വക്താവ് സുരേന്ദ്ര മേത്ത വ്യക്തമാക്കിയത്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ സ്വർണാഭരണം വാങ്ങുന്നതിനു മുന്നേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ;
ബിഐഎസ് ഹാൾമാർക്ക്
സ്വർണാഭരണം വാങ്ങുന്നതിനു മുന്നേ BIS ഹാൾമാർക്ക് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പരിശോധിക്കുക. ഇന്ത്യയിലെ സ്വർണത്തിൻ്റെ പരിശുദ്ധി തെളിയിക്കുന്നതിനുള്ള ഏറ്റവും സുപ്രധാന ഘടകമാണ് ബിഐഎസ് ഹാൾമാർക്ക്. BIS ലോഗോ, പരിശുദ്ധി അല്ലെങ്കിൽ ഫിറ്റ്നസ് നമ്പർ, ജ്വല്ലറിയുടെ തിരിച്ചറിയൽ അടയാളം, HUID നമ്പർ എന്നവയാണ് ഹാൾമാർക്കിംഗിൽ ഉൾപ്പെടുന്നത്.

പരിശുദ്ധി
24K, 22K, 18K, 14K, 9K തുടങ്ങി നിരവധി പരിശുദ്ധിയിൽ സ്വർണമുണ്ട്. ഇതിൽ 24K ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം ആഭരണങ്ങൾക്ക് അനുയോജ്യമാണ്. നിങ്ങളുടെ ബില്ലിൽ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് ആഭരണങ്ങളിൽ സ്റ്റാമ്പ് ചെയ്തിരിക്കുന്നത് എന്നും, പരിശുദ്ധി കൃത്യമാണോ എന്നും പരിശോധിക്കണം.
BIS കെയർ ആപ്പ് ഉപയോഗിക്കുക
കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കാൻ BIS കെയർ ആപ്പ് ഉപയോഗിക്കാം. ഇതിൽ നിങ്ങളുടെ HUID നമ്പർ നൽകിയാൽ ആഭരണത്തിൻ്റെ പൂർണ്ണ വിവരം ലഭിക്കും.
പണിക്കൂലി അറിയാം
സ്വർണത്തിന്റെ പരിശുദ്ധിക്കും, ഡിസൈനിനും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. സാധാരണയായി 5 മുതൽ 35 ശതമാനം വരെയാണ് സ്വർണാഭരണ വിലയിൽ പണിക്കൂലി ചേർക്കുന്നത്.
സ്വർണാഭരണം വാങ്ങുന്നതിനു മുന്നേ വില അറിയാം
നിങ്ങൾ ആഭരണം വാങ്ങാൻ ജ്വല്ലറിയിലേക്ക് പോവുന്നതിനു മുന്നേ അന്നത്തെ സ്വർണ വില നിരക്ക് അറിഞ്ഞിരിക്കാം. ഇതിനായി IBJA (ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ) വെബ്‌സൈറ്റ് സന്ദർശിക്കുക. ശരിയായ വില മനസിലാക്കി വെച്ചില്ലെങ്കിൽ പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്.
ഭാവി നേട്ടങ്ങളെ കുറിച്ച് അറിയണം
സ്വർണാഭരണം വാങ്ങുന്നതിനു മുന്നേ ഇതിൻ്റെ ഭാവി നേട്ടത്തെ കുറിച്ചും അറിയണം. അതായത് സാമ്പത്തിക ആവശ്യം വന്നാൽ നിങ്ങൾക്ക് പണയം വെക്കുകയോ, വിൽക്കുകയോ ചെയ്യേണ്ടി വന്നാൽ എത്ര രൂപ വരെ ലഭ്യമാക്കാം എന്ന് അറിയുന്നത് നല്ലതാണ്. നഷ്ടം ഉണ്ടാവുമോ എന്ന് നേരത്തെ തിരിച്ചറിയാം.
ബില്ല് ആവശ്യപ്പെടണം
ഹാൾമാർക്കിംഗ് വിശദാംശങ്ങൾ, പരിശുദ്ധി, ഭാരം, പണിക്കൂലി, ജിഎസ്ടി തുടങ്ങി ആഭരണത്തിനു മേൽ ചേർത്ത എല്ലാ ചാർജുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കാൻ കടക്കാരനോടെ ബില്ല് ആവശ്യപ്പെടണം.
കല്ലിന്റെ ഭാരത്തെക്കുറിച്ച് അറിയണം
നിങ്ങളുടെ ആഭരണങ്ങളിൽ വിവിധ കല്ലുകൾ അടങ്ങുന്നുണ്ടെങ്കിൽ അവയുടെ ഭാരത്തെ കുറിച്ച് അറിഞ്ഞിരിക്കണം. ഇത് എത്രത്തോളം ആഭരണ വിലയിൽ ചേർത്തിട്ടുണ്ട് എന്നും അറിയുന്നത് നല്ലതാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അറിഞ്ഞില്ലേ, സ്വർണവില ഇന്ന് കുറഞ്ഞിട്ടുണ്ട്; ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് അടുക്കുന്നു, ഒരുപവൻ വാങ്ങാൻ ഇതുമതി

മാർച്ച് മാസം സ്വർണവില പൊട്ടി വീണു, ഇതുവരെ കുറഞ്ഞത് 10000 രൂപ, ഇനി പവന്റെ വില കൂടിയാലും പേടി വേണ്ട

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളി നിരക്കുകള്‍; വിലയില്‍ മുന്നേറ്റം, പ്രവണത തുടരുമോ?

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം



Click it and Unblock the Notifications