കഴിഞ്ഞ ആറ് മാസത്തില്‍ 21.78 ശതമാനമാണ് നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ്) നല്‍കിയിരിക്കുന്നത്. എല്‍ഐസി പെന്ഷന് ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന് ഫണ്ട്, ഐസിഐസിഐ പെന്ഷന് ഫണ്ട്, കൊഡാക് പെന്ഷന് ഫണ്ട്,
കഴിഞ്ഞ ആറ് മാസത്തില്‍ 21.78 ശതമാനമാണ് നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ്) പദ്ധതികള്‍ ആദായം നല്‍കിയിരിക്കുന്നത്. എല്‍ഐസി പെന്ഷന് ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന് ഫണ്ട്, ഐസിഐസിഐ പെന്ഷന് ഫണ്ട്, കൊഡാക് പെന്ഷന് ഫണ്ട്, എച്ച്ഡിഎഫ്സി പെന്ഷന് ഫണ്ട് എന്നീ മുന്‍നിര പദ്ധതികളുടെ മികച്ച പ്രകടനത്തിന് ശേഷമാണ് ഇത് സാധ്യമായത്. എന്‍പിഎസ് ട്രസ്റ്റ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഈ എന്‍പിഎസ് പദ്ധതികള്‍ 20 ശതമാനത്തിന് മുകളിലാണ് ആദായം നല്‍കിയിരിക്കുന്നത്.

എല്‍ഐസി പെന്ഷന് ഫണ്ട്
2021 മെയ് 31ലെ വ്യക്തിഗത എന്‍പിഎസ് പദ്ധതികളിലെ റിട്ടേണ്‍ ചാര്‍ട്ട് പ്രകാരം എല്‍ഐസി പെന്ഷന് ഫണ്ട് സ്കീം ഇ ടയര്‍ 1ല്‍ നല്‍കിയിരിക്കുന്നത് 23.03 ശതമാനാണ്. സ്കീം ഇ ടയര്‍ 2ല്‍ ആറു മാസത്തില്‍ നല്‍കിയിരിക്കുന്ന ആദായം 22.82 ശതമാനമാണ്.
എച്ച്ഡിഎഫ്സി പെന്ഷന് ഫണ്ട്
കഴിഞ്ഞ ആറ് മാസത്തില്‍ എച്ച്ഡിഎഫ്സി പെന്ഷന് ഫണ്ട് സ്കീം ഇ ടയര്‍ 1ല്‍ നല്‍കിയിരിക്കുന്നത് 21.35 ശതമാനം ആദായമാണ്. സ്കീം ഇ ടയര്‍ 2വില്‍ 21.23 ശതമാനം ആദായവും നല്കിയിരിക്കുന്നു.
യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന് ഫണ്ട്
എന്‍പിഎസിന് കീഴിലുള്ള യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന് ഫണ്ട് 21.97 ശതമാനമാണ് സ്കീം ഇ ടയര്‍ 1ല്‍ നല്‍കിയിരിക്കുന്നത്. സ്കീം ഇ ടയര്‍ 2ല്‍ 23.07 ശതമാനവും ആദായം നേടിയിരിക്കുന്നു.
ഐസിഐസിഐ പെന്ഷന് ഫണ്ട്
2021 മെയ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളില്‍ ഐസിഐസിഐ പെന്ഷന് ഫണ്ട് സ്കീം ഇ ടയര്‍ 1ല്‍ നല്‍കിയിരിക്കുന്നത് 21.44 ശതമാനം ആദായമാണ്. സ്കീം ഇ ടയര്‍ 2ല്‍ ഈ എന്‍പിഎസ് സ്കീം നല്‍കിയിരിക്കുന്നത് 21.34 ശതമാനമാണ്.
കൊഡാക് പെന്ഷന് ഫണ്ട്
ഏറ്റവും പ്രധാനപ്പെട്ട എന്‍പിഎസ് പദ്ധതികളിലൊന്നായ കൊഡാക് പെന്ഷന് ഫണ്ട് സ്കീം ഇ ടയര്‍ 1ല്‍ 20.79 ശതമാനം ആദായമാണ് നേടിയിട്ടുള്ളത്. അതേ സമയം സ്കീം ഇ ടയര്‍ 2ല്‍ കഴിഞ്ഞ ആറ് മാസങ്ങളില്‍ 20.50 ശതമാനം ആദായം നേടിയിട്ടുണ്ട്.
എസ്ബിഐ പെന്ഷന് ഫണ്ട് മുന്‍നിര പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിക്കാതെ പോയി. സ്കീം ഇ ടയര്‍ 1ല്‍ എസ്ബിഐ പെന്ഷന് ഫണ്ട് നേടിയ ആദായം 19.78 ശതമാനമാണ്. സ്കീം ഇ ടയര്‍ 2ല്‍ 21.75 ശതമാനവും കഴിഞ്ഞ ആറ് മാസങ്ങളില്‍ എസ്ബിഐ പെന്ഷന് ഫണ്ട് ആദായം നേടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
