വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി നിക്ഷേപം തുടങ്ങി വിപുലമായ നിക്ഷേപ പദ്ധതികൾ. വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപം സ്ഥിര നിക്ഷേപരമാണ്. ഉറപ്പായ വരുമാനവും സുരക്ഷയും നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ നൽകുന്നു. പക്ഷെ ഇപ്പോഴും എന്താണ് സ്ഥിര നിക്ഷേപമെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നും മനസിലാക്കാത്തവരുണ്ട്. അതു കൊണ്ടു തന്നെ എന്താണ് സ്ഥിര നിക്ഷേപമെന്നും അവ എങ്ങനെ പ്രവർത്തിക്കുന്നു, വ്യത്യസ്ത തരത്തിലുള്ള സ്ഥിര നിക്ഷേപം ഏതൊക്കെ, സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.
സ്ഥിര നിക്ഷേപം എന്നാൽ എന്താണ്..?
നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം അത് തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമായാണ് സ്ഥിര നിക്ഷേപത്തെ വിലയിരുത്തുന്നത്. കാരണം ഉറപ്പായ വരുമാനം അത് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കില്ല എന്നതും സ്ഥിര നിക്ഷേപത്തിന്‍റെ ഗുണമാണ്.

എങ്ങനെയാണ് സ്ഥിര നിക്ഷേപങ്ങൾ പ്രവർത്തിക്കുന്നത്..?
ഒരു അക്കൗണ്ട് ഉടമ ഒരു ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ആ ബാങ്ക് ആ പണം മറ്റ് ഉപഭോക്താക്കൾക്കോ കമ്പനികൾക്കോ വായ്പ നൽകാനുള്ള തുകയായി ഉപയോഗിക്കും. അതിനുപകരമായി ബാങ്ക് ആ അക്കൗണ്ട് ഉടമയ്ക്ക് പലിശ നൽകും. അക്കൗണ്ട് ഉടമകൾ പെട്ടന്ന് പണം പിൻവലിച്ചാൽ അത് ബാങ്ക് അധികൃതർക്ക് വെല്ലുവിളിയാകും. അതിനാൽ നിക്ഷേപകർ തങ്ങളുടെ ഫണ്ടുകൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിന് മുമ്പ് പിൻവലിക്കാതിരുന്നാൽ ഉയർന്ന പലിശനിരക്ക് ലഭിക്കും.
വ്യത്യസ്ഥ സ്ഥിര നിക്ഷേപങ്ങൾ
1. സ്റ്റാൻഡേർഡ് എഫ്ഡികൾ
ഏറ്റവും ലളിതമായ നിക്ഷേമാണ് സ്റ്റാൻഡേർഡ് എഫ്ഡികൾ. നിക്ഷേപകർ മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും കൃത്യമായ ഇടവേളകളിലോ കാലാവധി പൂർത്തിയാകുമ്പോഴോ പലിശ നേടുകയും ചെയ്യാം.
2. നികുതി ലാഭിക്കുന്ന എഫ്.ഡികൾ
പേര് സൂചിപ്പുക്കുന്നത് പോലെ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ഈ നിക്ഷേപങ്ങൾ. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് നിർദ്ദിഷ്‌ട പരിധി വരെ നിക്ഷേപ തുകയിൽ നികുതി ഇളവുകൾ നേടാം. അതേ സമയം അകാല പിൻവലിക്കലുകൾ നടത്തിയാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കില്ല.
3. ക്യുമുലേറ്റീവ് എഫ്ഡികൾ
ഈ നിക്ഷേപ രീതിയിൽ പ്രതിമാസം ലഭിക്കുന്ന പലിശ, നിക്ഷേപിച്ച തുകയോട് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. അതായത് ഓരോ മാസവും ലഭിക്കുന്ന പലിശ പ്രത്യേകമായി നൽകില്ല. കൂട്ടുപലിശ നേട്ടങ്ങളും വര്‍ധിച്ചു വരുന്ന പലിശ നേട്ടങ്ങളും നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
4. നോൺ-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ്
മാസത്തിലോ വര്‍ഷത്തിലോ നിക്ഷേപങ്ങള്‍ ക്രെഡിറ്റ് ചെയ്യുന്നവയാണ് നോണ്‍ ക്യുമുലേറ്റീവ് നിക്ഷേപങ്ങള്‍. അതായത് പലിശ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷികത്തിലൊ പിൻവലിക്കാം. പ്രതിമാസ രീതി തിരഞ്ഞെടുത്താൽ എല്ലാ മാസവും തുക അക്കൗണ്ടിലേക്ക് ലഭിക്കും.
5. സീനിയർ സിറ്റിസൺസ് എഫ്ഡി
മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണിത്. സാധാരണ നിക്ഷേപകർക്ക് നൽകുന്നതിനെക്കാൾ ഉയർന്ന പലിശ നിരക്കുകൾ സീനിയർ സിറ്റിസൺസ് എഫ്ഡി വാഗ്ദാനം ചെയ്യുന്നു.
സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ
പലിശനിരക്ക്: സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് പലിശ നിരക്കാണ്. കാരണം വ്യത്യസ്ത ധനകാര്യ സ്ഥാനപങ്ങൾ വ്യത്യസ്ത പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.
കാലാവധി: സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുമ്പോൾ നിക്ഷേപത്തിന്‍റെ കാലാവധിയും പരിഗണിക്കേണ്ട ഒരു നിർണായക ഘടകമാണ്. ദൈർഘ്യമേറിയ നിക്ഷേപ കാലാവധി സാധാരണയായി ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
മിനിമം ഡെപ്പോസിറ്റ് തുക: സ്ഥിര നിക്ഷേപം നടത്തുമ്പോൾ സാധാരണയായി ഒരു നിശ്ചിത തുക നൽകേണ്ടി വരും. എന്നാൽ ഈ നിരക്കുകൾ ബാങ്കുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
അകാല പിൻവലിക്കലിന് പിഴ: കാലാവധി പൂർത്തിയാകുന്നതിന് മുൻപ് സ്ഥിര നിക്ഷേപം പിൻവലിച്ചാൽ ധനകാര്യ സ്ഥാപനങ്ങൾ പിഴ ഈടാക്കാം.
നിക്ഷേപത്തിന് ഉറപ്പുള്ള വരുമാനം നൽകുന്ന വിശ്വസനീയവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങൾ. ശരിയായ സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് പലിശ നിരക്കുകൾ, കാലാവധി, മിനിമം നിക്ഷേപ തുക, അകാല പിൻവലിക്കലിനുള്ള പിഴ എന്നിവ പരിഗണിക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
