അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്കായി പലപ്പോഴും ആളുകൾ ആശ്രയിക്കുന്നത് പേഴ്സണൽ ലോണുകളെയാണ്. ഈ അടുത്ത കാലങ്ങളിലായി വായ്പ ഇടപാടുകളെ കുറിച്ച് വ്യക്തമായി പരിശോധിച്ചാൽ പേഴ്സണൽ ലോണുകൾ ഉപയോഗിക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ പേഴ്സണൽ ലോണുകൾ വളരെ ജനകീയമാണ്. ബാങ്കുകൾക്കു പുറമെ നിരവധി ഓൺലൈൻ ആപ്പുകളും ഇത്തരത്തിൽ പേഴ്സണൽ ലോണുകൾക്ക് അവസരം ഒരുക്കുന്നുണ്ട്.
എന്നാൽ പേഴ്സണൽ ലോണുകൾ ഇതുവരെയും എടുക്കാത്തവർക്ക് ഇതൊരു സുരക്ഷിതമല്ലാത്ത വായ്പാ മാർഗമാണ്. കാരണം നിരവധി കാര്യങ്ങൾ ഒരു പേഴ്സണൽ ലോൺ എടുക്കുന്നതിനു മുന്നേ ചിന്തിക്കേണ്ടതുണ്ട്. ഒരു ബാങ്ക് അല്ലെങ്കിൽ മറ്റു ആപ്പുകൾ വഴി ഇത്തരം ലോണുകൾ എടുക്കാം. അതായത് അപ്രതീക്ഷിതമായി വരുന്ന ചിലവുകളെ പരിഗണിക്കാനായിട്ടാണ് പ്രധാനമായും ഈ വായ്പാ മാർഗം സ്വീകരിക്കുന്നത്.
കാർ ലോണോ ഹോം ലോണോ പോലെ അത്ര എളുപ്പമല്ല ഒരു പേഴ്സണൽ ലോൺ എന്നതാണ് സത്യം. എന്നാൽ പേഴ്സണൽ ലോൺ അനുവദിച്ചു കിട്ടുന്നതിനായി അപേക്ഷകന്‍ യാതൊരു ഈടും നൽകേണ്ടതില്ല. ലോണിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, തിരിച്ചടക്കാനുള്ള കഴിവ എന്നിവ പരിഗണിച്ചാണ് വായ്പാ തുകയും അതിന്റെ പലിശ നിരക്കും തീരുമാനിക്കുന്നത്.
ഒരു പേഴ്സണൽ ലോൺ എടുക്കുമ്പോൾ പ്രതിവർഷം 11-17 ശതമാനം പരിധിയിൽ പലിശ കൂടുന്നുണ്ട്. ഒരു പേഴ്സണൽ ലോൺ എടുക്കുമ്പോൾ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം വായ്പകൾക്ക് യോഗ്യത നേടുന്നതിനുള്ള ടിപ്പുകൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഒരു പേഴ്സണൽ ലോൺ സുരക്ഷിതമാക്കാനുള്ള 7 പ്രധാന ടിപ്പുകൾ
1. ക്രെഡിറ്റ് സ്കോർ : ഒരു പേഴ്സണൽ ലോൺ ലഭിക്കുവാൻ നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 750-ന് മുകളിലാണെങ്കിൽ പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. എന്നാൽ ഇതിലും വളരെ കുറഞ്ഞ സ്കോർ ആണെങ്കിൽ പേഴ്സണൽ ലോൺ നേടാനുള്ള സാധ്യത വീണ്ടും കുറയുന്നു.
2. ആദായ നികുതി റിട്ടേൺ : സ്ഥിരമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്താൽ നിങ്ങളുടെ പേഴ്സണൽ ലോൺ സുരക്ഷിതമാവാൻ കാരണമാവുന്നു. എപ്പോഴും പേഴ്‌സണൽ ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുവാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അടച്ച നികുതി സൂചിപ്പിക്കുന്ന ഫോം 26 എ.എസ് സമർപ്പിക്കേണ്ടതുണ്ട്.
3. ഒരു പരിധിക്ക് മുകളിലുള്ള ശമ്പളം: നിങ്ങളുടെ പ്രതിമാസ ശമ്പളം കുറഞ്ഞത് 25,000 രൂപയ്ക്ക് മുകളിലാണെങ്കിൽ മാത്രമേ പേഴ്സണൽ ലോൺ ലഭിക്കുള്ളൂ. ഈ തുകയാണ് ഏറ്റവും കുറഞ്ഞ പരിധി.
4. ഒരു വർഷത്തേക്ക് ജോലി ചെയ്യുക: തൊഴിലുടമയുമായുള്ള നിങ്ങളുടെ ബന്ധം സുപ്രധാനമാണ്. നിലവിലെ തൊഴിലുടമയ്‌ക്കൊപ്പം നിങ്ങൾ ഒരു വർഷമോ അതിൽ കൂടുതലോ ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ, ഒരു ലോൺ കിട്ടാനുള്ള സാധ്യത കൂടുതലായിരിക്കും. അതിനാൽ ഈയടുത്താണ് ജോലിയിൽ പ്രവേശിച്ചതെങ്കിൽ ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിനായി കുറച്ച് സമയം കൂടി ചെലവഴിക്കേണ്ടിയിരിക്കുന്നു.
5. നിങ്ങളുടെ അഡ്രസ്സ്: വർഷങ്ങളായി നിലവിലെ അഡ്രസ്സിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ വായ്പ അംഗീകാരിക്കുന്നതിന് ബാങ്കിൻ്റെ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെൻ്റിന് വിശ്വാസ്യത ലഭിക്കും. എന്നാൽ ഇപ്പോൾ താമസിക്കുന്ന നഗരത്തിൽ നിങ്ങൾ പുതിയ ആളാണെങ്കിൽ വായ്പ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാവാം.
6. ഉറപ്പ് നൽകുന്നയാൾ: കൂടാതെ ബാങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ഒരാളുടെ ഗ്യാരൻ്റി നൽകേണ്ടി വരും. ഇത് നിങ്ങളുടെ വായ്പ അംഗീകാരം ലഭിക്കാനുള്ള സാധ്യതയും മെച്ചപ്പെടുത്തുന്നു.
7. തൊഴിലുടമയുടെ വിഭാഗം: നിങ്ങളുടെ തൊഴിൽ ദാതാവ് കേന്ദ്ര-സംസ്ഥാന സർക്കാരോ, ഒരു പൊതുമേഖലാ സ്ഥാപനമോ അല്ലെങ്കിൽ ഒരു വലിയ കോർപ്പറേഷനോ ആണെങ്കിൽ പേഴ്സണൽ ലോൺ ലഭിക്കുന്നത് തികച്ചും എളുപ്പമാണ്. എന്നാൽ തൊഴിലുടമ ഒരു ചെറുകിട സംരംഭം നടത്തുകയോ അല്ലെങ്കിൽ നിങ്ങൾ ഒരു ഫ്രീലാൻസർ ആണെങ്കിലോ പേഴ്സണൽ ലോൺ ലഭിക്കുന്നത് അത്ര എളുപ്പമല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications