നിക്ഷേപ തുകയില്‍ നിന്നും പലിശയില്‍ നിന്നും നികുതി ഇനത്തില്‍ പോക്കറ്റില്‍ നിന്നും ചിലവാകുന്ന തുക കുറയ്ക്കാം എന്നത് മാത്രമല്ല പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് അക്കൗണ്ടിന്റെ നേട്ടം.
നിക്ഷേപ തുകയില്‍ നിന്നും പലിശയില്‍ നിന്നും നികുതി ഇനത്തില്‍ പോക്കറ്റില്‍ നിന്നും ചിലവാകുന്ന തുക കുറയ്ക്കാം എന്നത് മാത്രമല്ല പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫ് അക്കൗണ്ടിന്റെ നേട്ടം. ആദായ നികുതി ഇളവിന് പുറമേ മറ്റ് ചില നേട്ടങ്ങള്‍ കൂടി പിപിഎഫ് ഉപയോക്താവിന് ലഭിക്കും. പിപിഎഫിന്മേല്‍ വായ്പ എടുക്കാന്‍ സാധിക്കുമെന്നതും പരിധിയില്ലാതെ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നതും പിപിഎഫിന്റെ പ്രത്യേകതകളാണ്.

ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന റിസ്ക് രഹിത നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. നിലവിലുള്ള പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമാണ്. സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. നികുതി ഇളവിന് പുറമേയുള്ള പിപിഎഫ് അക്കൗണ്ടിന്റെ 5 പ്രത്യേകതള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. റിസ്ക് രഹിത നിക്ഷേപം
സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ 100 ശതമാനം റിസ്ക് രഹിത നിക്ഷേപമാണ് പിപിഎഫ് നിക്ഷേപങ്ങള്‍. ഓഹരി വിപണിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ചെറുകിട നിക്ഷേപ പദ്ധതിയായതിനാല്‍ സുരക്ഷിത്വം ഉറപ്പു നല്കുന്നു. ബാങ്ക് തകര്‍ന്നാലും പിപിഎഫ് നിക്ഷേപം 100 ശതമാനവും സുരക്ഷിതമായിരിക്കും.
2. വായ്പ ലഭിക്കും
സാമ്പത്തിക അടിയന്തിര സാഹചര്യങ്ങള്‍ വരുമ്പോള്‍ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഹ്രസ്വകാല വായ്പകള്‍ എടുക്കുവാന്‍ സാധിക്കും. വെറും ഒരു ശതമാനം പലിശ നിരക്കിലായിരിക്കും വായ്പ. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷം മുതല്‍ 6 വര്‍ഷം വരെയുള്ള കാലയളവിലാണ് ഈ വായ്പാ സേവനം ലഭിക്കുക. അക്കൗണ്ട് ആരംഭിച്ചതിന് 6 വര്‍ഷത്തിന് ശേഷം പിപിഎഫ് ബാലന്‍സില്‍ നിന്നും ഭാഗികമായി തുക പിന്‍വലിക്കാനും ഉപയോക്താവിന് സാധിക്കും.
3. കാലാവധി ദീര്‍ഘിപ്പിക്കാം
പിപിഎഫ് നിക്ഷേപത്തിന് 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷം വീതം നിക്ഷേപം ദീര്‍ഘിപ്പിക്കാം. എത്ര തവണ വേണമെങ്കിലും ഇത്തരത്തില്‍ പിപിഎഫ് എക്സറ്റന്ഷന് ഫോറം സമര്‍പ്പിച്ചുകൊണ്ട് നിക്ഷേപം ദീര്‍ഘിപ്പിക്കാം.
4. എളുപ്പത്തില്‍ നിക്ഷേപിക്കാം
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഒരു വര്‍ഷം 12 തവണ വരെ നിക്ഷേപം നടത്താം. പ്രതിമാസ നിരക്കില്‍ ഉപയോക്താവിന് പിപിഎഫില്‍ നിക്ഷേപം നടത്താമെന്നര്‍ഥം.
5. കൂട്ടുപലിശ നേട്ടം
പിപിഎഫ് ദീര്‍ഘകാല നിക്ഷേപമാണ്. അതിനാല്‍ തന്നെ നിക്ഷേപകന് തന്റെ നിക്ഷേപത്തിന്മേല് പലിശയ്ക്ക് പലിശ ചേര്‍ക്കുന്നതിന്റെ നേട്ടവും ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications