ഇന്ത്യയിലെ വിവിധ ബാങ്കുകൾ നിരവധി വായ്പാ മാർഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും ജനപ്രീതിയുള്ള വായ്പയാണ് പേഴ്സണൽ ലോൺ. പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാൻ ഏറ്റവും മികച്ച വായ്പയാണിത്. അതുകൊണ്ട് പേഴ്സണൽ ലോൺ എടുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതൊരു ചെറിയ കാര്യമല്ല. വായ്പാ സൗകര്യങ്ങളിൽ ഏറ്റവും അധികം പലിശ നിരക്ക് വരുന്ന പേഴ്സണൽ ലോണുകൾക്ക് ഇത്രയും ജനപ്രീതി വരാൻ കാരണമെന്താണ്?
ഇത്തരം ലോണുകൾക്ക് ഈട് നൽകേണ്ട ആവശ്യമില്ല. നിങ്ങളുടെ തിരിച്ചറിയൽ രേഖകളും സാലറി സ്ലിപ്പും സമർപ്പിച്ചാൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാം. എന്നാൽ പൊതുവേ പേഴ്സണൽ ലോണുകളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം;
1. പെട്ടെന്നുള്ള ആവശ്യങ്ങൾക്കു മാത്രമേ പേഴ്സണൽ ലോൺ ഉപയോഗിക്കാനാവൂ;
ചികിത്സക്കും വാങ്ങിയ കടം തിരിച്ചു കൊടുക്കാനും മറ്റുമായാണ് പേഴ്സണൽ ലോൺ എടുക്കാൻ സാധിക്കൂ എന്നാണ് പലരുടേയും ധാരണ. എന്നാൽ വിവാഹ ആവശ്യങ്ങൾക്കും അവധിക്കാലം ആഘോഷിക്കാനും പേഴ്സണൽ ലോൺ എടുക്കാം. ചിലർക്ക് വിദ്യാഭ്യസ ലോൺ കിട്ടിയില്ലെങ്കിൽ പേഴ്സണൽ ലോൺ എടുത്ത് പഠിക്കുന്നവരും ഉണ്ട്.
2. പേഴ്സണൽ ലോണിന് ഒരുപാട് സമയം വേണം;
കുറച്ച് കാലം വരെ ബാങ്കിൽ നേരിട്ട് ചെന്ന് ആവശ്യ രേഖകൾ സമർപ്പിച്ചതിനു ശേഷം മാത്രമായിരുന്നു പേഴ്സണൽ ലോൺ കിട്ടിയിരുന്നത്. ബാങ്കിൽ ചെന്ന് അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതുണ്ട്, ഒപ്പം കെ.വൈ.സിയും വരുമാനം തെളിയിക്കുന്നു രേഖകളും സമർപ്പിക്കണം. ബാങ്ക് ഈ രേഖകളും അപേക്ഷാ ഫോമും ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റിന് അയക്കും. ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റ് ഈ രേഖകളെല്ലാം പരിശോധിച്ചതിനു ശേഷം കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് പേഴ്സണൽ ലോൺ അംഗീകരിക്കുന്നത്.
ഇന്ന് ബാങ്ക് നേരിട്ട് സന്ദർശിക്കാതെ ഓൺലൈനായി പേഴ്സണൽ ലോണിന് അപേക്ഷിക്കാം. കെ.വൈ.സി, പാൻ കാർഡ്, ആധാർ കാർഡ് എന്നീ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അതുപോലെ സാലറി സ്ലിപ്പും ബാങ്ക് സ്റ്റേറ്റ്മെന്റുകളും സമർപ്പിക്കുക. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഓൺലൈനായി പരിശോധിക്കാം. ശേഷം കുറച്ച് മണിക്കൂറുകൾ കൊണ്ട് ലോൺ അപേക്ഷ അംഗീകരിക്കും. അതിനാൽ ആവശ്യമായ എല്ലാ വിവരങ്ങളും സമർപ്പിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ അതേ ദിവസം തന്നെ പേഴ്സണൽ ലോൺ ഉറപ്പാക്കാം.

3. ഇത് കൂടുതലും ചെലവേറിയതാണ്;
നിങ്ങളുടെ പേഴ്സണൽ ലോണിന്റെ പലിശ നിരക്കിൽ പല തരം കാരണങ്ങളാൽ മാറ്റം സംഭവിക്കാറുണ്ട്. സാമ്പത്തിക മേഖലയിലെ എല്ലാ പ്രതിസന്ധികളും പേഴ്സണൽ ലോൺ പലിശ നിരക്കുകളെയും ബാധിക്കും. ഈ വർഷം ഒക്ടോബർ 1 മുതൽ വന്ന മാറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു.
പലിശ നിരക്ക്
മറ്റു വായ്പകളേക്കാൾ പേഴ്സണൽ ലോണിന് പലിശ നിരക്ക് വളരെ കൂടുതലാണ്. പൊതുവായ പലിശനിരക്ക്, വ്യക്തിയുടെ തൊഴിൽ, ക്രെഡിറ്റ് സ്‌കോർ എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് പേഴ്സണൽ ലോൺ പലിശ നിരക്ക് വ്യത്യാസപ്പെടുന്നത്. നിങ്ങൾ ബാങ്കിൻ്റെ ഒരു പ്രത്യേക ഉപഭോക്താവാണെങ്കിൽ മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണുകൾക്ക് കുറഞ്ഞ നിരക്ക് ലഭിച്ചേക്കാം. പേഴ്സണൽ ലോണിനേക്കാൾ ഉയർന്ന പലിശ നിരക്കുണ്ട് ക്രെഡിറ്റ് കാർഡ് ലോണുകൾക്ക്. ഇവയ്ക്ക് സാധാരണയായി 36-45% വരെ പലിശ നിരക്ക് ഉണ്ടായിരിക്കും.
4. ഉയർന്ന ക്രെഡിറ്റ് സ്കോർ;
മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ ലോൺ എളുപ്പത്തിൽ ലഭിക്കും. 750നു മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ നേടാം. എന്നാൽ സ്കോർ കുറവാണെങ്കിൽ ലോൺ അപേക്ഷ നിരസിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കിൽ ലോൺ വാഗ്ദാനം ചെയ്തേക്കാം.
5. മറ്റു ലോണുകൾ ഉണ്ടെങ്കിൽ പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കില്ല;
ഇതൊരു തെറ്റായ ധാരണയാണ്. ഒരു വായ്പ നിലനിൽക്കുമ്പോൾ തന്നെ അടുത്ത ലോൺ എടുക്കുന്നതിൽ തടസ്സമില്ല. ഒന്നിൽ കൂടുതൽ ലോണുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ തിരിച്ചടവിനുള്ള കഴിവിനെയാണ് ബാങ്ക് വിശകലനം ചെയ്യുന്നത്. അതിനാൽ മറ്റു ലോണുകൾ ഉള്ളപ്പോൾ പേഴ്സണൽ ലോൺ അപേക്ഷിക്കുന്നതിൽ തെറ്റില്ല.
6. പ്രതിമാസ ശമ്പളം ലഭിക്കുന്നവർക്ക് മാത്രമേ പേഴ്സണൽ ലോണിന് അപേക്ഷിക്കാൻ സാധിക്കൂ;
പ്രതി മാസ ശമ്പളം വാങ്ങുന്നവർക്ക് മാത്രമല്ല പേഴ്സണൽ ലോൺ ലഭിക്കുന്നത്. അതായത് സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും ഇത്തരം വായ്പാ മാർഗങ്ങൾ ഉപയോഗിക്കാം. വരുമാന സ്രോതസ്സും തിരിച്ചടവ് ശേഷിയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും ഉള്ളിടത്തോളം ഏതൊരു വ്യക്തിക്കും പേഴ്സണൽ ലോൺ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications