പലിശ നിരക്കിന് പുറമേയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങള്‍

കോവിഡ് വ്യാപനത്തിന്റെ നടുവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞ് വരികയാണ്. റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ മറ്റേതെങ്കിലും നിക്ഷേപോപാധിയിലേക്ക് മാറ്റി ചിന്തിക്കുന്നതിന് മുമ്പായി

കോവിഡ് വ്യാപനത്തിന്റെ നടുവില്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞ് വരികയാണ്. റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ മറ്റേതെങ്കിലും നിക്ഷേപോപാധിയിലേക്ക് മാറ്റി ചിന്തിക്കുന്നതിന് മുമ്പായി പലിശ നിരക്കിന് പുറമേയുള്ള സ്ഥിര നിക്ഷേപങ്ങളുടെ മറ്റ് പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി സേവനം അധികമായി വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ ചില ബാങ്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പലിശ നിരക്കിന് പുറമേയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങള്‍

കുറഞ്ഞ റിസ്‌ക് മാത്രമുള്ള, വിശ്വസിക്കാവുന്ന നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് എപ്പോഴും നിക്ഷേപകര്‍ക്കിടയില്‍ പ്രാധാന്യമുണ്ട്. സ്ഥിരമായ ആദായം ഉറപ്പു നല്‍കുന്നതിനാല്‍ പോര്‍ട്ട്‌ഫോളിയോവില്‍ സ്ഥിര നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. ഇന്‍ഷുറന്‍സ്, ഓവര്‍ഡ്രാഫ്റ്റ് തേസവം എന്നിങ്ങവെ പലിശ നിരക്കിന് പുറമേ പ്രധാനപ്പെട്ട ചില നേട്ടങ്ങള്‍ സ്ഥിര നിക്ഷേപങ്ങള്‍ നല്‍കി വരുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. ആദായ നികുതി നേട്ടം

ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നികുതി ഒഴിവ് ലഭിക്കും. 5 വര്‍ഷവും അതിന് മുകളിലേക്കുമുള്ള നിക്ഷേപ കാലാവധിയിലേക്കുള്ള നിക്ഷേപങ്ങളാണ് നികുതി മുക്തമായിട്ടുള്ളത്.

2. ഓവര്‍ ഡ്രാഫ്റ്റ് സേവനം

ഒരാളുടെ സ്ഥിര നിക്ഷേപം പണം കണ്ടെത്തുവാനുള്ള മാര്‍ഗമായും ഉപയോഗിക്കാവുന്നതാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപകന് നല്‍കാറുണ്ട്.

3. മൂല്യ വര്‍ധിത നേട്ടങ്ങള്‍

മെഡിക്കല്‍ പരിശോധനകളൊന്നും തന്നെയില്ലാതെ ഉപയോക്താവിന് ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. സ്ഥിര നിക്ഷേപ തുക എത്രയാണോ അതിന് സമാനമായിരിക്കും കവറേജ്. നിക്ഷേപകന്റെ വയസ്സും പരമാവധി ഇന്‍ഷ്വേഡ് തുകയും അടിസ്ഥാനമാക്കി ഇതില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപകന് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളുമുണ്ട്.

4. ഉറപ്പുള്ള വരുമാനം

ചെറുകിട നിക്ഷേപ പദ്ധതികളിലേതുപോലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ മാറിക്കൊണ്ടിരിക്കുകയില്ല. അതിനാല്‍ തന്നെ നിക്ഷേപ കാലാവധി അവസാനിക്കും വരെ സ്ഥിരമായ ഉറപ്പുള്ള ആദായം നിക്ഷേപകന് സ്ഥിര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

5. എളുപ്പത്തില്‍ നിക്ഷേപം

ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലത്തില്‍ നിക്ഷേപം ആരംഭിക്കുവാനായി നിക്ഷേപകര്‍ക്ക് ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തി നിക്ഷേപകന് ഇതെല്ലാം എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X