കോവിഡ് കാലം നമ്മുടെയെല്ലാം കൈയ്യില്‍ വരുമാനം കുറഞ്ഞ കാലം കൂടിയാണ്. അതിനാല്‍ തന്നെ വായ്പകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്.
കോവിഡ് കാലം നമ്മുടെയെല്ലാം കൈയ്യില്‍ വരുമാനം കുറഞ്ഞ കാലം കൂടിയാണ്. അതിനാല്‍ തന്നെ വായ്പകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ പണത്തിന് ആവശ്യമാണ് എന്ന് കരുതി ഉയര്‍ന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, വ്യക്തിഗത വായ്പകള്‍ തുടങ്ങിയവയ്ക്ക് പോയി തലവച്ചു കൊടുക്കുന്നതും ഈ സാഹചര്യത്തില്‍ അപകടകരമാണ്. നമ്മുടെ തിരിച്ചടവ് ശേഷി നോക്കി മാത്രമേ എപ്പോഴും വായ്പകള്‍ തിരെഞ്ഞെടുക്കാന്‍ പാടുള്ളൂ.
സ്വര്‍ണ വായ്പ
അനിശ്ചിതത്വം നിറഞ്ഞിരിക്കുന്ന ഈ കാലത്ത് പ്രത്യേകിച്ചും. വലിയ പലിശ നിരക്കുകളും മറ്റ് ചാര്‍ജുകളും ഈടാക്കുന്ന വായ്പ്പകള്‍ ഒഴിവാക്കുക എന്നതാണ് ഇത്തരം സമയങ്ങളില്‍ അഭികാമ്യം. കൈയ്യില്‍ സ്വര്‍ണമുണ്ടെങ്കില്‍ അത് ഈടായി നല്‍കിക്കൊണ്ട് സ്വര്‍ണ വായ്പകളെടുക്കാവുന്നതാണ്. വ്യക്തിഗത വായ്പകളെയോ, ക്രെഡിറ്റ് കാര്‍ഡ് വായ്പകളെയോ ഫിന്‍ടെക് വായ്പകളേയൊ പോലെ വായ്പയ്ക്കായി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോര്‍, തൊഴില്‍, വായ്പാ ചരിത്രം തുടങ്ങിയവയൊന്നും സ്വര്‍ണ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ പരിഗണിക്കാറില്ല. നിങ്ങളുടെ പക്കല്‍ സ്വര്‍ണമുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കും.
ഒരു ഗ്രാം സ്വര്‍ണത്തിന് 3600 രൂപ വരെ
സ്വര്‍ണം ഈടായി നല്‍കിക്കൊണ്ട് കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് സ്വര്‍ണ വായ്പ ലഭിക്കും. ഒരു ഗ്രാം സ്വര്‍ണത്തിന് പരമാവധി 3600 രൂപ വരെയാണ് നിലവില്‍ വായ്പ ലഭിക്കുന്നത്. ഇഎംഐ രീതിയിലും വായ്പാ തുക തിരിച്ചടയ്ക്കുവാന്‍ സാധിക്കും. ഇനി ഡ്യൂ ആകുന്ന സമയത്ത് കൈയ്യില്‍ പണമില്ലെങ്കിലും പരിഭ്രമിക്കേണ്ടതില്ല. പലിശത്തുക അടച്ചുകൊണ്ട് വായ്പ പുതുക്കുവാന്‍ സാധിക്കും.
പലിശ നിരക്ക്
ക്രെഡിറ്റ് കാര്‍ഡ് വായ്പകളും വ്യക്തിഗത വായ്പകളും സ്ഥിര വരുമാനക്കാരായ ഇടത്തരക്കാര്ക്കുള്പ്പെടെ എളുപ്പം ലഭിക്കുന്ന വായ്പയാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം പലിശ നിരക്കാണ്. 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക്. സ്വകാര്യ സ്ഥാപനങ്ങളില്‍ 15 ശതമാനം വരെ പലിശ നിരക്ക് വ്യക്തിഗത വായ്പകള്‍ക്കായി ഈടാക്കാറുണ്ട്. ഫിന്‍ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന വായ്പകള്‍ക്ക് 18 ശതമാനം മുതല്‍ 34 ശതമാനം വരെയാണ് പലിശ നിരക്ക്. അതേ സമയം നമുക്ക് അറിയാവുന്നത് പോലെ ഏറ്റവും അപകടകരമായത് ക്രെഡിറ്റ് കാര്‍ഡ് വായ്പകളാണ്. 36 മുതല്‍ 46 ശതമാനം വരെ പലിശ നിരക്കാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പകളുടെ പലിശ.
സ്വര്‍ണ വായ്പ 4 ശതമാനം മുതല്‍
വെറും നാല് ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ വായ്പ ലഭിക്കും. സ്വര്‍ണം ഈടായി നല്‍കിക്കൊണ്ടുള്ള കാര്‍ഷിക വായ്പാ ഇനത്തില്‍ 1 ലക്ഷം രൂപ വരെയാണ് ഈ പലിശ നിരക്കില്‍ ലഭിക്കുക. ഈടിനായുള്ള സ്വര്‍ണവും കരമടച്ച രസീതുമാണ് വായ്പ ലഭിക്കുന്നതിനായി വേണ്ടത്. കെഎസ്എഫ്ഇയില്‍ ഈ കോവിഡ് കാലത്ത് 5 ശതമാനം പലിശ നിരക്കില്‍ സ്വര്‍ണ വായ്പ ലഭിക്കും. 2021 മാര്‍ച്ച് മാസത്തിന് ശേഷം കോവിഡ് ബാധിതനായ വ്യക്തിയ്ക്കോ കുടുംബാംഗങ്ങള്‍ക്കോ ആണ് കെഎസ്എഫ്ഇയുടെ 5 ശതമാനം പലിശ നിരക്കുള്ള സ്വര്‍ണ വായ്പ ലഭിക്കുക.
പൊതുമേഖലാ ബാങ്കുകളില്‍ 7.5 ശതമാനം മുതല്‍
പൊതുമേഖലാ ബാങ്കുകളില്‍ 7.5 ശതമാനം മുതല്‍ 9.5 ശതമാനം വരെയാണ് സ്വര്‍ണ വായ്പകളുടെ പലിശ നിരക്ക്. വ്യക്തിഗത വായ്പകളേക്കാള്‍ വളരെ താഴ്ന്ന നിരക്കാണിത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 7.5 ശതമാനമാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. സ്വകാര്യ ബാങ്കുകളില്‍ 11 ശതമാനമോ അതിന് മുകളിലോ ആണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications