ഓഫ്ലൈനിലും ഓണ്‍ലൈനിലുമായി നടക്കുന്ന പണത്തട്ടിപ്പുകള്‍ ദിവസേനയെന്നോണം ഏറി വരികയാണ്. പലരും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണമാണ് ഏതൊക്കെയോ വഴികളിലൂടെ തട്ടിപ്പുകാര്‍ അവരുടെ കൈകളിലേക്കെത്തിക്കുന്നത്.
ഓഫ്ലൈനിലും ഓണ്‍ലൈനിലുമായി നടക്കുന്ന പണത്തട്ടിപ്പുകള്‍ ദിവസേനയെന്നോണം ഏറി വരികയാണ്. പലരും കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണമാണ് ഏതൊക്കെയോ വഴികളിലൂടെ തട്ടിപ്പുകാര്‍ അവരുടെ കൈകളിലേക്കെത്തിക്കുന്നത്.

രാജ്യത്തെ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ എങ്ങനെ മുന്‍കരുതല്‍ എടുക്കാം എന്നതിനെ സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അടിക്കടി നിര്‍ദേശങ്ങല്‍ നല്‍കാറുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) ഉപഭോക്താക്കളെയും ഇത്തരം തട്ടിപ്പുകാര്‍ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ജീവനക്കാരാണെന്ന വ്യാജേനയാണ് ഇത്തരം തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നത്.
ഈ സാഹചര്യത്തില്‍ തട്ടിപ്പുകാരുടെ കെണിയില്‍ പെടാതെ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി എല്‍ഐസി ചില നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് എല്‍ഐസി അക്കൗണ്ടുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല എന്നതാണ് എല്‍ഐസിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എല്‍ഐസി ജീവനക്കാരായും, ഐആര്‍ഡിഎഐ ഉദ്യോഗസ്ഥരായും, ഇസിഐ ഉദ്യോഗസ്ഥരായും (ഓഫീസ് ഓഫ് ദി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഓഫ് ഇന്‍ഷുറേഴ്സ്) തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളെ തേടിയെത്തുന്ന ഫോണ്‍കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്‍ഐസി ഉപയോക്താക്കളോട് അറിയിച്ചു.
നിങ്ങള്‍ ഒരു എല്‍ഐസി ഉപയോക്താവ് ആണെങ്കില്‍ കമ്പനി പോളിസി ഉടമകളോട് ഫോണ്‍ വഴി ബോണസ് വിവരങ്ങള്‍ പങ്കുവയ്ക്കുകയില്ല എന്ന് നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കണം.
ഇത്തരം തട്ടിപ്പുകള്‍ നിലവിലുള്ള പോളിസികള്‍ അവസാനിപ്പിക്കുവാന്‍ ഉപയോക്താക്കള്‍ക്ക് ഒരു കാരണമായി മാറരുതെന്നും എല്‍ഐസി വ്യക്തമാക്കുന്നു.
ഏത് പോളിസിയുടേയും വെരിഫിക്കേഷനായി എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.licindia.in വഴിയോ അല്ലെങ്കില്‍ അടുത്തുള്ള എല്‍ഐസി ശാഖയിലോ ബന്ധപ്പെടാവുന്നതാണ്.
ഇനി നിങ്ങള്‍ക്ക് അത്തരത്തില്‍ ഒരു തട്ടിപ്പ് ഫോണ്‍ കാള്‍ വന്നാല്‍ ഉടന്‍ തന്ന കോള്‍ വന്നിരിക്കുന്ന ആ ഫോണ്‍ നമ്പര്‍ സഹിതം പോലീസില്‍ പരാതി നല്‍കേണ്ടതാണ്.
ഇത്തരം സംശയാസ്പദമായ ഫോണ്‍ കോളുകളെ സംബന്ധിച്ച വിവരങ്ങള്‍ spuriouscallslicindia.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍ഐസി ആവശ്യപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
