ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കോവിഡിന്റെ വരവോടു കൂടി ജീവിതത്തില്‍ ഇന്‍ഷുറന്‍സിനുള്ള പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സാമ്പത്തീക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് വലിയ പങ്ക്

കോവിഡിന്റെ വരവോടു കൂടി ജീവിതത്തില്‍ ഇന്‍ഷുറന്‍സിനുള്ള പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സാമ്പത്തീക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് വലിയ പങ്ക് വഹിക്കുവാന്‍ സാധിക്കുമെന്നും നാമേവരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് നമ്മുടെ രാജ്യത്ത് 25,000 കോടി രൂപയുടെ കോവിഡ് ക്ലെയിമുകളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ തീര്‍പ്പാക്കിയിട്ടുള്ളത്.

ഇന്‍ഷുറന്‍സ് പോളിസികള്‍

ഇന്‍ഷുറന്‍സ് പോളിസികള്‍

മിക്ക രാജ്യങ്ങളിലും കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാറില്ല എന്നാല്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കോവിഡിനെയും അവരുടെ പോളിസികളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണ് നമുക്ക് നോക്കാം.

എപ്പോള്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കണം?

എപ്പോള്‍ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കണം?

നിങ്ങള്‍ എപ്പോള്‍ സമ്പാദിക്കുവാന്‍ ആരംഭിക്കുന്നുവോ അപ്പോള്‍ തന്നെ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടതുണ്ട്. മിതമായ പ്രീമിയം നിരക്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നതിനായി ഏറ്റവും അനുയോജ്യമായത് ടേം പ്ലാനുകളാണ്. ദീര്‍ഘകാല പോളിസികളാണെങ്കില്‍ യുലിപ്‌സ് നിങ്ങള്‍ക്ക് ഉയര്‍ന്ന ആദായം നല്‍കും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നും നിങ്ങള്‍ക്ക് വലിയ ആദായം നേടുവാന്‍ സാധിച്ചില്ല എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഇന്‍ഷുറന്‍സ് പോളിസിയായി ഈ നിക്ഷേപത്തെ കണക്കാക്കേണ്ടതുണ്ട്.

പോളിസികള്‍ വാങ്ങിക്കുമ്പോള്‍

പോളിസികള്‍ വാങ്ങിക്കുമ്പോള്‍

വെറും 45 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 1 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. അപ്രതീക്ഷിത മരണം സംഭവിച്ചാല്‍ നിങ്ങളുടെ ആശ്രിതരുടെയും കുടുംബത്തിന്റെയും ഭാവിയ്ക്കായുള്ള സാമ്പത്തീക സഹായം ഇന്‍ഷുറന്‍സിലൂടെ ഉറപ്പുവരുത്താം. ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ പോളിസി ഉടമ ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണമായും ശരിയായിരിക്കണം. പോളിസി വാങ്ങിക്കുമ്പോള്‍ തെറ്റായതും അപൂര്‍ണവുമായ വിവരങ്ങള്‍ നല്‍കുന്നത് പോളിസി ക്ലെയിം ചെയ്യുന്ന സമയത്ത് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം.

നല്‍കുന്ന വിവവരങ്ങള്‍ പൂര്‍ണമായും സത്യമായിരിക്കണം

നല്‍കുന്ന വിവവരങ്ങള്‍ പൂര്‍ണമായും സത്യമായിരിക്കണം

രോഗങ്ങള്‍ മറച്ചുവച്ചു കൊണ്ട് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ചാല്‍ ക്ലെയിം ആവശ്യപ്പെടുന്ന സമയത്ത് നിങ്ങള്‍ അയോഗ്യനാകും. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ക്ലെയിം അപേക്ഷ ഇന്‍ഷുറന്‍സ് കമ്പനികള്‍ തള്ളിക്കളയും. ഏറ്റവും ചെലവ് കുറഞ്ഞ ഇന്‍ഷുറന്‍സ് പോളിസിയാണ് ടേം പ്ലാനുകള്‍. അതില്‍ നിക്ഷേപമെന്ന സാധ്യതയില്ല. പോളിസി വാങ്ങിക്കുവാന്‍ തീരുമാനിച്ചാല്‍ ഏറ്റവും മികച്ച ക്ലെയിം സെറ്റില്‍മെന്റ് ചരിത്രമുള്ള ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് വേണം ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുവാന്‍.

ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം

ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം

പോളിസി വാങ്ങിക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 16 മുതല്‍ 22 മടങ്ങ് വരെയെങ്കിലും ഉയര്‍ന്നതായിരിക്കണം ഇന്‍ഷുറന്‍സ് തുക.നിങ്ങളെ ആശ്രയിച്ച് എത്രകാലം ആള്‍ക്കാര്‍ ജീവിക്കുന്നുണ്ടോ അത്രയും കാലം നിങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടതുണ്ട്. ഇന്ന് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ പരമ പ്രധാനമായ കാര്യമാണ്. ആശുപത്രി ചികിത്സാ ചിലവുകള്‍ ദിനം പ്രതിയെന്നോണം ഉയര്‍ന്നു വരുന്ന ഇക്കാലത്ത് ഒരോറ്റ ആശുപത്രി വാസം മതി നിങ്ങളുടെ സാമ്പത്തീക നില തകിടം മറിയുവാന്‍. ഇവിടെയാണ് ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ നിങ്ങളുടെ രക്ഷയ്‌ക്കെത്തുക.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍

നിങ്ങള്‍ ചെറിയ പ്രായത്തിലുള്ള ആരോഗ്യവാനായ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ പ്രീമിയം നിരക്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിക്കുവാന്‍ സാധിക്കും. വയസ്സ കൂടും തോറും നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറുന്നതിനാല്‍ പ്രീമിയം തുകയും അതിനാനുപാതികമായി വര്‍ധിക്കും. ആദായ നികുതി ലാഭിക്കുവാനും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിങ്ങളെ സഹായിക്കും. പ്രീമിയം തുകയിന്മേല്‍ 25,000 രൂപ വരെ നികുതി ഇളവാണ് ആദായ നികുതി നിയമത്തിലെ 80ഡി വകുപ്പ് പ്രകാരം നിങ്ങള്‍ക്ക് ലഭിക്കു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X