വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

താഴ്ന്നിരിക്കുന്ന വിപണി വളര്‍ച്ചയുടെ സൂചനകള്‍ കാണിച്ചു തുടങ്ങുന്ന സമയമാണ് നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ടാകും. വിപണി ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ പുതി നിക്ഷേപങ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താഴ്ന്നിരിക്കുന്ന വിപണി വളര്‍ച്ചയുടെ സൂചനകള്‍ കാണിച്ചു തുടങ്ങുന്ന സമയമാണ് നിക്ഷേപം നടത്തുവാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ടാകും. വിപണി ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് നല്ല തീരുമാനമല്ല എന്നും നമുക്ക് അറിയാം.

ഈ ഓഹരിയില്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ ഒരു വര്‍ഷത്തില്‍ 18 ലക്ഷം രൂപയായി; കമ്പനി ഏതെന്ന് അറിയാമോ?

വിപണിയിലെ നിക്ഷേപം

വിപണിയിലെ നിക്ഷേപം

കോവിഡ് വ്യാപനത്തിന്റെ രൂക്ഷത അല്‍പ്പം കുറഞ്ഞു വന്ന സമയത്തില്‍ ഓഹരി വിപണിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലാണ് ഓഹരികളുള്ളത്. ഈ ഒരു സാഹചര്യത്തില്‍ നമുക്ക് മുന്നിലുള്ള മറ്റ് നിക്ഷേപ സാധ്യതകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിക്ഷേപം നടത്തുന്നതിനായി വിപണി താഴേക്ക് വരുന്നത് വരെ കാത്തിരിക്കുന്നത് ബുദ്ധിപരമായ കാര്യമല്ല. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കുവാന്‍ സാധിക്കുകയില്ല എന്ന് മാത്രമല്ല നിങ്ങള്‍ നിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.

ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുള്ള റിസ്‌കുകള്‍ എന്തൊക്കെ?

മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍

മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍

വിപണിയില്‍ തിരുത്തല്‍ സംഭവിക്കുമെന്ന് നിങ്ങള്‍ ആശങ്കപ്പെടുന്ന സമയങ്ങളില്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതായിരിക്കും മികച്ച തീരുമാനമെന്ന് നിക്ഷേപ വിദഗ്ധരും അഭിപ്രായപ്പെടുന്നു. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ചില നിക്ഷേപ മാര്‍ഗങ്ങളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്.

ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

സ്വര്‍ണം

സ്വര്‍ണം

ഏത് സമയത്തും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് സ്വര്‍ണം. പണപ്പെരുപ്പത്തെ മറി കടക്കുവാന്‍ സാധിക്കുന്ന നിക്ഷേപമെന്നതും, ആവശ്യമുള്ള സമയത്ത് വേഗത്തില്‍ പണമാക്കി മാറ്റുവാന്‍ സാധിക്കുമെന്നതും സ്വര്‍ണത്തിന്റെ പ്രത്യേകതയാണ്. സ്വര്‍ണം നേരിട്ട് വാങ്ങിക്കുകയോ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തുകയോ ചെയ്യാം.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

കലാ സൃഷ്ടികളും പുരാവസ്തുക്കളും

കലാ സൃഷ്ടികളും പുരാവസ്തുക്കളും

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കലാ സൃഷ്ടികളിലും പുരാ വസ്തുക്കളിലും നിക്ഷേപം നടത്തുന്നത് നിങ്ങള്‍ക്ക് നേട്ടം നേടിത്തരും. അപൂര്‍വ്വമായ വസ്തുക്കള്‍ക്ക് കാലം കഴിയും തോറും മൂല്യം വര്‍ധിച്ചു കൊണ്ടിരിക്കും. എന്നാല്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത് എപ്പോഴും സൂക്ഷ്മതയോടെ വേണം. മാത്രമല്ല ഏറെ ചിലവുള്ള കാര്യവുമാണ്.

സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ്

ഓഹരി വിപണിയിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുവാന്‍ പല ആള്‍ക്കാരും വസ്തുക്കളിലും ആസ്തികളിലും നിക്ഷേപം നടത്താറുണ്ട്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന നിക്ഷേപ രീതിയാണിത്. എന്നാല്‍ സ്ഥിരമായ പരിശോധനയും വിലയിരുത്തലുകളും ഇത്തരം നിക്ഷേപങ്ങളിലും ആവശ്യമാണ്. കൈയ്യിലുള്ള വലിയൊരു തുക ദീര്‍ധകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വസ്തു വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ സ്ഥിരമായ വരുമാനവും ഇത്തരം നിക്ഷേപങ്ങളിലൂടെ ലഭിക്കും.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ബിസിനസുകളില്‍ നിക്ഷേപിക്കാം

ബിസിനസുകളില്‍ നിക്ഷേപിക്കാം

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ താത്പര്യമല്ലാതെ നിങ്ങളുടെ പക്കല്‍ നല്ലൊരു തുക കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ബിസിനസ് വളര്‍ത്തുന്നതിനായി ഉപയോഗിക്കാം. ബിസിനസുകള്‍ക്ക് സ്ഥിരമായ ഇടവേളകളിള്‍ നിക്ഷേപം ആവശ്യമാണ്. മറ്റേതൊരു നിക്ഷേപത്തേക്കാളും ഉയര്‍ന്ന ആദായം നിങ്ങള്‍ക്ക് നേടിത്തരുവാന്‍ വിവേക പൂര്‍ണമായ ഇത്തരം നിക്ഷേപ തീരുമാനങ്ങള്‍ക്ക് സാധിക്കും.

ഒരു ഡീമാറ്റ് അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് ഓഹരികള്‍ എങ്ങനെ മാറ്റാമെന്നറിയാമോ?

ക്രിപ്‌റ്റോ കറന്‍സി

ക്രിപ്‌റ്റോ കറന്‍സി

പരമ്പരാഗത നിക്ഷേപ രീതികളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപങ്ങള്‍. എന്നാല്‍ നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് നിയമപരമായ സാധുത ഇല്ല എന്നതും ഓര്‍മിക്കേണം. വളരെ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതും ഊഹക്കച്ചവട സ്വഭാവമുള്ളവയുമാണ് ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം. നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം തീരുമാനം കൈക്കൊള്ളുക.

Read more about: investment
English summary

what are the investment options to choose other than stock market? explained | വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

what are the investment options to choose other than stock market? explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X