സാധാരണക്കാര്‍ക്ക് മികച്ച പലിശ നിരക്കില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. പിഎഫ് ഉപയോക്താവായ ജീവനക്കാരനും തൊഴില്‍ ദാതാവും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം വീതമാണ് ഓരോ
സാധാരണക്കാര്‍ക്ക് മികച്ച പലിശ നിരക്കില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഒരു പദ്ധതിയാണ് പ്രൊവിഡന്റ് ഫണ്ട്. പിഎഫ് ഉപയോക്താവായ ജീവനക്കാരനും തൊഴില്‍ ദാതാവും ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനം വീതമാണ് ഓരോ മാസവും പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. നേരത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് 12 ശതമാനമായിരുന്നു.
ഇപിഎഫ് അക്കൗണ്ട് തുക പിന്‍വലിക്കാം
ഓരോ മാസവും ജീവനക്കാരനും അതോടൊപ്പം തൊഴില്‍ ദാതാവും പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ഓരോ മാസവും അവരവരുടെ വിഹിതം നിക്ഷേപം നടത്തുകയാണ് ചെയ്യുക. തൊഴില്‍ സ്ഥാപനത്തില്‍ നിന്നും തൊഴില്‍ അവസാനിച്ച് പിരിയുമ്പോഴോ, റിട്ടയര്‍മെന്റ് സമയത്തോ ജീവനക്കാരന് ഇപിഎഫ് അക്കൗണ്ട് തുക പിന്‍വലിക്കാം. 8.5 ശതമാനമാണ് ഇപിഎഫില്‍ നിന്നും ലഭിക്കുന്ന വാര്‍ഷിക ആദായം.
പിന്‍വലിക്കല്‍ എപ്പോഴൊക്കെ?
എന്നാല്‍ നിലവിലെ പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ പരിഗണിച്ച് പിഎഫ് അക്കൗണ്ടില്‍ നിന്നും ഭാഗികമായി പണം പിന്‍വലിക്കുവാന്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റ് സാമ്പത്തീക പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്കും ഈ സേവം പ്രയോജനപ്പെടുത്താം. ഒരു തൊഴില്‍ സ്ഥാപനത്തില്‍ നിന്നും മറ്റൊരു തൊഴില്‍ സ്ഥാപനത്തിലേക്ക് മാറുമ്പോള്‍ പുതിയ കമ്പനിയിലേക്ക് ജീവനക്കാരന് തന്റെ നിലവിലുള്ള പിഎഫ് അക്കൗണ്ട് മാറ്റുവാന്‍ സാധിക്കും.
തിരിച്ചടവ് വേണ്ടാത്ത പിന്‍വലിക്കല്‍
ഒരു മാസമോ അതിലധികമോ കാലം തൊഴില്‍ രഹിതനായിരിക്കേണ്ട സാഹചര്യമുണ്ടായാല്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും 75 ശതമാനം വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുകയായി പിന്‍വലിക്കുവാന്‍ ഇപ്പോള്‍ ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. 3 ദിവസത്തിനുള്ളില്‍ ക്ലെയിം തീര്‍പ്പാക്കുവാന്‍ സാധിക്കുന്ന സംവിധാനവും ഇപിഎഫ്ഒ തയ്യാറാക്കിയിട്ടുണ്ട്.
അപേക്ഷ ഓണ്‍ലൈനായി
തൊഴില്‍ ഇല്ലാത്ത സമയത്തും ഉപയോക്താക്കള്‍ക്ക് സാമ്പത്തീക സഹായം നേടുവാനും ഇപിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാത്തതിനാല്‍ തന്നെ അവരുടെ പെന്ഷന് അംഗത്വം തുടരുവാനും ഇതിലൂടെ സാധിക്കും. ഇത് തിരിച്ചടവ് വേണ്ടത്ത മുന്‍കൂര്‍ തുകയാണ്. അതുകൊണ്ട് തന്നെ പിന്‍വലിച്ച തുക ഉപയോക്താവ് വീണ്ടും ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതില്ല. ഇപിഎഫ്ഒയുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഇത്തരം പിന്‍വലിക്കലുകള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
സംഭവിക്കാനിടയുള്ള പിഴവുകള്‍
നിങ്ങളുടെ പിഎഫ് തുക ക്ലെയിം ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ താഴെപ്പറയുന്ന 5 തെറ്റുകള്‍ സംഭവിക്കാതെ നോക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ അപേക്ഷ സമര്‍പ്പിച്ചില്ല എങ്കില്‍ നിങ്ങളുടെ പിഎഫ് ക്ലെയിം തഴയപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് യുഎഎന്‍ (യൂനിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍)മായി ബന്ധിപ്പിച്ചിരിക്കേണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പണം ലഭിക്കുന്നത് പ്രയാസകരമായിരിക്കും. ഇതിന് പുറമേ, ഇപിഎഫ്ഒ രേഖകളിലുള്ള നിങ്ങളുടെ ഐഎഫ്എസ്സി നമ്പറും ശരിയായിരിക്കണം.
കെവൈസിയും ജനനത്തീയതിയും
അപൂര്‍ണമായ കെവൈസി ഉള്ള അക്കൗണ്ട് ഉടമകളും അപേക്ഷ തഴയപ്പെട്ടേക്കാം. നിങ്ങളുടെ ഇ സര്‍വീസ് അക്കൗണ്ടില്‍ കയറി കെവൈസി പൂര്‍ണമാണെന്നും നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്നും ഉറപ്പുവരുത്തേണം.തൊഴില്‍ ദാതാവിന്റെ രേഖകളിലും ഇപിഎഫ്ഒ രേഖകളിലും നിങ്ങളുടെ ജനനത്തീയതി വ്യത്യസ്തമാണെങ്കിലും പണം പിന്‍വലിക്കുന്നതിനുള്ള നിങ്ങളുടെ അപേക്ഷ തിരസ്കരിക്കപ്പെട്ടേക്കാം.
യുഎഎന്‍ -ആധാര്‍ ബന്ധിപ്പിക്കല്‍
നിങ്ങളുടെ യുഎഎന്‍ -ആധാര്‍ ബന്ധിപ്പിക്കല്‍ നടന്നിട്ടില്ല എങ്കിലും നിങ്ങളുടെ പിന്‍വലിക്കല്‍ ക്ലെയിം തഴയപ്പെട്ടേക്കാം. പിഎഫ് ക്ലെയിമിനായി അപേക്ഷ നല്കുമ്പോള് നല്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തണം. ഇപിഎഫ്ഒ രേഖകളിലുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പിഎഫ് തുക ക്രെഡിറ്റ് ചെയ്യപ്പെടുക. നിങ്ങള്‍ തെറ്റായ അക്കൗണ്ട് നമ്പറാണ് നല്‍കിയിരിക്കുന്നത് എങ്കില്‍ നിങ്ങളുടെ അപേക്ഷ തഴയപ്പെടും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications