ഒരു വ്യക്തിയുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലന്‍സില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയെ സംബന്ധിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പല പ്രഖ്യാപനങ്ങളും അടുത്തിടെ നടത്തിയിട്ടുണ്ട്.
ഒരു വ്യക്തിയുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) ബാലന്‍സില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയെ സംബന്ധിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പല പ്രഖ്യാപനങ്ങളും അടുത്തിടെ നടത്തിയിട്ടുണ്ട്.

രണ്ടാം ഘട്ട കോവിഡ് 19 മുന്‍കൂര്‍ തുക, തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുക തുടങ്ങിയവ ആ പുതിയ പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടും. ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഏതെങ്കിലും രീതിയില്‍ പണത്തിന് അത്യാവശ്യം വന്നാല്‍ പിഎഫ് പിന്‍വലിക്കല്‍ നയത്തില്‍ നടത്തിയിരിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ അവര്‍ക്ക് സഹായകമാകും. അതിലൂടെ അവര്‍ക്ക് തുക കണ്ടെത്തുവാനും സാധിക്കും.
എല്ലാ ഇപിഎഫ് അംഗങ്ങളും അറിയേണ്ടുന്ന ഇപിഎഫുമായി ബന്ധപ്പെട്ട 5 പുതിയ കാര്യങ്ങള്‍ ഇവയാണ്.
1. രണ്ടാം ഘട്ട കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ മുന്‍കൂര്‍ പിന്‍വലിക്കലിന് അര്‍ഹരായ പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് രണ്ടാം ഘട്ട കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍ സൗകര്യം ലഭിക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ഇപിഎഫ്ഒയുടെ ഈ പുതിയ പ്രഖ്യാപനം അനുസരിച്ച് ഒരു പിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഇപിഎഫ് ബാലന്‍സ് തുകയുടെ 75 ശതമാനം വരെ പിന്‍വലിക്കുവാന്‍ സാധിക്കും. അല്ലെങ്കില്‍ മൂന്ന് മാസത്തെ അടിസ്ഥാന വേതനവും ക്ഷാമബത്തയും ചേര്‍ന്ന തുക പിന്‍വലിക്കാം.
2. തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ പിന്‍വലിക്കല്‍
ഒരു ഇപിഎഫ്ഒ അംഗം ഒരു മാസമോ അതിലധികമോ ആയി തൊഴില്‍ ചെയ്യുന്നില്ല എങ്കില്‍ പിഎഫ് ബാലന്‍സില്‍ നിന്നും 75 ശതമാനം വരെ തുക പിന്‍വലിക്കാം. ഇപിഎഫ്ഒ പെന്ഷന് നയങ്ങള്‍ പ്രകാരമുള്ള നേട്ടങ്ങള്‍ ലഭിക്കുന്നതിനായി പിഎഫ് അക്കൗണ്ട് അവസാനിപ്പിക്കാതെ നിലനിര്‍ത്തുന്നതിലൂടെയാണ് ഈ സേവനം ലഭിക്കുന്നത്.
3. ജോലി ഉപേക്ഷിച്ചാല്‍ കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍
ജോലി ഉപേക്ഷിച്ചാലും ഇപിഎഫ്ഒ അംഗം പിഎഫ് പിന്‍വലിക്കല്‍ നടടത്തിയിട്ടില്ല എങ്കില്‍ ആ വ്യക്തിയ്ക്ക് കോവിഡ് മുന്‍കൂര്‍ പിന്‍വലിക്കല്‍ സൗകര്യം ലഭിക്കും.
4. ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍
ഇഡിഎല്‍ഐ സ്കീമിന് കീഴിലുള്ള പരമാവധി ഇന്‍ഷുറന്‍സ് നേട്ടം ഇപിഎഫ്ഒ 6 ലക്ഷം രൂപയില്‍ നിന്നും 7 ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഇനി ഒരു ഇപിഎഫ് അക്കൗണ്ട് ഉടമ സേവന കാലയളവിനുള്ളില്‍ മരണപ്പെട്ടാല്‍ അയാളുടെ നോമിനിയ്ക്കോ നിയമപരമായുള്ള പിന്ഗാമിയ്ക്കോ 7 ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ ലഭിക്കും.
5. ആധാറുമായി ബന്ധിപ്പിക്കല്‍
ഇപിഎഫ്, പിഎഫ് അക്കൗണ്ട് ഉടമകള്‍ അവരുടെ അതാത് ഇപിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഇപിഎഫ്ഒ നിര്‍ദേശിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ അത്തരം ഇപിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുകയില്ല. 2021 സെപ്തംബര്‍ 1 വരെയാണ് ആധാര്‍ ഇപിഎഫുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications