റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലേ? നിങ്ങള്‍ക്കായിതാ മികച്ച ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയ്ക്ക് പുറത്ത് സമ്പാദ്യം നിക്ഷേപിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? നിങ്ങള്‍ക്കായി സ്ഥിര വരുമാനം ലഭിക്കുന്ന ചില നിക്ഷേപ പദ്ധതികളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായത് തെരഞ്ഞടുത്ത് റിസ്‌ക് സാധ്യതകളെ ഭയക്കാതെ നിക്ഷേപം ആരംഭിക്കാം.

 

ഇതേസമയം, ഈ നിക്ഷേപ പദ്ധതികളിലെല്ലാം എല്ലാവര്‍ക്കും പണം നിക്ഷേപിക്കാൻ സാധിക്കണമെന്നില്ല. ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാനും നിക്ഷേപ പദ്ധതികൾ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമുള്ളതാണ്. ഈ അവസരത്തിൽ ഉറപ്പുള്ള പലിശ വരുമാനം ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്ന് ചുവടെ കാണാം. ഇവയിൽ പലതും സര്‍ക്കാര്‍ പിന്തുണയുള്ളവയാണ്.

സുരക്ഷിത നിക്ഷേപ പദ്ധതികള്‍

എനിക്ക് യോജിച്ച നിക്ഷേപ പദ്ധതി ഏതാണ്? — ചിലർക്കെങ്കിലും ഇക്കാര്യത്തിൽ സംശയമുണ്ട്. ഇവിടെ ഒരു കാര്യം ഓർക്കണം. പല നിക്ഷേപ പദ്ധതികളും സ്ഥിരമായ വരുമാനം നിക്ഷേപകന് പ്രദാനം ചെയ്യുമ്പോള്‍ മറ്റു ചില നിക്ഷേപങ്ങള്‍ അവയുടെ വരുമാനത്തിന് സ്ഥിരത ഉറപ്പു നല്‍കാത്തവയാണ്. അതുപോലെത്തന്നെ ചില പദ്ധതികള്‍ പെന്‍ഷന്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയും മറ്റു ചിലത് നികുതി ലാഭം നേടിത്തരുന്നവയുമാകും. ഒപ്പം ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം കൽപ്പിക്കുന്ന നിക്ഷേപ പദ്ധതികളും ചുവടെയുണ്ട്.

1. പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ)

1. പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ)

പുതുക്കിയ പ്രധാന്‍ മന്ത്രി വയ വന്ദന യോജന പദ്ധതി പ്രകാരം ഓരോ സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്കില്‍ വ്യത്യാസം ഉണ്ടാകും. ഏത് വര്‍ഷമാണോ നിക്ഷേപം നടത്തുന്നത് ആ സയത്തുള്ള പലിശ നിരക്കായിരിക്കും നിക്ഷേപകന് ലഭിക്കുക. പത്ത് വര്‍ഷത്തെ കാലാവധിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് പിഎംവിവിവൈ. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കാണ് അനുയോജ്യമാവുന്നത്.

60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ നിക്ഷേപത്തിന്മേല്‍ സ്ഥിര വരുമാനം ഇതിലൂടെ ലഭിക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7.40 ശതമാനം പലിശ നിരക്കാണ് പിഎംവിവിവൈ നല്‍കുന്നത്. ഓരോ മാസവുമാണ് പെന്‍ഷന്‍ തുക നല്‍കുക. 2022 മാര്‍ച്ച് 31 വരെ വാങ്ങിക്കുന്ന എല്ലാ പോളിസികളിലും 10 വര്‍ഷത്തെ മുഴുവന്‍ കാലയളവിലും ഈ നിരക്കില്‍ പെന്‍ഷന്‍ തുക ലഭിക്കും.

പ്രതിമാസ പെന്‍ഷനും ലഭിക്കും.

പദ്ധതിയിലെ നിക്ഷേപകന്‍ നടത്തിയിരിക്കുന്ന നിക്ഷേപ തുകയെ പര്‍ച്ചേസ് പ്രൈസ് എന്നാണ് പറയുക. പിഎംവിവിവൈയില്‍ ഒരു മുതിര്‍ന്ന പൗരന് നടത്താവുന്ന പരമാവധി നിക്ഷേപം 15 ലക്ഷം രൂപയാണ്. പരമാവധി ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍ 9,250 രൂപയുമാണ്.

60 വയസ്സിന് മുകളില്‍ പ്രായമുള്ള പങ്കാളികളായ രണ്ട് പേര്‍ നിക്ഷേപം നടത്തുമ്പോള്‍ പരമാവധി പ്രതിമാസ പെന്‍ഷന്‍ 18,500 രൂപയാണ്. പരമാവധി നിക്ഷേപം 30 ലക്ഷം രൂപയും. പിഎംവിവിവൈയിലെ പെന്‍ഷന്‍ തുക നിക്ഷേപകന്റെ പ്രായത്തെ അടിസ്ഥാനമാക്കിയല്ല കണക്കാക്കുന്നത്.

നേരിട്ടും എല്‍ഐസി വെബ്‌സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും പോളിസി വാങ്ങിക്കാവുന്നതാണ്. 2023 മാര്‍ച്ച് 31 വരെ മാത്രമേ ഇത് എല്‍ഐസി വഴി ലഭ്യമാവുകയുള്ളു എന്നതും ഓര്‍ക്കേണ്ട കാര്യമാണ്.

2. ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ 2020 (നികുതി വിധേയം)

2. ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ 2020 (നികുതി വിധേയം)

ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ 2020 (നികുതി വിധേയം) സര്‍ക്കാര്‍ പിന്തുണയുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ പൂര്‍ണമായും സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതിയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ മറ്റ് ദേശസാത്കൃത ബാങ്കുകളുടേയോ നാല് പ്രത്യേക സ്വകാര്യ മേഖലാ ബാങ്കുകളുടേയോ ശാഖ വഴി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും.

7 വര്‍ഷമാണ് നിക്ഷേപ കാലാവധി. പലിശ നിരക്ക് നിക്ഷേപ കാലാവധിയിലുടനീളം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അര്‍ധ വാര്‍ഷിക നിരക്കിലാണ് പലിശ നല്‍കുക. 7.15 ശതമാനമാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപയാണ്. ബോണ്ടുകളില്‍ പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പരമാവധി 20,000 രൂപ വരെയാണ് പണത്തില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. മുതിര്‍ന്ന പൗരമന്മാര്‍ക്ക് നിക്ഷേപ കാലാവധി എത്തും മുമ്പ് തന്നെ നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും.

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)

3. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്)

60 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് എസ്‌സിഎസ്എസ് ഏറെ സ്വീകാര്യമായ ഒരു നിക്ഷേപ പദ്ധതിയാണ്. 5 വര്‍ഷത്തേക്കാണ് എസ്‌സിഎസ്എസ് പദ്ധതിയുടെ കാലാവധി. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ താത്പര്യമുണ്ടെങ്കില്‍ ആരംഭിക്കാവുന്നതാണ്. എന്നാല്‍ രണ്ട് അക്കൗണ്ടുകളിലും കൂടി 15 ലക്ഷം രൂപയെന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

നിക്ഷേപകന്‍ നേടുന്ന പലിശ പൂര്‍ണമായും നികുതി ബാധ്യതയുള്ളവയാണ്. മറ്റ് ശ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇവ ഉള്‍പ്പെടുക.

നിക്ഷേപ കാലാവധി പൂര്‍ത്തിയായാല്‍ 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. മെച്യുരിറ്റി എത്തി ഒരു വര്‍ഷത്തിനുള്ളിലാണ് ദീര്‍ഘിപ്പിക്കല്‍ നടത്തേണ്ടത്. നിലവില്‍ 2021 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എസ്‌സിഎസ്എസ് പലിശ നിരക്ക് 7.4 ശതമാനമാണ് ഓരോ പാദത്തിലുമാണ് പലിശ നല്‍കുന്നത്.

4. സുകന്യ സമൃദ്ധി യോജന

4. സുകന്യ സമൃദ്ധി യോജന

21 വര്‍ഷ കാലയളവുള്ള സുകന്യ സമൃദ്ധി യോജന പെണ്‍ കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയാണ്. 10 വയസ്സിന് താഴെയുള്ള പെണ്‍ കുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിച്ച് ആദ്യ 15 വര്‍ഷങ്ങളിലാണ് മാതാപിതാക്കള്‍ നിക്ഷേപം നടത്തേണ്ടത്. വീണ്ടും 6 വര്‍ഷത്തേക്ക് പദ്ധതി തുടരുമെങ്കിലും നിക്ഷേപം നടത്തേണ്ടതില്ല.

ചികിത്സാ അവശ്യങ്ങള്‍ക്കായി മാത്രമേ കാലാവധി എത്തും മുമ്പ് പദ്ധതിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ ഉപരി പഠനത്തിനായി പരമാവധി 50 ശതമാനം വരെ പിന്‍വലിക്കുവാന്‍ അനുവദിക്കും. പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ വിവാഹത്തിനായി നിക്ഷേപം അവസാനിപ്പിച്ച് മുഴുവന്‍ തുകയും പിന്‍വലിക്കാം.

ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം സുകന്യ സമൃദ്ധി യോജന നിക്ഷേപത്തിന് നികുതി ഇളവുകളും ലഭിക്കും. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്.

5. അടല്‍ പെന്‍ഷന്‍ യോജന

5. അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന ഉറപ്പുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരായ വ്യക്തികള്‍ക്കാണ് അടല്‍ പെന്‍ഷന്‍ യോജനയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക.

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് അടല്‍ പെന്‍ഷന്‍ യോജന നടപ്പാക്കുന്നത്. 60 വയസ്സ് തികയുന്നത് മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. അവരുടെ വിഹിതത്തിനനുസരിച്ചായിരിക്കും പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത്.

6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

6. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

പിപിഎഫ് എന്നത് ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണ്. 15 വര്‍ഷക്കാലയളവില്‍ തുടര്‍ച്ചയായ നിക്ഷേപവും പിപിഎഫില്‍ ആവശ്യമാണ്. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി 5 വര്‍ഷം പൂര്‍ത്തിയായതിന് ശേഷവും നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കും.

4 വര്‍ഷം പൂര്‍ത്തിയാക്കിയാൽ നിക്ഷേപത്തില്‍ നിന്നും വായ്പ ലഭിക്കും. 7 വര്‍ഷം പിന്നിട്ടാൽ നിക്ഷേപം ഭാഗികമായും പിന്‍വലിക്കാം. ഒരു വ്യക്തിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ ആരംഭിക്കുവാന്‍ പാടുള്ളൂ. പിപിഎഫിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 500 രൂപയാണ്. 1.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക.

ആദായനികുതി നിയമത്തിലെ 80സി വകുപ്പുപ്രകാരമുള്ള നികുതി ഇളവ് പിപിഎഫ് നിക്ഷേപത്തിന് ലഭിക്കും. പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ നികുതി മുക്തമാണ്. മെച്യൂരിറ്റി കാലളവ് പൂര്‍ത്തിയായാല്‍ 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കാവുന്നതാണ്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.

7. കിസാന്‍ വികാസ് പത്ര

7. കിസാന്‍ വികാസ് പത്ര

പോസ്റ്റ് ഓഫീസുകളിലൂടെ മാത്രമേ ഈ നിക്ഷേപ പദ്ധതി ലഭ്യമാവുകയുള്ളൂ. ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി പരിധിയില്ല. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്കോ, ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്കോ കെവിപി കൈമാറ്റം ചെയ്യാന്‍ സാധിക്കും. നിലവില്‍ 6.9 ശതമാനമാണ് പലിശ നിരക്ക്. 124 മാസം കൊണ്ട് നിക്ഷേപ തുക ഇരട്ടിയായി വര്‍ധിക്കും. മെച്യൂരിറ്റി കാലാവധി എത്തുമ്പോള്‍ മുതല്‍ തുകയോടൊപ്പം മാത്രമേ പലിശ നിരക്കും ലഭിക്കുകയുള്ളൂ.

8. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

8. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായ പോസ്റ്റ് ഓഫീസ് നിക്ഷേപമാണിത്. 1, 2, 3, 5 വര്‍ഷ കാലയളവുകളിലേക്ക് പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സാധ്യമാണ്. എന്നാല്‍ ഇതില്‍ 5 വര്‍ഷത്തെ നിക്ഷേപത്തിന് മാത്രമേ 80സി പ്രകാരമുള്ള നികുതിയിളവുകള്‍ ലഭിക്കുകയുള്ളൂ. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിലൂടെ നേടുന്ന പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്. നിലവില്‍ 6.7 ശതമാനമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.

മൂലധനത്തിന്റെ സുരക്ഷിതത്വം പ്രധാനം.

യാഥാസ്ഥിതിക നിക്ഷേപകര്‍ ഒരിക്കലും റിസ്‌ക് എടുക്കുവാന്‍ താത്പ്പര്യപ്പെടുകയില്ല. അവരുടെ മൂലധനത്തിന്റെ സുരക്ഷിതത്വം അത്തരം നിക്ഷേപകര്‍ക്ക് പരമ പ്രധാനമാണ്. സ്ഥിരമായ ആദായം ലഭിക്കുന്നത് വഴി അവര്‍ സംതൃപ്തരാവുകയും ചെയ്യും. റിസ്‌ക് എടുക്കാന്‍ വിമുഖത കാണിക്കുന്ന അത്തരം യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് മുകളിൽ നൽകിയിരിക്കുന്ന നിക്ഷേപ പദ്ധതികൾ.

Read more about: smart investment investment
English summary

What Are The Risk Free Financial Plans With The Better Result | റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലേ? നിങ്ങള്‍ക്കായിതാ മികച്ച ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍

What Are The Risk Free investment plans with the best returns
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X