കോടീശ്വരന്മാരായ ഉപയോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ?

തങ്ങളുടെ ഉപയോക്താക്കളെ ബാങ്കുകള്‍ പല വിഭാഗങ്ങളായി തിരിക്കാറുണ്ട്. ബാങ്കുമായി ചേര്‍ന്നുള്ള ഉപയോക്താക്കളുടെ ആസ്തിയുടേയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വര്‍ഗീകരണം നടത്തുന്നത്.

തങ്ങളുടെ ഉപയോക്താക്കളെ ബാങ്കുകള്‍ പല വിഭാഗങ്ങളായി തിരിക്കാറുണ്ട്. ബാങ്കുമായി ചേര്‍ന്നുള്ള ഉപയോക്താക്കളുടെ ആസ്തിയുടേയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ വര്‍ഗീകരണം നടത്തുന്നത്. ഓരോ ഉപയോക്താക്കളെയും ലക്ഷ്യമിട്ട് പ്രത്യേകം സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതുവഴി ബാങ്കുകള്‍ക്ക് സാധിക്കുന്നു. എല്ലാ ബാങ്കുകളുടേയും ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉയര്‍ന്ന മൊത്ത ആസ്തിയുള്ള വ്യക്തികളാണ്. എച്ച്എന്‍ഐ എന്നാണ് ഈ ഗണത്തിലുള്ളവരെ വിശേഷിപ്പിക്കുന്നത്.

എച്ച്എന്‍ഐ ഉപയോക്താക്കള്‍

എച്ച്എന്‍ഐ ഉപയോക്താക്കള്‍

എച്ച്എന്‍ഐ ഗണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും ബാങ്കുകള്‍ നല്‍കാറുണ്ട്. വ്യക്തിഗത ബാങ്കിംഗ് സേവനങ്ങള്‍, ഇഷ്ടാനുസൃത രീതിയിലുള്ള ബാങ്കിംഗ് സേവനങ്ങള്‍ ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കുള്ള പ്രത്യക വില, പ്രത്യേക ജീവിതശൈലീ ആനുകൂല്യങ്ങള്‍, ഇഷ്ടാനുസൃത രീതിയിലുള്ള നിക്ഷേപ പദ്ധതികള്‍ ഒക്കെയും ഇതില്‍ ഉള്‍പ്പെടും.

മിനിമം ബാലന്‍സ്

മിനിമം ബാലന്‍സ്

ബാങ്കുകള്‍ പൊതുവേ അവരുടെ ഇന്റേര്‍ണല്‍ ഡാറ്റ ഉപയോഗിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളുടെ ഈ വര്‍ഗീകരണം നടത്തുന്നത്. മിക്ക ബാങ്കുകളും നിങ്ങളുടെ അക്കൗണ്ടില്‍ ഒരു മിനിമം പ്രതിമാസ ബാലന്‍സാണ് ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത്. അല്ലെങ്കില്‍ ഓരോ പാദത്തിലും നിങ്ങളുടെ അക്കൗണ്ടിലുള്ള മിനിമം ബാലന്‍സ്. ഇത് പരിശോധിച്ചാണ് നിങ്ങള്‍ എച്ച്എന്‍ഐ ഗണത്തില്‍ ഉള്‍പ്പെടുമോ ഇല്ലയോ എന്ന് ബാങ്കുകള്‍ നിശ്ചയിക്കുന്നത്. നിങ്ങള്‍ ഏത് ഗണത്തില്‍ ഉള്‍പ്പെടുന്നു എന്നതിന് അനുസരിച്ചായിരിക്കും ബാങ്കുകള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍.

പ്രീമിയം ബാങ്കിംഗ് സേവനങ്ങള്‍

പ്രീമിയം ബാങ്കിംഗ് സേവനങ്ങള്‍

പ്രീമിയം ബാങ്കിംഗില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും എല്ലാം പ്രീമിയമായിരിക്കും. ഉയര്‍ന്ന പണ പിന്‍വലിക്കല്‍ പരിധി, ഉയര്‍ന്ന ചെലവഴിക്കാനുള്ള പരിധി, വേഗതയാര്‍ന്ന സേവനം, കുറഞ്ഞ ചാര്‍ജുകള്‍, ഉയര്‍ന്ന വായ്പ തുക തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടും. കൂടാതെ എച്ച്എന്‍ഐ അക്കൗണ്ടുകളിലെ ഡെബിറ്റ് കാര്‍ഡുകളില്‍ ഒരു ദിവസത്തെ പരമാവധി എടിഎമ്മിലൂടെ പിന്‍വലിക്കാനാകുന്ന തുക 2 ലക്ഷം രൂപയാണ്. ആഭ്യന്തര വിപണിയില്‍ ഷോപ്പിംഗ് നടത്തുന്നതിനുള്ള ഒരു ദിവസത്തെ പരമാവധി തുക 5 ലക്ഷമോ അതില്‍ കൂടുതലോ ആണ്.

പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍

പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍

ഉയര്‍ന്ന ചിലവഴിക്കല്‍ പരിധിയുള്ള പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളും എച്ച്എന്‍ഐ ഉപഭോക്താവിന് ലഭിക്കും. ബ്രാഞ്ചിലെ സേവനങ്ങളില്‍ മുന്‍ഗണനയും ഈ ഗണത്തില്‍ പെട്ടവര്‍ക്ക് ലഭിക്കും. വായ്പാ പലിശ നിരക്കുകള്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, ലോക്കര്‍ സംവിധാനം തുടങ്ങിയവയുടെ പലിശ നിരക്കിലെ ഇളവ് ഇതിലുള്‍പ്പെടും. എച്ച്എന്‍ഐ ബാങ്കിംഗിന്റെ മുഖ്യ സവിശേഷത വ്യക്തിഗത ബാങ്കിംഗ് സേവനമാണ്. എല്ലാ ബാങ്കിംഗ് ഇടപാടുകളും ഒരു ഫോണ്‍ കാളിലൂടെയോ അല്ലെങ്കില്‍ ഒരു വീഡിയോ ചാറ്റിലൂടെയോ ഉപയോക്താവിന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ബാങ്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്ന മിക്കവാറും എല്ലാ സേവനങ്ങളും തന്നെ എച്ച്എന്‍ഐ ഉപയോക്താക്കള്‍ക്ക് ഈ രീതിയില്‍ ചെയ്യാന്‍ സാധിക്കും.

നിക്ഷേപ ഉപദേശങ്ങള്‍

നിക്ഷേപ ഉപദേശങ്ങള്‍

എച്ച്എന്‍ഐ ഉപയോക്താക്കള്‍ക്കുള്ള വെല്‍ത്ത് മാനേജ്‌മെന്റ്, നിക്ഷേപ ഉപദേശങ്ങള്‍ എന്നിവയും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തിഗത പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് ഒക്കെ ഇതില്‍ ഉള്‍പ്പെടും. ഓഹരി നിക്ഷേപങ്ങളിലും മറ്റ് നിക്ഷേപ പദ്ധതികളിലും ശരിയായ രീതിയില്‍ നിക്ഷേപം നടത്തുവാന്‍ ഇതുവഴി ഉപയോക്താവിന് സാധിക്കും. ഉപയോക്താവിന്റെ നിക്ഷേപ താത്പര്യങ്ങളും റിസ്‌ക് ഏറ്റെടുക്കുന്നതിനുള്ള ആഭിമുഖ്യവും സാമ്പത്തിക ലക്ഷ്യങ്ങളും വിലയിരുത്തിയാണ് ഇത്തരം നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X