സാമ്പത്തിക ആരോഗ്യത്തിനായി പിന്തുടരേണ്ട 7 നിര്‍ദേശങ്ങള്‍

കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ എന്ത് ചെയ്യാം എന്ന് ആലോചിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ അതത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. ഒരു രാത്രി കൊണ്ട് ആര്‍ക്കും സമ്പന്നനാകുവാന്‍ സാധിക്കുകയില്ല.

കൂടുതല്‍ സമ്പത്തുണ്ടാക്കാന്‍ എന്ത് ചെയ്യാം എന്ന് ആലോചിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ അതത്ര എളുപ്പമുള്ള ഒരു കാര്യവുമല്ല. ഒരു രാത്രി കൊണ്ട് ആര്‍ക്കും സമ്പന്നനാകുവാന്‍ സാധിക്കുകയില്ല. അതിനായി മുന്‍ നിശ്ചയിക്കപ്പെട്ട വഴികളുമില്ല. പിന്നെ നമുക്കെന്താണ് ചെയ്യാന്‍ സാധിക്കുക? കൃത്യമായ സാമ്പത്തീക ആസൂത്രണങ്ങളോടെ, സാമ്പത്തീക അച്ചടക്കം കര്‍ശനമായി പാലിച്ച് മുന്നോട്ട് പോവുക തന്നെ. എന്നാല്‍ അതേ സമയം നേരത്തെ നിശ്ചയിച്ച വഴികളിലൂടെ ചെയ്യാന്‍ സാധിക്കുന്ന ഒരു കാര്യമുണ്ട്. എങ്ങനെ ദരിദ്രനാകാതിരിക്കാം എന്നതാണത്. മികച്ച സാമ്പത്തിക ആരോഗ്യം നിലനിര്‍ത്തുന്നതിനായി നിര്‍ബന്ധമായും പാലിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൈവിധ്യപ്പെടുത്തുക

വൈവിധ്യപ്പെടുത്തുക

വൈവിധ്യവത്ക്കരണം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ആസ്തി വിഭാഗങ്ങളുടെ കാര്യത്തിലാണ്. ദീര്‍ഘകാലത്തേക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം ഇക്വിറ്റികളാണെന്ന മിത്ത് നിങ്ങള്‍ വിശ്വസിക്കുകയേ അരുത്. നിങ്ങളുടെ മൊത്തം ആസ്തിയുടെ 50 ശതമാനത്തില്‍ അധികം ഒരിക്കലും ഇക്വിറ്റിയില്‍ നിക്ഷേപിക്കയുമരുത്. 50 ശതമാനത്തിന് മുകളിലുള്ള ഇക്വിറ്റി നിക്ഷേപങ്ങളെ മാര്‍ക്കറ്റ് തകര്‍ച്ചയുണ്ടാകുന്ന സമയത്ത് കൈകാര്യം ചെയ്യുവാന്‍ പലര്‍ക്കും സാധിച്ചുവെന്ന് വരില്ല. അതിന് നിക്ഷേപകാലാവധിയും നിക്ഷേപകന്റെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യവുമൊന്നും സംരക്ഷണ കവചമാവുകയുമില്ല.

നിക്ഷേപ ചിലവുകള്‍ പരമാവധി കുറയ്ക്കുക

നിക്ഷേപ ചിലവുകള്‍ പരമാവധി കുറയ്ക്കുക

പ്രതിവര്‍ഷം 1 ശതമാനം നിക്ഷേപ ഫീ 30 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ ആകെ 26 ശതമാനമാണ് വിഴുങ്ങുന്നത്. നിക്ഷേപ ഫീകള്‍ കുറയ്ക്കുവാനുള്ള എളുപ്പവഴി ഇന്‍ഡക്‌സ് ഫണ്ടുകളും ഡയറക്ട് പ്ലാനുകളും ഉപയോഗിക്കുക എന്നതാണ്. അവ കമ്മീഷന്‍ ഈടാക്കുകയില്ല.

തെറ്റുകള്‍ പരമാവധി കുറയ്ക്കുക

തെറ്റുകള്‍ പരമാവധി കുറയ്ക്കുക

വീണ്ടുവിചാരമില്ലാതെ സംഭവിക്കുന്ന തെറ്റുകള്‍ പരമാവധി കുറയ്ക്കുക. നമുക്കെല്ലാവര്‍ക്കും നിക്ഷേപം നടത്തുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. എന്നാല്‍ വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന പ്രവൃത്തികളാല്‍ സംഭവിക്കുന്ന തെറ്റുകള്‍ പരമാവധി കുറയ്ക്കുവാനായി നാം ശ്രദ്ധിക്കണം. ടെന്നിസില്‍ ഇതിനെ അണ്‍ഫോഴ്‌സ് എറര്‍ എന്ന് വിളിക്കും. അത്തരത്തില്‍ നമുക്ക് സംഭവിക്കാവുന്ന ഒരു അണ്‍ഫോഴ്‌സ്ഡ് എററിന്റെ ഉദാഹരണമാണ് നിങ്ങളുടെ ആസ്തിയുടെ 20 ശതമാനത്തില്‍ അധികം നിങ്ങളുടെ തൊഴില്‍ ദാതാവിന്റെ ലിസ്റ്റഡ് ഷെയറുകളില്‍ നിക്ഷേപിക്കുക എന്നത്.

 വ്യാമോഹങ്ങള്‍ക്ക് പുറകേ പോകരുത്

വ്യാമോഹങ്ങള്‍ക്ക് പുറകേ പോകരുത്

 സക്രിയ മ്യൂച്വല്‍ ഫണ്ടുകളേക്കാളും ഇന്‍ഡക്‌സ് ഫണ്ടുകളാണ് നാം ഉപയോഗിക്കുന്നത്. ഇന്‍ഡക്‌സിനേക്കാളും കൂടുതല്‍ നല്ല രീതിയില്‍ പ്രകടനം നടത്തുന്നത് സക്രിയ മ്യൂച്വല്‍ ഫണ്ടുകളാണെന്നതാണ് വാദം. പാസീവ് എന്ന് പറയുന്ന ഫാക്ടര്‍ ഫണ്ടുകള്‍ ഉപയോഗിക്കരുത്. അവ യഥാര്‍ഥത്തില്‍ ആക്ടിവ ഫണ്ടുകളാണ്.

സങ്കീര്‍ണമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക:

സങ്കീര്‍ണമായ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക:

സങ്കീര്‍ണമായ ഉത്പ്പന്നങ്ങള്‍ നിങ്ങളുടെ മനസ്സിലെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും. അതിനനുസരിച്ച് ദീര്‍ഘകാല നിക്ഷേപങ്ങളായി പകരം നിക്ഷേപ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടതുമില്ല. ഇന്‍ഷുറന്‍സും , നിക്ഷേപവും സംയോജിപ്പിച്ച യുലിപ്‌സ് പോലുള്ള പദ്ധതികള്‍ തെരഞ്ഞെടുക്കാതിരിക്കുക.

നേരത്തേ റിട്ടയര്‍ ചെയ്യാതിരിക്കുക

നേരത്തേ റിട്ടയര്‍ ചെയ്യാതിരിക്കുക

നിങ്ങളുടെ പ്രതിവര്‍ഷ ചിലവുകളുടെ 25 ശതമാനം വരുന്ന തുക 30 വര്‍ഷത്തേക്ക് പര്യാപ്തമാകുമെന്ന പറയപ്പെടുന്ന 4 ശതമാനം നിയമം ഉപയോഗിക്കാതിരിക്കുക. 50ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുവാന്‍ 4 ശതമാനം റൂള്‍ ഉചിതമാണെന്ന വാദം വിശ്വസിക്കുകയേ ചെയ്യരുത്. പകരം 6ാം വയസ്സില്‍ നിങ്ങള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പക്കല്‍ റിട്ടയര്‍മെന്റ് ജീവിതത്തിനാവശ്യമായ മതിയായ സമ്പാദ്യമുണ്ടായിരിക്കണം. അതായത് ചുരുങ്ങിയത് 30 വര്‍ഷത്തേക്കെങ്കിലുമുള്ള ചിലവുകള്‍ക്കുള്ള തുകയുണ്ടാവണം. ഇനി നിങ്ങള്‍ 50ാം വയസ്സിലാണ് റിട്ടയര്‍ ചെയ്യുന്നത് എങ്കില്‍ അപ്പോള്‍ 40 വര്‍ഷത്തെ നിങ്ങളുടെ ചിലവുകള്‍ അഭിമുഖീകരിക്കാനാവശ്യമായ തുക നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം.

നികുതി കിഴിച്ചുള്ള നിങ്ങളുടെ വരുമാനത്തിന്റെ പകുതി സമ്പാദ്യമായി മാറ്റി വയ്ക്കണം

നികുതി കിഴിച്ചുള്ള നിങ്ങളുടെ വരുമാനത്തിന്റെ പകുതി സമ്പാദ്യമായി മാറ്റി വയ്ക്കണം

 60 ാം വയസ്സാകുമ്പോഴേക്കും 30 വര്‍ഷത്തേക്കുള്ള ചിലവുകള്‍ക്കായി സമ്പാദ്യമുറപ്പാക്കണമെങ്കില്‍ നികുതി കിഴിച്ചുള്ള നിങ്ങളുടെ വരുമാനത്തിന്റെ പകുതിയെങ്കിലും സമ്പാദ്യമായി മാറ്റി വയ്‌ക്കേണ്ടതുണ്ട്. ചില വര്‍ഷങ്ങളില്‍ അതില്‍ കുറവ് തുക മാത്രമേ നിങ്ങള്‍ സമ്പാദ്യത്തിനായി മാറ്റി വച്ചിട്ടുള്ളുവെങ്കില്‍ മറ്റു വര്‍ഷങ്ങളില്‍ അതുംകൂടി ചേര്‍ത്തുള്ള ഉയര്‍ന്ന തുക സമ്പാദ്യമായി മാറ്റി വയ്‌ക്കേണ്ടതുണ്ട്്. ഇത് കര്‍ശനമായി പാലിക്കുന്നത് നിങ്ങളുടെ നിലിവിലെ ജീവിതരീതികളില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. എങ്കിലും ദരിദ്രനായി മരിക്കുന്നതിനേക്കാള്‍ ഏറെ നല്ലതാണത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X