കോവിഡ് 19 രോഗബാധിതനായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നേരത്തെ മനസ്സിലാക്കി വയ്ക്കുന്നത്.
കോവിഡ് 19 രോഗബാധിതനായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നേരത്തെ മനസ്സിലാക്കി വയ്ക്കുന്നത് നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിലോ ഉള്ള ഏതെങ്കിലും വ്യക്തിയ്ക്കോ കോവിഡ് കാരണം ആശുപത്രിവാസം ആവശ്യമായി വന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഗുണകരമാകും. സങ്കീര്‍ണതകളില്ലാതെ ക്ലെയിം തീര്‍പ്പാക്കുന്നതിന് ഇത് സഹായകരമാകും.

പൊതു ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴിലാണ് കോവിഡ് രോഗത്തിന്മേലുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സ് നിയന്ത്രിതാവിന്റെ നിര്‍ദേശ പ്രകാരം എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും കോവിഡ് പോളികളുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനാവശ്യമായ സമയ കാലയളവ് ഗണ്യമായി കുറച്ചിട്ടുണ്ട്.
നിങ്ങള്‍ക്ക് കോവിഡ് 19 രോഗബാധയുടെ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ദൃശ്യമാവുകയാണെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ വച്ച് മാത്രമാണ് കോവിഡ് പരിശോധന നടത്തേണ്ടത്.
പോസിറ്റീവ് ആയി കാണുകയാണെങ്കില്‍ ക്ലെയിം ലഭിക്കുന്നതിനായി നിങ്ങള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയെ നിങ്ങള്‍ ഏത് രീതിയിലുള്ള കോവിഡ് ചികിത്സാ മാര്‍ഗത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് അറിയിക്കേണ്ടതാണ്. അത് വീട്ടില്‍ ചികിത്സ എടുക്കുകയാണോ, ക്വാറന്റൈന് ആണോ, അതോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സ സ്വീകരിക്കുകയാണോ എന്നതൊക്കെ ഇതില്‍ വ്യക്തമാക്കണം. ക്ലെയിം തീര്‍പ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും. ഇത് പ്രകാരം നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന കവറേജ് തുക കമ്പനി കണക്കാക്കുകയാണ് ചെയ്യുക.
സാധാരണ ഗതിയില്‍ ആശുപത്രിവാസത്തിന് മുന്‍പും ശേഷവുമുള്ള ചികിത്സാ ചിലവുകള്‍, ആംബുലന്‍സ് ചാര്‍ജുകള്‍ മറ്റ് ചികിത്സാ ചിലവുകള്‍ എന്നിവയ്ക്ക് പോളിസിയ്ക്ക് കീഴില്‍ കവറേജ് ലഭിക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും മുമ്പ് ആവശ്യമായ രേഖകളെല്ലാം നിങ്ങള്‍ സമര്‍പ്പിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിടുമ്പോള്‍ എല്ലാ രേഖകളും ബില്ലുകളും കൃത്യമായി കരുതണമെന്നും ഓര്മവയ്ക്കേണ്ടതുണ്ട്.
ക്ലെയിം തീര്‍പ്പാക്കി ലഭിക്കുന്നതിനായി നിങ്ങളുടെ ആശുപത്രി വിടുതല്‍ രേഖകല്‍ കൃത്യമായി നിങ്ങളുടെ കൈയ്യില്‍ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് എത്ര ദിവസം ആശുപത്രി വാസം ആവശ്യമായി വന്നു എന്ന് മനസ്സിലാക്കുവാന്‍ അതുവഴി ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിക്കും. എത്ര ദിവസം ജനറല്‍ റൂമില്‍, എത്ര ദിവസം ഐസിയുവില്‍ ചികിത്സ ആവശ്യമായി വന്നു എന്നതൊക്കെ ഈ രേഖകളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് വ്യക്തമാകും.
പരമാവധി 15 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീര്‍പ്പാക്കും. രോഗിയുടെ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവയും ആശുപത്രയില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്ലെയിമുകള്‍ എളുപ്പത്തില്‍ പിന്തുടരുവാന് ഇതിലൂടെ സാധിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
